Friday, September 9, 2016

ക്ഷേത്രങ്ങളിൽ തൊഴേണ്ട രീതി

കൈകൾ പൂമൊട്ടിന്‍റെ രൂപത്തിൽ ചേർത്ത് നേർ നെഞ്ചിന്‍റെ മദ്ധ്യഭാഗത്ത് വച്ച് തൊഴുന്നതാണ് (മുകുളിതപാണി) യഥാർത്ഥ രീതി.

“പാദാല്‍ പാദാന്തരം ഗത്വാ
കരൗ ചലനവര്‍ജ്ജിതൗ
വാചാ സ്തോത്രം ഹൃദി
ധ്യാനമേവോ കുര്യാല്‍ പ്രദക്ഷിണം”

എന്നാണ് വിധി. അതായത് കൈകൾ ഇളകാതെ താമരമൊട്ടിന്‍റെ ആകൃതിയിൽ നെഞ്ചോടു ചേർത്ത് വയ്ച്ചു അടിവച്ച് അടിവച്ച് ദേവെന്‍റെ സ്തോത്രങ്ങൾ ഉച്ചരിച്ച് രൂപം മനസ്സിൽ ധ്യാനിച്ച് ക്ഷേ(ത പ്രദക്ഷിണം നടത്തണം. ഗുരുവിന് മുന്നിലെന്ന പോലെ, എണ്ണക്കുടം തലയിൽ വയ്ച്ചുകൊണ്ട് അതു തുളുമ്പി കളയാതെ എന്നവിധം, മന്ദമന്ദം ഓരോചുവടും വച്ചുവേണം ക്ഷേ(ത പ്രദക്ഷിണം നടത്തേണ്ടത്. ക്ഷേത്ര ദർശനത്തിനായി വീട്ടിൽ നിന്നും തിരിക്കുന്നതുമുതൽ തിരികെ എത്തുന്നതുവരെ ഈശ്വരജപം മാത്രമേ പാടുള്ളു.

ദീപാരാധനയ്ക്കായി പൂജാരി നടയടച്ച് പൂജ നടത്തുമ്പോൾ അനാവശൃ സംസാരം നടത്തി മറ്റ് ഭക്തജനങ്ങളുടെ ഏകാഗ്രത നശിപ്പിക്കുന്ന പ്രവണത ചില ക്ഷേത്രനടയിൽ കാണാറുണ്ട്. മറ്റു കാരൃങ്ങളുടെ ചർച്ചയും കൊച്ചുവർത്തമാനങ്ങളും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ഈ അവസരത്തിൽ കണ്ണടച്ച് ദേവബിംബത്തിൽ ഹൃദയം അർപ്പിച്ച് നാമമ(തങ്ങൾ ഉരുവിട്ട് നിൽക്കണം. മണിയൊച്ചയോടുകൂടി നട തുറക്കുന്ന സമയം കണ്ണ് തുറന്ന് ദേവീബിംബത്തിൽ നോക്കി ത്ൊഴണം.ദീപം ഉഴിഞ്ഞ് പോറ്റി അരാധന നടത്തുബൊൾ ഒരു കാരണവശാലും കണ്ണുകളടച്ച് തൊഴുകയോ ദണ്ഡനമസ്കാരം പഞ്ചാംഗനമസ്കാരം ഇവ നടത്തുകയോ ചെയ്യരുത്.

No comments:

Post a Comment