601) ദരാന്ദോലിതദീര്‍ഘാക്ഷീ = അല്പാല്പമായി ചലിക്കുന്ന ദീര്‍ഘങ്ങളായ കണ്ണുകളുള്ള ദേവി
602) രഹാസോജ്ജ്വലന്മുഖീ = മന്ദഹാസം കൊണ്ട് ഉജ്ജ്വലമായ മുഖത്തോട് കൂടിയവളേ
603) ഗുരുമൂര്‍ത്തി = ഗുരുതന്നെ മൂര്‍ത്തിയായുള്ളവളേ
604) ഗുണനിധി = സകലഗുണങ്ങളുടേയും ഇരിപ്പിടമായിട്ടുള്ളവളേ
605) ഗോമാതാ = കാമധേനു അടക്കമുള്ള ഗോക്കള്‍ക്കു മാതാവായവളേ
606) ഗുഹജന്മഭൂഃ = സുബ്രഹ്മണ്യന്റെ അമ്മയായിട്ടുള്ളവളേ
607) ദേവേശീ = ദേവന്മാര്‍ക്ക് ഈശ്വരിയായവളേ
608) ദണ്ഡനീതിസ്ഥാ = നീതിശാസ്ത്രത്തിന്റെ മുഖ്യവിഭാഗമായ ദണ്ഡനീതിയില്‍ വിശ്വസിക്കുന്നവളേ
609) ദഹരാകാശരൂപിണീ = ഹൃദയാകാശം രൂപമായിട്ടുള്ളവളേ
610) പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ = പ്രതിപദം മുതല്‍ പ്രധാനമായ രാകാ (പൌര്‍ണമി) അന്തമായുള്ള തിഥിമണ്ഡലത്തില്‍ പൂജിക്കപ്പെടുന്നവള്‍
611) കലാത്മികാ = കലകളുടെ ചൈതന്യമായവളേ
612) കലാനാഥാ = കലകള്‍ക്ക് നാഥ ആയവളേ
613) കാവ്യാലാപവിനോദിനീ = കാവ്യങ്ങളുടെ ആലാപം കൊണ്ട് വിനോദിക്കുന്നവളേ
614) സചാമരരമാവാണീസവ്യദക്ഷിണസേവിതാ = ചാമരങ്ങളോട് കൂടിയ രമ, വാണി എന്നീ ദേവകളാല്‍ സവ്യ ദക്ഷിണഭാഗങ്ങളില്‍ വസിക്കുന്നവളേ
615) ആദിശക്തി = സര്‍വപ്രപഞ്ചങ്ങള്‍ക്കും ആദിയായ ദേവീ
616) അമേയാ = ആരാലും അളന്നറിയാന്‍ കഴിയാത്തവള്‍
617) ആത്മാ = ജീവാത്മാവായും പരമാത്മാവായും സ്ഥിതി ചെയ്യുന്നവള്‍
618) പരമാ = സര്‍വശ്രേഷ്ഠയായവള്‍
619) പാവനാകൃതിഃ = പാവനമായ ആകൃതിയോട് കൂടിയവള്‍
620) അനേകകോടിബ്രഹ്മാണ്ഡജനനീ = അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിച്ചവള്‍
621)ദിവ്യവിഗ്രഹാ = ദിവ്യമായ ശരീരഭംഗിയുള്ളവളേ
622) ക്ലീംകാരീ = ക്ലീംകാരനായ മഹേശ്വരന്റെ പത്നീ
623) കേവലാ = പൂര്‍ണയായവള്‍
624) ഗുഹ്യാ = ഒളിഞ്ഞിരിക്കുന്നവള്‍
625) കൈവല്യപദദായിനീ = മോക്ഷം തരുന്നവളേ
626) ത്രിപുരാ = മനസ്, ബുദ്ധി, ചിത്തം തുടങ്ങിയ നാഡീത്രയങ്ങളെ പുരമാക്കിയവളേ
627) ത്രിജഗദ്വന്ദ്യാ = മൂന്നും ലോകങ്ങളിലുമുള്ളവരാല്‍ പൂജിക്കപ്പെടുന്നവളേ
628) ത്രിമൂര്‍ത്തീ = ബ്രഹ്മാണി, വൈഷ്ണവി, രുദ്രാണി എന്നീ മൂര്‍ത്തികളായവളേ
629) ത്രിദശേശ്വരീ = ദേവന്മാര്‍ക്ക് ഈശ്വരിയായവളേ
630) ത്ര്യക്ഷരീ = അ,ഉ,മ എന്ന മൂന്നക്ഷരങ്ങള്‍ ചേര്‍ന്ന ഓംകാരം സ്വരൂപമായിട്ടുള്ള ദേവീ
631) ദിവ്യഗന്ധാഢ്യാ = ഹരിചന്ദനാദികളുടെ ഗന്ധം കൊണ്ട് ആഢ്യയായവളേ
632) സിന്ദൂരതിലകാഞ്ചിതാ = സിന്ദൂരതിലകം കൊണ്ട് അലങ്കരിക്കപ്പെട്ടവളേ
633) ഉമാ = പാര്‍വ്വതീ ദേവീ
634) ശൈലേന്ദ്രതനയാ = ഹിമവാന്റെ പുത്രിയായിട്ടുള്ളവളേ
635) ഗൌരീ = സ്വര്‍ണവര്‍ണമായ ശരീരം ഉള്ളവളേ
636) ഗന്ധര്‍വസേവിതാ = സ്ത്രോത്രരൂപത്തിലുള്ള ഗാനങ്ങളാല്‍ ആരാധിക്കപ്പെടുന്നവളേ
637) വിശ്വഗര്‍ഭാ = ഈ ലോകത്തെത്തന്നെ ഗര്‍ഭത്തില്‍ ധരിക്കുന്നവള്‍
638) സ്വര്‍ണഗര്‍ഭാ = സ്വര്‍ണമയമായ ഈ ബ്രഹ്മാണ്ഡത്തെത്തന്നെ ഗര്‍ഭത്തില്‍ ധരിക്കുന്നവള്‍
639) അവരദാ = ദുഷ്ടന്മാരെ നശിപ്പിക്കുന്നവള്‍
640) വാഗധീശ്വരീ = വാക്കിന് അധീശ്വരി ആയവളേ
641) ധ്യാനഗമ്യാ = ധ്യാനം കൊണ്ട് അറിയപ്പെടാനാകുന്നവളേ
642) പരിച്ഛേദ്യാ = പരിച്ഛേദിച്ചറിയാനാകാത്തവളേ
643) ജ്ഞാനദാ = അറിവ് പ്രദാനം ചെയ്യുന്നവളേ
644) ജ്ഞാനവിഗ്രഹാ = അറിവ് തന്നെ ശരീരമായിട്ടുള്ളവളേ
645) സര്‍വ്വവേദാന്തസംവേദ്യാ = വേദാന്തങ്ങളാല്‍ അറിയപ്പെടേണ്ടവളായ ദേവീ
646) സത്യാനന്ദസ്വരൂപിണീ = സത്യവും ആനന്ദവും സ്വരൂപമായ ദേവീ
647) ലോപമുദ്രാര്‍ച്ചിതാ = അഗസ്ത്യപത്നിയായ ലോപമുദ്രയാല്‍ പൂജിക്കപ്പെട്ട ദേവീ
648) ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ = ബ്രഹ്മാണ്ഡമണ്ഡലങ്ങളെ അനായാസമായി സൃഷ്ടിക്കുന്ന ദേവീ
649) അദൃശ്യാ = ഇന്ദ്രിയങ്ങള്‍ക്ക് അദൃശ്യയായ ദേവീ
650) ദൃശ്യരഹിതാ = കാണപ്പെടുന്ന വസ്തുക്കള്‍ക്കും അതീതയായ ദേവീ
No comments:
Post a Comment