ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ് നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച് ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന്
മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്‌തശേഷം മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ജീവിതത്തില്‍ നാം ചെയ്ത പാപപുണ്യങ്ങളുമാണ് ഇരിമുടികെട്ടായി ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അതിലെ തേങ്ങ നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു. വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്.നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു.അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു. " അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തിൽ ഞാനോ എന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ , നീയാം പൊരുളായി മാറ്റേണമേ അയ്യനെ" . ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍.എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു.മരണാനന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്.ഈലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്.

സ്വാമിയെ ശരണമയ്യപ്പാ
No comments:
Post a Comment