Monday, September 5, 2016

അർദ്ധനാരീശ്വരൻ

പകുതി സ്ത്രീയും പകുതി പുരുഷനുമായ ഹിന്ദു ദേവത സങ്കൽപമാണ്‌ അർദ്ധനാരീശ്വരൻ. ചിത്രങ്ങളിലും മറ്റും നേർപകുതിയായാണ് അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു. ഇതിൽ ശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയായും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീശരീരമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ മൂർത്തിമദ് ഭാവമാണ് അർദ്ധനാരീശ്വരൻ.

പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.ചീത്രീകരിക്കുന്നത്. ആര്യവത്കരണത്തിനു മുന്ന് ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെട്ടിരുന്ന ദേവതയാണിത്. ആര്യവത്കരണത്തിനുശേഷം ശിവനും പാർവതിയുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു

No comments:

Post a Comment