.ക്ഷേത്രദര്‍ശനം തികച്ചും ആരോഗ്യപ്രദായകമാണ്. ആത്മീയാനുഭൂതിയ്ക്കൊപ്പം ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു ക്ഷേത്രദര്‍ശനങ്ങള്‍ .പഞ്ചേന്ദ്രിയങ്ങളെയും ഇത് ഉത്തേജിപ്പിക്കുന്നു. ക്ഷേത്രങ്ങളിലുയരുന്ന മന്ത്രങ്ങളും ശംഖൊലികളും ഇടയ്ക്കയുടെ ശബ്ദവും ചെവിയെയും പ്രഭാവലയങ്ങള്‍ അഥവാ ദീപങ്ങള്‍ ദേവന് നേദിയ്ക്കുന്ന പുഷ്പങ്ങള്‍ എന്നിവ കണ്ണിനെയും കര്‍പ്പൂരം , ചന്ദനത്തിരി,അഷ്ടഗന്ധം എന്നിവ മൂക്കിനെയും ചന്ദനം , ഭസ്മം , കുങ്കുമം തുടങ്ങിയവ ത്വക്കിനെയും പ്രസാദപദാര്‍ഥങ്ങള്‍ നാവിനെയും ഉത്തേജിപ്പിക്കുന്നു .ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രസാദങ്ങള്‍ യത്ഥാര്‍ഥത്തില്‍ ഔഷധക്കൂട്ടുകളാണ്. ദേവന് നേദിച്ച ശേഷം ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദങ്ങള്‍ക്ക് ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കഷായതീര്‍ഥംകൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ അത്താഴപൂജയും ശീവേലിയും കഴിഞ്ഞ് നല്‍കിവരുന്ന കഷായതീര്‍ഥം അപൂര്‍വമായ ഔഷധക്കൂട്ടാണ്. ഇഞ്ചിപ്പൊടി, കുരുമുളക് , തേന്‍ , നെയ്യ് ,ശര്‍ക്കര , എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കിയെടുത്താണ് ഇത് തയ്യാറാക്കുന്നത്.ബുദ്ധി വികാസം കണ്ഠശുദ്ധി എന്നിവയ്ക്ക് ഇത് സേവിക്കുന്നത് നല്ലതാണ്. ത്രിമധുരം നെയ്യും തേനും കല്‍ക്കണ്ടവും ചേര്‍ത്തുണ്ടാക്കുന്ന ത്രിമധുരം സാധാരണയായി ക്ഷേത്രങ്ങളിലും പൂജാവേളകളിലും പ്രസാദമായി നല്‍കിവരുന്നു.യത്ഥാര്ഥത്ത ില് ബുദ്ധിപ്രദായകമായ ഒരു ഔഷധക്കൂട്ടാണ് ഇത്. ഓജസ്സും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ ത്രിമധുരം സഹായിക്കുന്നുവെന്ന് ആയുര്‍വേദം പറയുന്നു.നേത്രരോഗങ്ങള്‍ ,ദഹനസംബന്ധമായ അസ്വസ്ഥതകള്‍ , എന്നിവയ്ക്കും ത്രിമധുരം നല്ലതാണ്. നെയ്യ് , തേന്‍ , കല്‍ക്കണ്ടം എന്നിവയ്ക്ക് പുറമെ കദളിപ്പഴം, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുന്നതിലൂടെ ത്രിമധുരത്തിന്‍റെ രുചിയും ഗുണവും ഏറുന്നു.
No comments:
Post a Comment