Wednesday, October 5, 2016

ഇള

വൈവസ്വത മനുവിനും ഭാര്യ ശ്രദ്ധയ്കും വിവാഹം കഴിഞ്ഞ് വളരെ നാളായിട്ടും കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് വസിഷ്ഠമുനിയുടെ നേതൃതത്തില്‍ ഒരു യാഗം നടത്തി. അതില്‍ നിന്ന് ഇള എന്ന പെണ്‍കുട്ടി ഉണ്ടായി. എന്നാല്‍ മനു ആഗ്രഹിച്ചത് ആണ്‍കുട്ടിയെ തന്റെ രാജ്യം നോക്കി നടത്താന്‍ വേണ്ടി ഒരു ആണ്‍കുട്ടിയെ ആയിരുന്നു.അദ്ദെഹം വസിഷ്ഠനോട് പരാതി പറഞ്ഞു. വസിഷ്ഠന്‍ തന്റെ ദിവ്യശക്തി ഉപയോഗിച്ച് ഇളയെ ഒരു ആണ്‍കുട്ടി ആക്കി മാറ്റി.അതാണ് സുദ്യുംനന്‍ . യുവാവായ സുദ്യുംനന്‍ ഒരിക്കല്‍ നായാട്ടിനിടയ്ക്ക് കൈലാസത്തിനടുത്തുള്ള കുമാരവനത്തിലെത്തി. ആ വനത്തിന് ഒരു പ്രത്യേകത ഉണ്ട്. അതില്‍ ആണുങ്ങള്‍ ആരെന്കിലും പ്രവേശിച്ചാല്‍ സ്ത്രീകളായി മാറും.അതിനു കാരണം പണ്ട് ശിവനും പാരവ്വതിയും പ്രണയബദ്ധരായി ഈ വനത്തില്‍ ഇരിക്കുന്ന സമയത്ത് ശൗനകമഹര്‍ഷി അതു വഴി വരാനിടയായി.ഇതില്‍ ദേഷ്യം പൂണ്ട പാര്‍വ്വതി ദേവി ആ വനത്തെ ശപിചു. എന്നാല്‍ ഇതൊന്നുമറിയാത്ത സുദ്യുംനന്‍ ആ വനത്തില്‍ പ്രവേശിച്ചു. തല്‍ക്ഷണം സുദ്യുംനന്‍ അതി സുന്ദരിയായ ഒരു യുവതിയായി മാറി.പെണ്ണായി മാറിയതു കൊണ്ട് സുദ്യുംനന്‍ കൊട്ടാരത്തിലേക്ക് തിരിച്ചുപോകാതെ ആ വനത്തില്‍ തന്നെ കഴിഞ്ഞു. കുറെ നാള്‍ കഴിഞ്ഞ് ഒരു ദിവസം വനത്തിനു പുറത്തു വെച്ച് ബുധന്‍ ഇളയെ കണ്ടു. അങ്ങനെ അവര്‍ തമ്മില്‍ സ്നേഹത്തിലായി വിവാഹവും കഴിഞ്ഞു. അതില്‍ അവര്‍ക്കുണ്ടായ പുത്രനാണ് ചന്ദ്രവംശസ്ഥാപകനായ പുരൂരവസ്സ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ഇള വസിഷ്ഠ മഹര്‍ഷിയെ കാണാനിടയായി. അങ്ങനെ മഹര്‍ഷി പറഞ്ഞതനുസരിച്ച് ഇള ശാപമോക്ഷത്തിനു വേണ്ടി ശിവനെ തപസ്സു ചെയ്തു.തപസ്സില്‍ തൃപ്തനായ ശിവന്‍ ഒന്നിടവിട്ടുള്ള മാസങ്ങളില്‍ ആണായിരിക്കാനുള്ള് ശാപമോക്ഷവും കൊടുത്തു. അങ്ങനെ പുരൂരവസ്സ് രാജ്യഭാരം ഏല്കുന്നതു വരെ ഒന്നിടവിട്ടുള്ള് മാസങ്ങില്‍ സുദ്യുംനനായി ഇരുന്നു കൊണ്ട് ഇള രാജ്യഭരണം നടത്തി.

No comments:

Post a Comment