കടലില്‍നിന്ന് ഒരു മണ്‍കുടത്തില്‍ ഇത്തിരിവെള്ളമെടുത്താല്‍, കുടത്തിലെ വെള്ളം കടലിലെ വെള്ളമാണെന്നു നാം പറയും. രണ്ടും ഒന്നാണ്. എന്റെ ആത്മാവും ദൈവവും അങ്ങനെ തന്നെ. ഞാന്‍ എന്നിലെ ആത്മാവും അത് എല്ലായിടവും നിറഞ്ഞ ദൈവകണവുമാണ്. അതിനാല്‍, ഞാനാണ് ബ്രഹ്മന്‍. ഘടകമായും സമഗ്രമായും, ഞാനും ദൈവവും ഒന്ന്. ഞാന്‍ ദൈവാസ്തിത്വത്തിന്റെ ഭാഗമാണ്.
നിങ്ങളാണ് ബ്രഹ്മന്‍. ഞാനാണ് ബ്രഹ്മന്‍. അതുപോലെ, എല്ലാവരും ബ്രഹ്മന്‍. പ്രകൃതിയിലെ ഗുണങ്ങള്‍, മനുഷ്യരില്‍ പ്രതിഫലിക്കുന്നു. അവ ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കുകയും അവ വ്യത്യസ്ത തരത്തില്‍ മനുഷ്യരെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് ഓരോന്നുമായി ബന്ധപ്പെട്ട കര്‍മഭാവങ്ങള്‍, വ്യത്യസ്തങ്ങളായി, സൂക്ഷ്മ ശരീരത്തിലുണ്ടാകുന്നു. കര്‍മഭാവങ്ങള്‍ കളങ്കിതമാക്കാതെ, ശുദ്ധമാണ് ആത്മാവ്. കര്‍മഭാവങ്ങളെ വിഛേദിച്ച്, ആത്മാവിനെ അതിന്റെ കുലീന ശുദ്ധിയില്‍ പ്രകാശിപ്പിക്കുക എന്നതാണ് ധര്‍മം. ഒരു മനുഷ്യന്റെ സ്വഭാവവും സംസ്‌കാരവുമായി പുറത്തുകാണുന്നത്, സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളാണ്. അവ ആത്മാവിന്റെ സ്ഥിരം ഗുണങ്ങള്‍ അല്ല; അവ ആത്മാവിന്റെ ആവരണത്തില്‍ കുറച്ചുകാലം തങ്ങും, പിന്നെ അപ്രത്യക്ഷമാകും; അവ ആത്മാവിന്റെ ഭാഗമല്ല; ഓരോരുത്തരിലും ഒരു വ്യത്യസ്ത കാലം അവ പ്രതിഫലിക്കും. അതുകഴിഞ്ഞ് അവ അപ്രത്യക്ഷമാകും. അനശ്വരവും അക്ഷയവുമായ ആത്മാവാണ് ഒരാളിലെ സത്ത. ഓരോരുത്തരിലെയും ആത്മാവ് ദൈവാസ്തിത്വത്തിന്റെ ഭാഗമാകയാല്‍, എല്ലാവരിലും ഒന്നാണ്, എല്ലാവരും ആത്മാവില്‍ ഒന്നാണ്. ഈ സമത്വമാണ് സാക്ഷാല്‍ക്കരിക്കേണ്ട ആത്യന്തിക തത്വം. ജ്ഞാനത്തിന്റെ ഉച്ചഘട്ടമായ സനാതനധമ്മം, ഇത് വ്യക്തമായി പ്രഖ്യാപിക്കുന്നു (ഭഗവദ്ഗീത 13:28). അത് ഒരാദര്‍ശമല്ല; അത് വസ്തുതാ സത്യമാണ്. സാധനയിലൂടെ ഈ ആത്യന്തിക സത്യത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഉത്തമം എന്ന് മഹാനിര്‍വാണ തന്ത്രം (14:22) പറയുന്നു. അത് ദൈവത്തില്‍ ജീവിക്കലാണ് (ഗീത 6:31). അത്, തത്-ത്വം-അസിയുടെ സത്യസന്ധമായ ആചരണമാണ്. അത്തരമൊരു ജീവിതത്തില്‍, സ്‌നേഹം മാത്രേമയുള്ളൂ; വെറുപ്പോ വിദ്വേഷമോ ഒരിക്കലും ഇല്ല. അതാണ് സാക്ഷാല്‍ക്കരിക്കേണ്ട ഉന്നതസ്ഥാനം (പ്രായോഗികമായി പ്രയാസമേറിയതും).
ഹരിഃ ഓം

No comments:
Post a Comment