ഈ സസ്യത്തിന്‍റെ ഇല, പൂവ്, വേര് എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്. ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ എന്നിവക്കും രക്തം തുപ്പല്‍, ശ്വാസംമുട്ടല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന്‍റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്.ഇലയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആസ്തമക്ക് ശമനം കിട്ടും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും.
ചെറിയ ആടലോടകത്തിന്‍റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ചെറിയ ആടലോടകത്തിന്‍റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും.ആടലോടകത്തിന്‍റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും.ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.
ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്ക കൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക. അതില്‍ 500 ഗ്രാം കല്ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല് നേരം കഴിക്കുക.ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടു കൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്ന വാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു.ആടലോടകത്തിന്‍റെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍ കഫം ഇല്ലാതാവുന്നതാണ്. തണലില്‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക് ഉപയോഗിക്കാം.
No comments:
Post a Comment