Saturday, April 1, 2017

ഗംഗ


ഇന്ത്യയിലെ പുണ്യ നദിയായ ഗംഗ നദിയുടെ ഉത്ഭവത്തെ കുറിക്കുന്ന പുരാണ കഥ. സൂര്യവംശരാജാവായ ഭഗീരഥന് ആണ് സുര ലോക ഗംഗയെ ഭൂമിയില് എത്തിക്കാന് കാരണ ഭൂതന് ആയതു. തന്റെ മുതു മുത്തശ്ശൻ ആയ സഗര രാജാവിന്റെ അറുപതിനായിരം പുത്രന്മാര് കപില മുനിയുടെ ശാപത്താല് പാതാള ലോകത്ത് വച്ച് മരണം അടയുകയുണ്ടായി അവരുടെ മോക്ഷപ്രാപ്തിക്ക് ഗംഗ നദിയെ പാതാളത്തില് എത്തിക്കുക എന്ന ദൌത്യത്തിന്റെ ഭാഗം ആയി ഭഗീരഥന് ഹിമവാന്റെ ചെരി
വില്ചെന്ന് ആയിരം വര്ഷം തപസ്സുചെയ്തു ഗംഗയെ പ്രസാദിപ്പിച്ചു. ലോകത്തിലേക്കു പതിക്കുന്ന തന്നെ താങ്ങാന് ശിവനല്ലാതെ മറ്റാര്ക്കും ശക്തിയില്ലെന്നും അതിനാല് ആദ്യം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിക്കണ
മെന്നും ഗംഗാദേവി പ്രസ്താവിച്ചു. അതനുസരിച്ച് ഭഗീരഥന് ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. ഭഗീരഥന്റെ അപേക്ഷയനുസരിച്ച് ഗംഗയെ വഹിക്കുന്നതിനുവേണ്ടി ശിവന് ഭൂമിയില് നിന്നു. ഗംഗ മഹാ ശബ്ദത്തോടുകൂടി ശിവന്റെ തലയിൽ പതിച്ചു. അഹങ്കാരിയായ ഗംഗയ്ക്ക് ശിവനെക്കൂടി പാതാളത്തിലേക്ക് ഒഴുക്കണമെന്ന് ഒരു ദുര്മോഹം തോന്നി. ഈ ആശയം ധരിച്ച ശിവന് ഗംഗയുടെ മാര്ഗം സ്തംഭിപ്പിച്ചു. ഗംഗ വഴികാ
ണാതെ ശിവന്റെ ജടാപടലത്തില്ക്കൂടെ അനേകവര്ഷം ചുറ്റിത്തിരിഞ്ഞു. വീണ്ടും ഭഗീരഥന് ശിവനെ തപസ്സു ചെയ്തു. പ്രസന്നനായ ശിവന് ജട കുടഞ്ഞു് കുറെ ഗംഗാജലം ഭൂമിയില് വീഴ്ത്തി. ആ ജലം ബിന്ദുസരസ്സില് പതിച്ച് ഹ്ലാദിനി, പാവിനി, നളിനി എന്നു മൂന്നു കൈവഴികളായി കിഴക്കോട്ടൊഴുകി. സുചക്ഷുസ്, സീത, സിന്ധു എന്നീ മൂന്നു കൈവഴികള് പടിഞ്ഞാറോട്ടൊഴുകി. ഏഴാമത്തെ കൈവഴി ഭഗീരഥനെ പിന്തുടര്ന്നു. ഭഗീരഥന് മുന്പിലും ഗംഗ പിന്പിലുമായി ബഹുദൂരം സഞ്ചരിച്ച് ജഹ്നുമഹര്ഷിയുടെ ആശ്രമപ്രദേശത്തു ചെന്നു. ഗര്വ്വിഷ്ഠയായ ഗംഗ ജഹ്നുവിന്റെ ആശ്രമം മുക്കി. കുപിതനായ മുനി ഗംഗയെ കുടിച്ചു കളഞ്ഞു. ഭഗീരഥന് ജഹ്നുമഹര്ഷിയെ പ്രസാദിപ്പിച്ചു. മഹര്ഷി ഗംഗയെ ചെവിയില്ക്കൂടി വെളിയിലേക്ക് ഒഴുക്കിക്കൊടുത്തു. അന്നുമുതല് ഗംഗയ്ക്ക് ജാഹ്നവി എന്നു പേരുണ്ടായി. വീണ്ടും ഗംഗ ഭഗീരഥനെ അനുഗമിച്ച് പാതാളത്തില് പ്രവേശിക്കുകയും സഗരപുത്രന്മാരെ പുണ്യജലത്തില് കഴുകി മോക്ഷപ്രാപ്തരാക്കുകയും ചെയ്തു. സഗരപുത്രന്മാര്ക്ക് ഉദകക്രിയ ചെയ്തശേഷം ഭഗീരഥന് ഗംഗയെ സമുദ്രത്തിലേക്കു നയിച്ചു.
കഠിന പ്രയത്നത്തിലൂടെ ഭഗീരഥന് സാധിച്ചെടുത്ത കാര്യം പില്ക്കാലത്ത് കഠിന പ്രയത്നം വേണ്ടിടത്തെല്ലാം ഭഗീരഥപ്രയത്നം വേണം എന്ന് മാറ്റി പറയാന് തുടങ്ങി. ഭാഗിരഥനിലൂടെ ഭൂമിയില് എത്തിയത് കൊണ്ട് ഗംഗ നദിയെ ഭാഗിരഥി എന്നും അറിയപെടുന്നു.

No comments:

Post a Comment