Saturday, April 1, 2017

സുഭാഷിതം

"വിദ്യാ വിവാദായ ധനം മദായ
ശക്തി പരേഷാം പരിപീഡനായ
ഖലസ്യ സാധോർവിപരീതമേതത്
ജ്ഞാനായ ദാനായ ച രക്ഷണായ"

അർഹതമായത് അർഹതപ്പെട്ടകൈകളിൽ എത്തുമ്പോഴാണ് സാർത്ഥകമാകുക. വിദ്യ പർന്നുകൊടുക്കുവാനുള്ളതും വകതിരിവോടുകൂടി പ്രവർത്തിക്കുവാനുള്ളതുമാണ്. വിദ്യ, ധനം, ശക്തി എന്നിവകൾ കരഗതമായാൽസജ്ജനങ്ങളും ദുർജ്ജനങ്ങ ളും എപ്രകാരമാണ് വിനിയോഗിക്കുക എന്നതാണ് ഈസുഭാഷിതത്തിൽ വ്യക്തമാക്കുന്നത്. സജ്ജനങ്ങൾ, വിദ്യയെ (അറിവിനെ) ജ്ഞാന സംമ്പാദനത്തിന്റെ ഉപാധിയായിട്ടാണ് കാണുന്നത്.

അറിവിന്റെനേരായ പ്രയോഗത്തിലൂടെ അവർ കൃതാർത്ഥരാകുന്നു.അതുപോലെധനം സത്കർമ്മങ്ങൾക്കും ദാനധർമ്മങ്ങൾക്കും വേണ്ടി വിനിയോഗിക്കുന്നു. സജ്ജനങ്ങളുടെ ശക്തി അത് ഏതുവിധത്തിലുള്ളതാണെങ്കിലുംഅവയെല്ലാംതന്നെ മറ്റുള്ളവരുടെ സംരക്ഷണത്തിന് വേണ്ടി പൂർണ്ണമായും വിനിയോഗിക്കുന്നു.

എന്നാൽ ദുർജ്ജനങ്ങളാകട്ടേ അവർനേടുന്ന വിദ്യകളെല്ലാംതന്നെ അനാവശ്യചർച്ചകൾക്കും വിവാദങ്ങ‍ൾക്കും വന്നുചേരുന്ന സ്വത്ത് അഹങ്കാരപ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനങ്ങൽക്കുവേണ്ടിയും അവർക്കുള്ളശക്തി മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനുവേണ്ടിയും പ്രയോജനപ്പെടുത്തുന്നു. ആയതിന്നാൽവന്നുചേരുന്ന വിദ്യ, സമ്പത്ത്, ശക്തി എന്നിവ വേണ്ടയളവിൽ വിനിയോഗിച്ച് ഉത്തമ പൗരന്മാരാകുവാൻ സുഭാഷിതകാലം ഓർമ്മപ്പെടുത്തുന്നു.

No comments:

Post a Comment