വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു.
ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു.
“…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് പ്രത്യകം പരാമര്‍ശിച്ചിട്ടുണ‍്ട്. ‘6’ വോള്‍ട്ടിന് പകരം നിങ്ങള്‍ ഉപയോഗിച്ചത് 220 വോള്‍ട്ടാണ്… ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”
ഇനി കൂടുതല്‍ വിശദീകരണം വേണ്ടതില്ലല്ലോ. നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയ, ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങള്‍.
അതൊന്ന് വായിച്ചുനോക്കാതെ, മനസിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാല്‍ അത് അകാലത്തുതന്നെ കേടാകും പാഴാകും ചിലപ്പോള്‍ നഷ്ടവുമാകും.
ഈ കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍.
സ്വയം ജീവിച്ചു കാണിച്ച് അവര്‍ അത് വിശദീകരിക്കുന്നു അവരില്‍ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാന്‍ പഠിച്ചാല്‍ ജീവിതം ശരിക്കും രസിക്കാനാകും.

No comments:
Post a Comment