ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത്പ്രയതഃ പുമാന്‍ വിഷ്ണോഃ പദമവാപ്നോതി ഭയശോകാദിവര്‍ജിതഃ
പവിത്രമായ ഈ ഗീതാശാസ്ത്രത്തെ പ്രയത്നപൂര്‍വ്വം പഠിക്കുന്നവന്‍ ഭയശോകങ്ങളില്‍ നിന്നു മുക്തനായി വിഷ്ണുവിന്റെ പദം പൂകുന്നു.
ഗീതാധ്യയനശീലസ്യ പ്രാണായാമപരസ്യ ച നൈവ സന്തി ഹി പാപാനി പൂര്‍വ്വജന്മകൃതാനി ച
നിത്യവും ഗീത വായിക്കുകയും പ്രാണായാമം ശീലിക്കുകയും ചെയ്യുന്നവന്റെ പൂര്‍വ്വജന്മകൃതപാപങ്ങളും നശിക്കുകയും പുതുതായി പാപങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.
മലനിര്‍മോചനം പുംസാം ജലസ്നാനം ദിനേ ദിനേ സകൃദ്ഗീതാംഭസി സ്നാനം സംസാരമലനാശനം
ശരീരത്തിലെ അഴുക്ക് മാറുവാനായി മനുഷ്യര്‍ ദിവസവും കുളിക്കുന്നു. എന്നാല്‍ ഭഗവദ്ഗീതയാകുന്ന പുണ്യജലത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ചാല്‍ അത് സംസാരമലത്തെ നശിപ്പിക്കുന്നു.
ഗീതാ സുഗീതാ കര്‍ത്തവ്യാ കിമന്യൈഃ ശാസ്ത്രവിസ്തരൈഃ യാ സ്വയം പദ്മനാഭസ്യ മുഖപദ്മാദ്വിനിഃസൃതാ
ഭഗവദ്ഗീത വളരെ നന്നായി പഠിക്കേണ്ടതാണ്. വിഷ്ണുവിന്റെ മുഖപത്മത്തില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഭഗവദ്ഗീതയുള്ളപ്പോള്‍ മറ്റ് അനേകം ശാസ്ത്രങ്ങള്‍ എന്തിന്?
ഭാരതാമൃതസര്‍വ്വസ്വം വിഷ്ണോര്‍വ്വക്‌ത്രാദ്വിനിഃസൃതം ഗീതാഗംഗോദകം പീത്വാ പുനര്‍ജന്മ ന വിദ്യതേ
മഹാഭാരതത്തിന്റെ സാരവും, ഭഗവാന്‍ വിഷ്ണുവിന്റെ തന്നെ ഉപദേശവുമായ ഗീതയുടെ പവിത്രമായ ഗംഗാജലം കുടിച്ചാല്‍ പുനര്‍ജ്ജന്മം ഉണ്ടാകുന്നതല്ല.
ഏകം ശാസ്ത്രം ദേവകീപുത്രഗീത- മേകോ ദേവോ ദേവകീപുത്ര ഏവ ഏകോ മന്ത്രസ്തസ്യ നാമാനി യാനി കര്‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ
ഒരേ ഒരു ശാസ്ത്രം കൃഷ്ണനുപദേശിച്ച ഗീതയും, ഒരേ ഒരു ഈശ്വരന്‍ ശ്രീകൃഷ്ണനും, ഒരേ ഒരു മന്ത്രം അവന്റെ നാമവും, ഒരെ ഒരു സേവ അവന്റെ സേവയുമാകുന്നു.
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം
ശാന്തസ്വരൂപനും, സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും, നാഭിയില്‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവര്‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികള്‍ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.
ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ വേദൈഃ സാംഗപദക്രമോപനിഷദൈര്‍ ഗായന്തി യം സാമഗാഃ ധ്യാനാവസ്ഥിതതദ്ഗതേന മനസാ പശ്യന്തി യം യോഗിനോ യസ്യാന്തം ന വിദുഃ സുരാസുരഗണാ ദേവായ തസ്മൈ നമഃ
യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണന്‍, രുദ്രന്‍, വായു എന്നിവര്‍ ദിവ്യങ്ങളായ സ്തവങ്ങളാല്‍ സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവര്‍ ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാല്‍ പാടുന്നത്, ധ്യാനത്തില്‍ തദ്ഗതമനസ്കരായ യോഗികള്‍ ആരെയാണോ ദര്‍ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത് ആ ദേവനെ ഞാന്‍ നമസ്കരിക്കുന്നു.
ശ്രീ പരമാത്മനേ നമഃ
അഥ പ്രഥമോഽധ്യായഃ
©
2017
My God.com
A Global Hindu Heritage Foundation

No comments:
Post a Comment