(വ്രതം ആചരിക്കേണ്ടതെങ്ങനെ?)
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ.
ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ടിക്കുന്നതിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പാലാഴിമഥനസമയം വാസുകിയുടെ വായില്‍ നിന്നും അത്യുഗ്രമായ ഹലാഹലവിഷം പുറത്തുന്നു. ലോകനാശകാരകമായ ആ വിഷം ലോക രക്ഷാര്‍ത്ഥംപരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതീ ദേവി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ മഹാവിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ ഉറഞ്ഞുഞ്ഞുകൂടി നീലവര്‍ണ്ണമായി. അങ്ങനെ ശിവന്‍ നീലകണ്ഠൻആയി മാറി. അന്ന് പാർവതിദേവിയും മറ്റു ദേവകളും ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ പ്രതീകമായാണ് നാം ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.
പാലാഴി മഥനം കഥ നാം ഉപരിപ്ലവമായി വീക്ഷിക്കേണ്ട ഒന്നല്ല. അതില്‍ അന്തര്‍ ഗതമായ വലിയ ഒരു സന്ദേശമുണ്ട്. പാലാഴി എന്നത് മനുഷ്യമനസ്സ് തന്നെയാണ്. ആ മനസ്സിലുള്ള സദ് ഗുണങ്ങള്‍ ദേവകളും തമോ ഗുണങ്ങള്‍ അസുരന്മാരും ആകുന്നു. ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, രണ്ടു കൂട്ടരെയും രണ്ടു ഭാഗത്തായി അണി നിരത്താനുള്ള കഴിവാണ് വിശേഷ ബുദ്ധി.
ഈ പാലാഴിയെ നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഈ മഥനം തന്നെയാണ് യഥാര്‍ഥ മനനം. ഈ പ്രക്രിയ തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധയാകുന്ന മന്ഥര പര്‍വതം മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ അഭിരമിച്ചു പോയെന്നു വരാം. അങ്ങിനെ വരുമ്പോള്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്‍ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ( മനസ്സ്, ബുദ്ധി, ബോധം അഥവാ – Mind, Intellect, Consciousness എന്നിവ യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവര്‍ തന്നെ ആകുന്നു) ഇങ്ങനെ നിരന്തരമായ കടയല്‍ കൊണ്ട് നമ്മുടെ ഉള്ളിലെ തിന്മയാകുന്ന ഹലാഹലം (കാളകൂടം) എന്ന വിഷത്തെ നമുക്ക് പുറന്തള്ളാന്‍ കഴിയും. അത് നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഭഗവാന്‍ ശിവന്‍ സ്വീകരിക്കും. പകരം നമുക്ക് അമരത്വപ്രദമായ അമൃത് നല്‍കി അനുഗ്രഹിക്കും. ഇപ്രകാരമാണ് നാം പാലാഴി മഥനം കഥയെ കാണേണ്ടത്.
മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത് . ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം.അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)
പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘാ യുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.
ശിവരാത്രി നാളില്‍ ജപിക്കവുന്നതായ ശിവ സ്തോത്രങ്ങള്‍, മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍
ശിവ അഷ്ടോത്തരശതനാമസ്തോത്രം
ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശംകരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകംഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികംഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ
ഓം അംധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം ക്തെലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാംതകായ നമഃ
ഓം വൃഷാംകായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പംചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്ധര്ഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭര്ഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമധാധിപായ നമഃ (70)
ഓം മൃത്യുംജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ (80)
ഓം അഹിര്ഭുഥ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖംഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ
ഓം അപവര്‍ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)
ശിവ പഞ്ചാക്ഷരസ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാകായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായമന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായവസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായയക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
ദാരിദ്ര്യ ദഹന ശിവസ്തോത്രം
വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഗൌരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായപഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായരാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായമുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
ശിവ മാലാമാന്ത്രം
“ശിവായ ഹ്രീം നമ:ശിവായ
ത്രിപുരഹരായ
കാലഹരായ
സര്‍വ്വദുഷ്ടഹരായ
സര്‍വ്വശത്രുഹരായ
സര്‍വ്വരോഗഹരായ
സര്‍വ്വഭൂതപ്രേതപിശാചഹരായ
ധര്‍മ്മാര്‍ത്ഥകാമമോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫള്‍”
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകള്‍
മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന് +966534065218 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും അയക്കുക
( നിബന്തനകൾക്കു വിധേയം )
©
2017
My God.com
A Global Hindu Heritage Foundation
No comments:
Post a Comment