Tuesday, July 17, 2018

ഗായത്രി മന്ത്ര മാഹാത്മ്യം Gayatri Manthra mahatmyam

ഓം ഭുര്‍ ഭുവഃ സ്വഃതത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോനഃ പ്രചോദയാത്”
ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്ന് വേദങ്ങളിലും കാണുന്ന ഒരു വൈദിക മന്ത്രം ആണ് ഗായന്ത്രി മന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. ഗായന്ത്രിമന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത് ശേഷം മാത്രമേ മറ്റ് മന്ത്രങ്ങള്‍ ചെയ്യാന്‍ ഒരു സാധകന് അര്‍ഹതയുള്ളുവെന്നുമാണ് വിശ്വാസം. Gayatri Mantra, Gayatri Mantram, Veda, Sun, Brahma, Savitri Mantra, Hindu, Prayer, Morning, Temple, River, Sea, ഗായത്രി മന്ത്രം, സാവിത്രി മന്ത്രം, സൂര്യന്‍, മന്ത്രം, ബ്രാഹ്മണര്‍
സവിതാവിനോടുള്ള(സൂര്യദേവനോട്) പ്രാര്‍ത്ഥനയാണ് ഈ മന്ത്രം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും(ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഗായത്രി മന്ത്രത്തെ സാവിത്രീ മന്ത്രം എന്നും വിളിക്കുന്നു. ഗായത്രി എന്ന ഛന്ദസിലാണ് മന്ത്രം എഴുതിയിരിക്കുന്നത്. ” ഗായന്തം ത്രായതേ ഇതി ഗായത്രി” ഗായകനെ(പാടുന്നവനെ) രക്ഷിക്കുന്നതെന്തോ(ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
വിശ്വാമിത്ര മഹര്‍ഷി ഗായത്രി ഛന്ദസിലെയഴുതി മന്ത്രത്തിന്റെ പ്രാര്‍ത്ഥനാ വിഷയം സര്‍വ്വ ശ്രേയസ്സുകള്‍ക്കും നിദാനമായ ബുദ്ദിയുടെ പ്രചോദനമാണ്. ഗായന്ത്രി മന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായിത് ഗായത്രി മന്ത്രത്തില്‍ 24 അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഗായത്രി മന്ത്രത്തിന്റെ ഭാവാര്‍ത്ഥം
സര്‍വ്വവ്യാപിയായ ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊര്‍ജപ്രവാഹത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു.

No comments:

Post a Comment