Monday, August 12, 2019

ഹര്യഷ്ട്കം

"ഹരിർഹരതി പാപാനി ദുഷ്ട്ചിത്തൈരപി സ്മൃതഃ  
അനിച്ഛയാപി സംസ്പൃഷ്ടോ ദഹത്യേവ ഹി പാവകഃ"
ദുർജ്ജനങ്ങൾപോലും സ്മരിക്കുന്നതായാൽ  ഹരി പാപങ്ങളെ ഹരിക്കുന്നു. അഗ്നിയെത്തൊട്ടാൽ ചുടണമെന്ന ഉദ്ദേശമില്ലെങ്കിലും ചുടുക തന്നെ ചെയ്യുന്നു എന്നതുപോലെ തന്നെ.    
"സ ഗംഗാ സ  ഗയാ സേതുഃ സ കാശി സ ച പുഷ്കരം 
ജിഹ്വാഗ്രേ വർത്തതേ യസ്യ 'ഹരി' രിത്യക്ഷരദ്വയം."  
ആരുടെ നാവിന്മേൽ ഹരി എന്ന രണ്ടക്ഷരം വസിക്കുന്നുവോ  അവൻ തന്നെ ഗംഗാ അവൻ തന്നെ സേതു കാശി പുഷ്കരം ഇത്യാദി പുണ്യഭൂമികളും അവൻ തന്നെ    
"പൃഥിവ്യാം   യാനി തീർത്ഥാനി പുണ്യന്യായതനാനി ച 
പ്രപ്താനി താനി യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"  
ഭൂമിയിൽ പുണ്യതീർത്ഥങ്ങൾ എന്തല്ലാമുണ്ടോ അവയെല്ലാം ഹരി എന്നു ജപിക്കുന്നവനാൽ  പ്രാപിക്കപ്പെട്ടവയായി   ഭവിക്കുന്നു. 
" ഋഗ്വേദോപി യജുർവേദഃ സാമവേദോപൃഥർവണഃ
അധീനാസ്തേന യേനോക്തം 'ഹരി'  രിത്യക്ഷരദ്വയം"  
ഹരി എന്നു ജപിക്കുന്നവന് ചതുവേദങ്ങളും അധീനമത്രേ.
"അശ്വമേധൈർമ്മഹായജ്ഞൈർവാജപേയശതൈരപി 
ഇഷ്ടം സ്യാത്തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"     
ഹരി എന്ന രണ്ടക്ഷരം ജപിക്കുന്നവന് അശ്വമേധാദി മഹായജ്ഞങ്ങൾ ചെയ്യുന്നവനെക്കാൾ ഇഷ്ടാർത്ഥസിദ്ധിയുണ്ടാകുന്നു. 
" വാരാണസ്യാം കുരുക്ഷേത്രേ  നൈമിശാരണ്യ ഏവ ച
സൽകൃതം  തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം"  
ഹരി എന്ന് ഉച്ചരിക്കുന്നവൻ കാശി കുരുക്ഷേത്രം എന്നിവയെ നൈമിശാരണ്യത്തെ എന്നപോലെ സൽക്കരിക്കുന്നു.
"ബദ്ധഃ പരികരസ്തേന മോക്ഷയാ ഗമനം പ്രതി
സകൃതുച്ചരിതം യേന 'ഹരി' രിത്യക്ഷരദ്വയം'
ഹരി എന്ന രണ്ടക്ഷരത്തെ ഒരിക്കൽ ഉച്ചരിക്കുന്നവൻ മോക്ഷപ്രപ്തിക്ക്  ഒരുങ്ങികഴിഞ്ഞവനായി ഭവിക്കുന്നു. .
" ഗവാം കോടിസഹസ്രാണി ഹേമകന്യാശതാനി ച
ദത്താനി തേന യേനോക്തം 'ഹരി' രിത്യക്ഷരദ്വയം" 
ഹരി എന്നുച്ചരിക്കുന്നവന്  ആയിരം കോടി പശുക്കളേയും സുവർണ്ണഗാത്രിമാരായ നൂറ് കന്യകളേയും ദാനം ചെയ്തഫലത്തെ ലഭിക്കുന്നു.
" പ്രാണപ്രയാണപാഥേയം  സംസാരവ്യാധിനാശനം  ദുഃഖാത്യാന്തപ്രിത്രാണാം  'ഹരി' രിത്യക്ഷരദ്വയം"
ജീവൻ്റെ പ്രയാണത്തിൽ വഴിച്ചോറും , സംസാരക്ലേശങ്ങളെ നശിപ്പിക്കുന്നതും ദുഃഖത്തിൽ നിന്ന് പരമമായ രക്ഷയും ഹരിയെന്ന രണ്ടക്ഷരം തന്നെ.
" സപ്തകോടിമഹാമന്ത്രാശ്ചിത്തവിഭ്രമകാരകാഃ
ഏക ഏകപരോ മന്ത്രോ 'ഹരി' രിത്യക്ഷരദ്വയം "  
മനസ്സിന് പരിഭമത്തെയുണ്ടാക്കുന്ന ഏഴുകോടി മഹാമന്ത്രങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ഒരേ ഒരു മന്ത്രം ഹരി എന്ന അക്ഷരദ്വയം തന്നെ. 
" ഹര്യഷ്ട്കമിദം പുണ്യം പ്രാതരുത്ഥായ യഃ പഠേ 
കോടിജന്മകൃതാൽ പാപാൽ സമുക്തോ ഭവതി ധ്രുവം " 
ഈ പുണ്യമായ ഹര്യഷ്ട്കത്തെ രാവിലെ എഴുന്നേറ്റു ജപിക്കുന്നവൻ കോടിജന്മങ്ങളിൽ ചെയ്ത പാപങ്ങളിൽ നിന്നും ക്ഷണത്തിൽ മുക്തനായി ഭവിക്കുന്നു.
" പ്രഹ്ലാദീമിദം സ്തോത്രമായുരാരോഗ്യവർദ്ധനം 
യ പഠേച്ഛണു യദ്യാപി വിഷ്ണുലോകം സ ഗച്ഛതി" 
പ്രഹ്ലാദകൃതവും ആയുരാരോഗ്യവർദ്ധകവുമായ ഈ സ്തോത്രം യാതൊരുവൻ പഠിക്കുന്നുവോ അവൻ വിഷ്ണുലോകത്തെ പ്രാപിക്കുന്നു.

No comments:

Post a Comment