ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ ഭഗവാന്‍ സാധിച്ചു തരും എന്നാണ് വിശ്വാസം .
വ്രതാനുഷ്ഠാനം ഇങ്ങനെ
അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം . അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം . പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. ('ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍).
ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക. പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്.
ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിനാൽ ആ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ് .
അഷ്ടമിരോഹിണി ദിനത്തിൽ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും നാല്പത്തൊന്നു തവണ ജപിക്കുന്നത് സദ്‌ഫലം നൽകും. പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദർശനം നടത്തി തീർഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.
*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകൾ
subscribe our
Youtube channel
https://m.youtube.com/c/SreeNandhanam
https://www.youtube.com/channel/UC5pw-2dijUxZ9VVssqSKSew
മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന് +918281081924 (whatsapp only) എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും അയക്കുക
( നിബന്തനകൾക്കു വിധേയം )
No comments:
Post a Comment