Thursday, July 16, 2015

ശ്രീരാമാജ്ഞനേയയുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്...ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് ...അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ...

ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു...അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു...അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ...

രാക്ഷസനു ഒരു തമാശതോന്നി...തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു...കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ ...രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു...
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു...സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു "വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്‌..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്...വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു...അമ്മയാണ് വിളിക്കുന്നത്‌... ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്...പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്...അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ...ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല....രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും...അവര്‍ യുദ്ധം തുടങ്ങി...യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു...ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു...ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌..ബ്രഹ്മാവ്‌ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ്‌ പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം...ആവാമെന്ന് ഇരുവരും സമ്മതിച്ചു...ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു...ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു...രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിച്ചു...രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു...നൊടിയിടകൊണ്ടു ബ്രഹ്മാവ്‌ ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു...രാമബാണമേറ്റ സ്വന്തം ശിരസ്സ്‌ ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്

ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല...ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക...രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത്‌ ...ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു...ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..

ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല...

No comments:

Post a Comment