Thursday, July 16, 2015

ഹനുമാന്റെ ജനനം

രാമായണത്തില്‍ കിഷ്‌കിന്ധാകാണ്ഡത്തില്‍ ജാംബവാന്‍ ഹനുമാന്റെ പ്രഭാവത്തെ വെളിപ്പെടുത്തുവാന്‍വേണ്ടി ഹനുമാനോട് അദ്ദേഹത്തിന്റെ ഉത്ഭവത്തെപ്പറ്റി പറയുന്നു. ഹനുമാന്‍ തന്നെപ്പറ്റി സീതാദേവിയോട് അശോകവനത്തില്‍ ചുരുക്കിപ്പറയുന്നു. ഹനുമാന്‍ വാനര വംശജാതനാണ്. ഹനുമാന്റെ മാതാവ് അഞ്ജനാദേവീ കേസരി എന്ന ഒരു വാനരന്റെ പത്‌നിയായിരുന്നു. ഒരിക്കല്‍ കേസരി യുദ്ധത്തില്‍ ശംഭരാസുരനോട്പോരിടുവാന്‍ പോയിരിക്കെ അജ്ഞനാദേവി തന്റെ വാനരരൂപം മാറ്റി മനുഷ്യരൂപം കൈക്കൊണ്ട് വനത്തില്‍ ചുറ്റിനടന്നിരുന്നു. അപ്പോള്‍ അവളുടെ അപൂര്‍വ സൗന്ദര്യത്തില്‍ മയങ്ങിയ വായുഭഗവാന്‍ അവളുടെ ദേഹത്തിലെ വസ്ത്രം നീക്കി.

കോപംകൊണ്ട അഞ്ചനാദേവിയോട് വായു അവള്‍ പവിത്രയായിട്ടില്ലെന്നും തന്റെ ഒരു സമ്പര്‍ക്കത്താല്‍ തനിക്ക് തുല്യമായ പരാക്രമത്തോടുകൂടി ഒരു പുത്രന്‍ ജനിക്കുമെന്നും പറഞ്ഞു. ഇപ്രകാരം ഹനുമാന്‍ അഞ്ജനയുടെ പുത്രനായി ജനിച്ചു. ജനിച്ച ശിശു അതിഭയങ്കര വിശപ്പുള്ളതായിരുന്നതിനാല്‍സൂര്യനെക്കണ്ട് അത് ഒരു പഴമാണെന്നുളള ധാരണയില്‍ സൂര്യനെ വിഴുങ്ങുവാന്‍ ഉദ്യമിച്ചു. ഇതുകണ്ട ദേവേന്ദ്രന്‍ ആ ഉദ്യമത്തെ തടയുവാന്‍ തന്റെ വജ്രായുധത്താല്‍ ഹനുമാനെ അടിച്ചു. ഹനുമാന്‍ വജ്രാഘാതത്താല്‍ മോഹാലസ്യപ്പെട്ട് നിലംപതിച്ചു. കോപം പൂണ്ട വായുഭഗവാന്‍ ലോകത്തില്‍ വായുസഞ്ചാരമില്ലാതാക്കി. ഇതിനാല്‍ എല്ലാ ദേവന്മാരും വായുവിന്റെ പുത്രനായ ആഞ്ജനേയന് വേണ്ടുവോളം വരങ്ങള്‍ നല്കി അവനെ ചിരഞ്ജീവിയാക്കി. ബ്രഹ്മാവും ഹനുമാനെ അനുഗ്രഹിച്ചു. ഇതിനാല്‍ ഹനുമാന് ഏതു അസ്ത്രവും നിര്‍ജീവമാണെന്് അനുഗ്രഹിക്കപ്പെട്ടു. വജ്രാഘാതത്താല്‍ താടിക്കു കിട്ടിയ അടിയാല്‍ ഹനുമാന്‍ എന്നുവിളിക്കപ്പെട്ടു. തനിക്കു കിട്ടിയ വരംമൂലം അത്ഭുതപരാക്രമമുള്ളവനായി.

ഹനുമാന്‍ ഋഷികളുടെ ആശ്രമത്തില്‍ചെന്ന് തന്റെ ചേഷ്ടകള്‍ ചെയ്ത് അവരുടെ ദൈനംദിന ജീവിതത്തില്‍ തപസ്സിന് വിഘ്‌നം വരുത്തി. ഋഷികള്‍ പൊറുക്കാനാവാതെ ഹനുമാന്‍ തന്റെ പരാക്രമം മറന്നുപോം
വണ്ണവും തക്കസമയത്ത് ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ ഈപരാക്രമം തിരികെ വരത്തക്കവണ്ണവും ശാപം നല്കി. ഇതിനാല്‍ ഒട്ടും ധാര്യം കുറയാത്ത ഹനുമാന്‍ സൂര്യനെ ഗുരുവാക്കി സൂര്യനോടൊപ്പം സഞ്ചരിച്ച് സകല ശാസ്ത്രങ്ങളും പഠിച്ചു. പിന്നീട് സുഗ്രീവന്റെ സഭയില്‍ ഒരു മന്ത്രി പ്രധാനിയുമായി.

No comments:

Post a Comment