വീടിന് ആരാധനാലയത്തിന്റെ പവിത്രതതന്നെയുണ്ട്. ചെരുപ്പ് ഊരി പുറത്തു വെച്ച് കാലും മുഖവും കഴുകി മാത്രമേ വീട്ടില്‍ പ്രവേശിക്കാവു എന്ന ആചാരം ഇന്നും കാണാം
എന്തുകൊണ്ടാണ് അങനെ ചെയണം എന്ന് പഴമ്മക്കാര്‍ പറയുന്നത്
ഗൃഹശുദ്ധിക്ക് നാം ഏന്തൊക്കെയാണ് ചെയേണ്ടത്
വീടിന് ആരാധനാലയത്തിന്റെ പവിത്രതതന്നെയുണ്ട്. ചെരുപ്പ് ഊരി പുറത്തു വെച്ച് കാലും മുഖവും കഴുകി മാത്രമേ വീട്ടില്‍ പ്രവേശിക്കാവു എന്ന ആചാരം ഇന്നും കാണാം. ക്ഷേത്രത്തിന് തുല്യം വീടിനും സ്ഥാനം നല്‍കുകയാണ്
ഈ ആചാരത്തിലൂടെ, പഴയകാലം മുതല്‍ക്കുതന്നെ പല വീടിന്റെയും പൂമുഖത്ത് ഒരു കിണ്ടി വെള്ളം എപ്പോഴും വെയ്ക്കുന്ന പതിവ് അങ്ങനെ ഉണ്ടായതാണ്. അതിന് ശേഷം പൈപ്പുവഴിയുള്ള വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുറ്റത്ത് പൈപ്പും പ്രത്യക്ഷപ്പെട്ടുതുടങ്ങി.
മാലിന്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍നിന്നാണ് മനുഷ്യന്‍ വീട്ടിലേക്ക് എത്തുന്നത്. പാദത്തില്‍ അവ കൂടുതല്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചെരുപ്പൂരിവെച്ച് കാലും മുഖവും കഴുകി വേണം വീടിനകത്തേക്ക് പ്രവേശിക്കേണ്ടത്.
പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു.
ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം.
ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.
വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.
രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു.
No comments:
Post a Comment