Thursday, July 16, 2015

വിശ്വകർമ്മാവ്

“വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ 
വിശ്വത്തെ സൃഷ്ടിച്ചതിനാൽ "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. 

ഭൂലോകം, ദേവലോകം അതിലെ മനോഹര നഗരങ്ങള്‍, കൊട്ടാരങ്ങള്‍, മന്ദിരങ്ങള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍ എല്ലാം നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവാണ്. ജഗത്തിന്‍റെ വാസ്തുശില്‍പിയും എഞ്ചിനീയറും വിശ്വകര്‍മ്മാവ് തന്നെ. സര്‍വകലാവല്ലഭന്‍ എന്ന് ആരെയെങ്കിലും അക്ഷരാര്‍ത്ഥതില്‍ വിശേഷിപ്പിക്കാമെങ്കില്‍ അത് വിശ്വകര്‍മ്മാവിനെ മാത്രമായിരിക്കും. ചതുര്‍ബാഹുവാണ് ഈ ദേവന്‍. കിരീടമുണ്ട് ഒരു കയ്യില്‍ പുസ്തകം, മറ്റു കൈകളീല്‍ കയറും അളവുകോലും. ഇതാണ് വിശ്വകര്‍മ്മാവിന്‍റെ ചിത്രം. ചിങ്ങത്തില്‍ നിന്നു ം കന്നിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കുന്നത്. ജലവും ലോഹങ്ങളും കല്ലും മണ്ണും മരവും ഈ പ്രപഞ്ചത്തിലെ ഏതുകൊണ്ടും നിര്‍മ്മിതി നടത്താന്‍ വിശ്വകര്‍മ്മാവിന് കഴിഞ്ഞിരുന്നു. ഒരു ജോലിയും അറിയാത്തതായി ഉണ്ടായിരുന്നില്ല. ദേവഗുരുവായ ബൃഹസ്പതിയുടെ അനന്തരവനാണ് വിശ്വകര്‍മ്മാവ് - ബൃഹസ്പതിയുടെ സഹോദരി യോഗസിദ്ധിയുടെയും പ്രകാശ മഹര്‍ഷി ( വാസ്തുവിന്‍റെ അധിപനായ വാസ്.. മഹര്‍ഷിയുടെ മകന്‍) യുടെയും മകന്‍. ബ്രഹ്മാവിന്‍റെ മകന്‍ എന്നും പറയാറുണ്ട്. വിശ്വകര്‍മ്മാവിന്‍റെ മക്കളോ ശിഷ്യന്മാരോ ആണ് പുരാണങ്ങളില്‍ കാണുന്ന മയന്‍, മനു, ശില്‍പി ത്വഷ്ടാവ്, വിശ്വജ്ഞന്‍ എന്നീ അസാമാന്യ പ്രതിഭകള്‍. ഇവരില്‍ നിന്നാണ് ഭൂമിയിലെ വിശ്വകര്‍മ്മജര്‍ ഉണ്ടായതെന്നാണ് വിശ്വാസം. വിഷ്ണുവിന്‍റെ സുദര്‍ശനചക്രം, ശിവന്‍റെ ത്രിശൂലം, ഇന്ദ്രന്‍റെ വജ്രായുധം എന്നിവ നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവാണത്രെ കൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ കുചേലന് ഞൊടിയിടകൊണ്ട് മണിമേട പണിതു കൊടുത്തത് വിശ്വകര്‍മ്മാവാണെന്ന് ഭാഗവതപുരാണം പറയുന്നു. സത്യയുഗത്തില്‍ സ്വര്‍ഗ്ഗം പണിതതും, ത്രേതായുഗത്തില്‍ സ്വര്‍ണ്ണം കൊണ്ട് ലങ്ക പണിതതും, ദ്വാപരയുഗത്തില്‍ ദ്വാരകാ നഗരി പണിതതും , കലിയുഗത്തില്‍ ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരവും പണിതതും വിശ്വകര്‍മ്മാവു തന്നെ. ഈ ദിവസം ഇന്ത്യയില്‍ പല ഭാഗത്തും പ്രത്യേകിച്ചും ഒറീസ്സയിലും ബംഗാളിലും വിശ്വകര്‍മ പൂജ നടത്താറുണ്ട്. കേരളത്തിലും ചിലയിടത്ത് വിശ്വകര്‍മ്മ പൂജ പതിവുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അധീശന്‍ എന്ന നിലയിലാണ് വിശ്വകര്‍മ്മാവിനെ പൂജിക്കുന്നത്.

സൃഷ്ടിക്കുമുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം )ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബവും ആയിരുന്നു.ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു,രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരുഅവസ്ഥയായിരുന്നു അന്ന്. അതിനാൽ ഈ ബ്രഹ്മം തന്നിലെ ആദിശക്തി,ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെജ്വലിപ്പിച്ചു. ഈ പഞ്ചശക്തികൾ യഥാക്രമം സദ്യോജാതം, വാമദേവം,അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ‘കേവലബ്രഹ്മം’ ‘പഞ്ചമുഖബ്രഹ്മ’വായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന്മത്സ്യപുരാണത്തിൽ പറയുന്നു.

“യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം “
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാൻ വിശ്വകർമ്മാവിന്റെസൃഷ്ടിയാണ്. കോടിസൂര്യന്റെ ശോഭയിൽ വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം. 5 മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോമുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖംചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വർണനിറത്തിലുള്ള ശരീരത്തിൽ 10കൈകളും കർണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും, പിന്നെ പുഷ്പമാല, സർപ പൂണൂൽ,രുദ്രാക്ഷമാല, പുലിത്തോൽ, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്,ചക്രം എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.

വേദങ്ങളിലെ ഭഗവൻ‌ വിരാട് വിശ്വകർമ്മാവ്
ഋഗ്വേദത്തിൽ പ്രധാനികളായ ഇന്ദ്രൻ, മിത്രനൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവരുടെയെല്ലാം ഉടമസ്ഥനുംപിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ‘ഹിരന്യഗർഭൻ‌’, ‘പ്രജാപതി’ തുടങ്ങിയപേരിലും പരാമർശിക്കുന്നു.

"ആദിയിൽ ഹിരന്യഗർഭൻ‌‌ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനിൽ നിന്നാണ് സർവ്വ ചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവൻ ഹിരന്യഗർഭന്റെ കല്പനകൾ അനുസരിക്കുന്നു. അതിനാൽ അവനു മാത്രം ഹവിസർപ്പികുക." (ഋഗ്വേദം 10:12:1)

"പ്രപഞ്ചങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും
സ്വർഗവും ഭൂമിയും നിര്മ്മിച്ചതും വിശ്വകർമ്മാവാണ്
അതിനാൽ അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2)

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീക്ഷ )ദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുർവേദം17:18)
"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയങ്ങളുടെയും നിലാവിന്ടെയും ശബ്ദത്തിന്ടെയും ധുളികളുടെയും
ചെടികളുടെയും നദികളുടെയും പച്ച ഇലകളുടെയും
മണ്ണിൽ കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം."(കൃഷ്ണയജുർവേദം 4:6 - 9)

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിന്റെ അഞ്ചു മുഖങ്ങളിൽ നിന്നും അഞ്ച് ബ്രഹ്മ ഋഷികൾഉണ്ടായതായി പറയുന്നു. ഇവർ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവർണ ബ്രഹ്മഋഷി എന്നീ പേരുകളിൽ അറിയപ്പെടുന്നു. സനക ബ്രഹ്മ ഋഷി പൂർവ ദിശാ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുവർണ ബ്രഹ്മഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്. ഇവർ പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.


പുരാണങ്ങളിൽ

വേദങ്ങളിൽ പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ പുരാണങ്ങളിൽ തീരെ ശ്ക്തി കുറഞ്ഞ ദേവനാണ് വിശ്വകർമ്മാവ്. ബ്രഹ്മ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും ശിവന് സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന
സഹായിയായ ശിൽപിയുമാണ്, എന്നാണ് പറഞ്ഞിരിക്കുന്നത്. വ്യാസ സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശിൽപിയാണ് വിശ്വകർമ്മാവ്.


"വിശ്വകർമ്മാവ്

കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദക്തരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്" (മഹാഭാരതം 1:2592).
പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിന്റെ മാതാവ്. വിഷ്ണു പുരാണത്തിൽ ബ്രഹ്മാവിന്റെ മകനാണ് വിശ്വകർമ്മാവ്.

പഞ്ച ഋഷി ശിൽപികൾ

ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശിൽപി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു - സനക ബ്രഹ്മ ഋഷി ഗോത്രത്തിലും,

മയൻ - സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും,
ത്വഷ്ടാവ് - പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും,
ശിൽപി - അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും,
വിശ്വജ്നൻ സുവർണ ബ്രഹ്മ ഋഷി ഗോത്രത്തിലുമാണ് ജനിച്ചത്‌.
ഇരുമ്പുപണിക്കാരനായ മനു - ഋഗ്വേദവും,

മരപ്പണിക്കാരനായ മയൻ - യജുർ വേദവും,
ഓട്ശിൽപിയായ ത്വഷ്ടവ് - സാമവേദവും,

കല്പണിക്കാരനായ ശിൽപി അഥർവ്വ വേദവും,
സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ - പ്രണവ
വേദവും രചിച്ചു എന്നാണ് സങ്കല്പം.

No comments:

Post a Comment