Wednesday, July 15, 2015

: ഗണപതിയുടെ രഹസ്യം.



സനാതന ധര്‍മ്മികള്‍, അഥവാ ഹൈന്ദവര്‍ക്ക് മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നും ഓരോ ദേവതകളും വിരൂപികളും അസംഗതാകാരയുക്തരുമാണെന്ന് പലരും പരിഹാസരൂപേണ പറഞ്ഞുപോരുന്നുണ്ട്. മറ്റൊരു കൂട്ടര്‍ പുരാണങ്ങളിലെ ആലങ്കാരിക ഭാഷാ ശൈലി കണ്ട് ഈ ദേവതകളെ അക്രമികളായും ദുരാചാരികളായും എല്ലാറ്റിനുമപ്പുറത്ത് ആര്യന്‍ വംശാധിപത്യത്തിന്റെ സേനാഭട•ാരായും സങ്കല്പിച്ചു. എന്തുകൊണ്ടാണ് സത്ത ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയാതെ പോയതെന്ന് നാം ചിന്തിക്കണം. ഇന്ന് നാടുനീളെ ആധ്യാത്മികത, വിഗ്രഹാരാധനയിലൂടെ വിറ്റ് കാശാക്കുന്നവര്‍ ധാരാളമാണ്. വിഗ്രഹാരാധനയ്ക്ക് വേദത്തില്‍ വിലക്കുണ്ട്. വേദം ഈശ്വരീയ വാണിയാണ്. ആ ഈശ്വരീയ വാണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നാസ്തികരായി കരുതണമെന്ന് മനു പറയുന്നു. അതായത് ഇന്നത്തെ വിഗ്രഹാരാധകര്‍ നാസ്തികരാണ്. കാരണം 'ന തസ്യപ്രതിമാ അസ്തി' എന്ന യജുര്‍വേദ പ്രസ്താവനയെ നഗ്നമായി ലംഘിക്കുന്നവരാണ് അവര്‍. 


ഇവിടെ സംഗതമായ ചോദ്യം ഈ വിഗ്രഹാരാധനയ്ക്ക് വിഷയമായ ദേവതകള്‍ എന്താണ്? ഈ രൂപകല്പനയ്ക്കും പുരാണ പ്രസിദ്ധമായ കഥകള്‍ക്കും സനാതനമായ വേദവുമായി ബന്ധമുണ്ടോ? ഇന്നത്തെ രീതിയിലുള്ള പല രൂപങ്ങളും നമ്മെ പരിഹാസ്യമാക്കുംവിധമാണ്. വിഘ്നേശ്വരനായ ഗണപതിയും ദേവ സേനാപതിയായ സുബ്രഹ്മണ്യന്‍, ബ്രഹ്മാവ്, രുദ്രന്‍ അല്ലെങ്കില്‍ ശിവന്‍, വിഷ്ണു തുടങ്ങിയ നിരവധി ദേവന്‍മാരുടെ രൂപവും ഭാവവും സാധാരണക്കാരന്റെ ഭാവനാവിലാസത്തെ വെല്ലുന്നതാണ്. ഇവരെക്കുറിച്ച് ഭാഗവതം മുതലായ പുരാണങ്ങള്‍ വാഴ്ത്തുന്നതും പ്രതിഫലിപ്പിക്കുന്നതും കാണുമ്പോള്‍ നമുക്ക് നമ്മുടെ മതത്തോട് കലശലായ വെറുപ്പാണ ്തോന്നുക. 


ഇന്നത്തെ രീതിയില്‍ ദേവ•ാര്‍ വികൃതരൂപികളും പുരാണ പ്രസിദ്ധരീതിയില്‍ അക്രമികളുമായിരുന്നോ വേദപ്രയുക്തമായ ദേവസംജ്ഞകള്‍? വേദങ്ങള്‍ സാധാരണക്കാരന് പ്രായേണ അപ്രാപ്യവും അസ്പൃശ്യവുമായി മാറിയ ഒരു കാലഘട്ടം മുതലാണ് ഇത്തരം ചൂഷണങ്ങള്‍ ഇവിടെയുണ്ടായത്. എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ് വേദം. മതപരമോ ജാതീയമോ ലിംഗപരമോ ആയ യാതൊരു മാറ്റിനിര്‍ത്തലും ഇല്ലാത്ത വിശാലമായ അറിവാണ് വേദങ്ങള്‍. അങ്ങനെയുള്ള വേദമന്ത്രങ്ങളുടെ അര്‍ത്ഥം സുതരാം വ്യക്തമാകാന്‍ ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ ആറ്് അംഗങ്ങളും സാംഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നീ ആറ് ഉപാംഗങ്ങളും പഠിക്കണം. 


'സൃഷ്ടിയുടെ ആദ്യത്തില്‍ ഋഷിമാരിലൂടെ ഋക്ക്, യജുസ്, സാമം, അഥര്‍വ്വം എന്നീ വേദങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. അവരാകട്ടെ ഇത് ബ്രഹ്മാഋഷിയെ പഠിപ്പിച്ചു. ആ ഋഷിപരമ്പരയിലൂടെ ഇന്നും വേദം നിലനില്‍ക്കുന്നു. എന്നാല്‍ മനുഷ്യന്റെ കൂടപ്പിറപ്പായ അഹങ്കാരവും അലംഭാവവും നിമിത്തം ആദികാലത്ത് വെള്ളം എന്നു ഉച്ചരിച്ചാല്‍ മലയാളിക്ക് അര്‍ത്ഥം മനസ്സിലാകുന്നതുപോലെ ഓരോ ദൈവിക സംജ്ഞയും അന്നത്തെ മനുഷ്യര്‍ക്ക് മനസ്സിലാകാതെയായി. അതില്‍ പിന്നീട് നേരത്തെ പറഞ്ഞ ആറ് അംഗങ്ങളും ആറ് ഉപാംഗങ്ങളും പഠിച്ചേ വേദാര്‍ത്ഥം മനസ്സിലാകൂവെന്നു വന്നു. ഇവ പഠിക്കാതെ വേദാര്‍ത്ഥമെഴുതിയാല്‍ അനര്‍ത്ഥമാകും ഉണ്ടാവുക. 


ഇങ്ങനെ വേദങ്ങളിലെ ഓരോ മന്ത്രത്തിനും അഞ്ചു വിധം അര്‍ത്ഥം ഗ്രഹിക്കാമെന്ന് തൈത്തിരീയോപനിഷത്തില്‍ (1,3,2) കാണുന്നുണ്ട്. അധിലോകം, അധിജ്യോതിഷം, അധിവിദ്യം, അധിപ്രജം, അധ്യാത്മം എന്നിങ്ങനെ. മൂന്ന് പ്രക്രിയകളാണ് ഇന്ന് ശേഷിച്ചിട്ടുള്ളത്. ഇതുപ്രകാരം വേദത്തിലെ ഒരു മന്ത്രത്തിന് മൂന്ന് രീതിയിലെങ്കിലും അര്‍ത്ഥം പറയാം. ഉപാംഗങ്ങളിലൊന്നായ ഗൌതമ മഹര്‍ഷിയുടെ ന്യായദര്‍ശനത്തില്‍ ഒരു സൂത്രം ഇങ്ങനെയാണ് 'മന്ത്രായുര്‍വേദപ്രാമാണ്യ വച്ചതത്- പ്രാമണ്യമാപ്ത പ്രാമണ്യമ്'' (2.1.68) 


വേദമന്ത്രങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രതിപാദനമുള്ളത് യാഥാര്‍ത്ഥ്യമായി കാണുന്നു. അതുകൊണ്ട് ആയുര്‍വേദം പ്രതിപാദിച്ചിരുന്ന മന്ത്രത്തെ പ്രാമണ്യമാക്കി ആയുര്‍വേദഭാഗങ്ങള്‍ പ്രതിപാദിക്കാത്ത ഇതര ഭാഗങ്ങളും അതാതിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച് പ്രമാണമായി കരുതണം. ഇതാണ് ഗൌതമ മഹര്‍ഷി പറയുന്നത്. ഇതനുസരിച്ച് ഋഗ്വേദം തുടങ്ങുന്ന 'അഗ്നിമീളേ പുരോഹിതമ്' എന്ന മന്ത്രത്തിലെ ആദ്യത്തെ 'അഗ്നി'ക്ക് ധാരാളം അര്‍ത്ഥങ്ങള്‍ കാണാന്‍ കഴിയും. ഇങ്ങനെ വേദപ്രയുക്തമായ ദേവതാ നാമങ്ങളും പുരാണകഥകളും തമ്മില്‍ എന്തെങ്കിലും ബന്ധം എവിടെയെങ്കിലുമുണ്ടോ ? അതോ പുരാണ കഥാകാര•ാരുടെ അതിഭാവുകത്വം നിറഞ്ഞ നാട്യവേഷമാണോ ദേവതകള്‍? അവര്‍ അക്രമകാരികളും തീവെട്ടിക്കൊള്ളക്കാരും 'ആര്യ' സംസ്ക്കാരത്തിന്റെ ഗുണ്ടാതലവന്‍മാരും ആയിരുന്നുവോ? വേദങ്ങളിലെ ദേവതകള്‍ക്ക് പുരാണ കഥാകാര•ാര്‍ നല്‍കിയ രൂപഭാവങ്ങള്‍ എന്തര്‍ത്ഥത്തിലാണ്? ഇങ്ങനെ അനേകം ചോദ്യം ഒരുമിച്ചു ചോദിക്കുമ്പോള്‍ ഉത്തരം കണ്ടെത്താന്‍ നമുക്ക് വേദങ്ങളിലേക്കും ബ്രാഹ്മണങ്ങളിലേക്കും ഷഡ്ദര്‍ശനങ്ങളിലേക്കും പുരാണങ്ങളിലേക്കും പ്രവേശിക്കാം. ഈ എഴുത്തിന് എനിക്ക് ശക്തിയും പ്രേരണയും തന്ന ദിവംഗതനായ വി.എസ്. ഹര്‍ഷവര്‍ധനനോട് (എനിക്ക് ഹര്‍ഷേട്ടന്‍) അകൈതവമായ നന്ദി പ്രകടിപ്പിക്കട്ടെ; ഈ ലേഖനപരമ്പരയ്ക്ക് തുടക്കമിടുന്നത് കെ.പി. മാധവന്‍, കാരപ്പറമ്പ എഴുതിയ ഒരു കത്താണ്. അദ്ദേഹത്തിനും നന്ദി പറയുന്നു. ലേഖനത്തിന് കൂടുതലായി സഹായിച്ചത് എന്റെ അഭിവന്ദ്യ ഗുരുസ്ഥാനീയന്‍ ആചാര്യ നരേന്ദ്ര ഭൂഷണ്‍ ആണ്. അദ്ദേഹത്തിന്റെ 'ദേവതകളുടെ വൈദിക സങ്കല്പം' എന്ന രണ്ടു പുസ്തകം അദ്ദേഹത്തിന്റെ കീഴില്‍ തന്നെ പഠിച്ചിരുന്നു. അതു ഞാന്‍ ഇവിടെ ഉപയോഗിക്കുന്നു. 


ഓംകാരനായ ഗണപതി എലിവാഹനനായ കഥ 


ആരാണ് ഗണപതി? പൌരാണിക ഗണപതിയുടെ രൂപമെന്തായിരുന്നു? ശിവനും പാര്‍വ്വതിയും ആനയുടെ രൂപമെടുത്ത് വനത്തില്‍ ക്രീഡിക്കുമ്പോഴുണ്ടായതാണ് ഗണപതിയെന്ന് ഒരു കഥയുണ്ട്. പാര്‍വതിയുടെ സ്നാനാവസരത്തില്‍ എണ്ണയും മെഴുക്കും ഉരുണ്ടുകൂടിയാണ് ഗണപതിയുണ്ടായതെന്ന് മറ്റൊരു കഥയും നിലവിലുണ്ട്. ഗണപതിയുടെ ആകാരവും സവിശേഷതകളും കൂടി ഇവിടെ പ്രാധാന്യത്തോടെ മനസ്സിലാക്കണം. 


വിനായകന്‍, വിഘ്നരാജന്‍, ഗജാനനന്‍, ഏകദന്തന്‍, ഹേരംബന്‍, ആഖുരഥന്‍, ലംബോദരന്‍ എന്നിവ ഗണപതിയുടെ പര്യായമാണെന്ന് അമരകോശം പറയുന്നു. എന്നാല്‍ ശബ്ദ കല്പദ്രുമകാരന്റെ അഭിപ്രായത്തില്‍ സിന്ദൂരാഭം, ത്രിനേത്രം, രക്തവസ്ത്രാങ്ഗരാഗം എന്നിങ്ങനെ ഗണപതിയെ വിശേഷിപ്പിക്കുന്നുണ്ട്. സിന്ദൂരത്തിന്റെ ശോഭയുള്ള നിറമെന്നും മൂന്ന് കണ്ണ് എന്നും ചെന്നിറമുള്ള വസ്ത്രം ധരിച്ച മനോഹരന്‍ എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. ത്രിനേത്രമൊഴിച്ച് മറ്റെല്ലാ വിശേഷണങ്ങളും സുബ്രഹ്മണ്യനും ചേരുന്നു. എല്ലാറ്റിനുമുപരി സുബ്രഹ്മണ്യന്റെ സഹോദരനുമാണ് ഗണപതി. ഈദൃശം ഇവര്‍ക്ക് തുല്യനിറവും വേഷവും നല്‍കിയിരിക്കുന്നത് പൌരാണിക സങ്കല്പപ്രകാരം അഗ്നിയുടെ പ്രതീകമായിട്ടാണെന്ന് കാണാം. ബൃഹത്സ്തോത്ര രത്നാകരമെന്ന പുസ്തകത്തില്‍ മഹാബുദ്ധി, ധൂമകേതു, കപിലന്‍, ധരണീധരന്‍, മയൂരേശന്‍ എന്നീ പര്യായങ്ങള്‍ ഗണപതിക്ക് നല്‍കിയിട്ടുണ്ട്. ഈ പര്യായശബ്ദങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനിച്ചാല്‍ വൈദിക സങ്കല്‍പത്തില്‍ നിന്ന് പൌരാണിക സങ്കല്പത്തിലേക്ക് എങ്ങനെ ഗണപതി എത്തിച്ചേര്‍ന്നുവെന്ന് മനസ്സിലാക്കാം. 


ഋഗ്വേദം രണ്ടാം മണ്ഡലത്തില്‍ ഗണപതിയെക്കുറിച്ച് പറയുന്നുണ്ട്: ബൃഹസ്പതി കവിയും ഗണപതിയുമാണെന്ന് ഈ മന്ത്രം പറയുന്നു. (ഋഗ്വേദം 2.13.1) വിദ്യയുടേയും, ബുദ്ധിയുടേയും ദേവനായി ഗണപതിയെ കണ്ടുവരുന്നു. വേദവാണിയുടെ അധിപതിയെന്നാണ് ബ്രഹ്മസ്പതിയുടെ അര്‍ത്ഥം. ഋഗ്വേദത്തില്‍ പറയുന്ന ബ്രഹ്മണസ്പതിയും ബൃഹസ്പതിയും പര്യായങ്ങളാണ്. ഗണപതി കവിമാരില്‍ ഏറ്റവും ശ്രേഷ്ഠവാനാണെന്ന് ഋഗ്വേദത്തില്‍ പറയുന്നു. 


'ഗണപതേ ഗണേഷു ത്വാമാഹുര്‍ വിപ്രതമം കവീനാമ്'                      (ഋഗ്വേദം 10.112.9) എന്നാണ് വേദമന്ത്രം. 


ഇത്രയും പറഞ്ഞതില്‍നിന്ന് ഒന്ന് വ്യക്തമാണ്. വേദവാണിയുടെ അധിപതി പരമപിതാവായ ഈശ്വരനാണെന്ന് ആര്‍ഷമതം. വേദം മാതാവാണെന്ന് വേദവാണിയുമുണ്ട്. 'സ്തുതാമയാവരദാവേദമാതാ' എന്ന അഥര്‍വ്വവേദമന്ത്രം ഓര്‍ക്കുക. ഇവിടെ ആര്‍ഷമതവും വേദവാണിയും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന അക്ഷരമാണ് പ്രണവം. ഓങ്കാരവും ഇതു തന്നെ. ഈ ഓങ്കാരത്തെ ബീജാക്ഷരമെന്നും അക്ഷരബീജമെന്നും വിളിക്കുന്നു. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതുകൂടിയാണ് ഗണേശവിഗ്രഹം. ഇവിടെ ഒന്ന് സൂചിപ്പിക്കട്ടെ. ഈ ലേഖകന്‍ വിഗ്രഹാരാധനയെ ന്യായീകരിക്കുകയാണെന്ന് കരുതരുത്. വിഗ്രഹാരാധനയെ കുറിക്കുകയല്ല; മറിച്ച് ഇന്ന് പ്രചലിതമായ ഗണേശവിഗ്രഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് പ്രസ്താവിച്ചുവെന്നുമാത്രം. ഈ ആകൃതിക്കും ഓങ്കാരത്തിനും തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഇതു പറഞ്ഞത്. 


സത്തായ ഒന്നിനെ പല പേരുകളിട്ട് വിളിക്കുന്ന സമ്പ്രദായം വൈദികമാണ്. 'ഏകം സദ്വിപ്രാ ബഹുധാ വദന്തി' (ഋഗ്വേദം 1.164,46) മന്ത്രം വളരെ പ്രശസ്തമാണ്. ബ്രഹ്മണസ്പതിയും, ബൃഹസ്പതിയും, ഗണേശനും എല്ലാം ഒരേ ഈശ്വരന്റെ വിവിധ പര്യായങ്ങളാണെന്ന് ഇത്രയും പറഞ്ഞതില്‍നിന്ന് വ്യക്തമായിക്കാണുമല്ലൊ. ബൃഹസ്പതി അറിവിന്റെ പതിയാണ്. വേദവാണിയെ ഗണപതി വിവാഹം കഴിച്ചുവെന്ന ഒരു പുരാണ കഥയുണ്ട്. ഗണപതിക്കുള്ളത് സിദ്ധ, ബുദ്ധി എന്നീ പത്നിമാരാണ്. അമാനുഷ ശക്തിയുള്ളതെന്നും, ചമയ്ക്കപ്പെട്ടതെന്നുമാണ് 'സിദ്ധ'യെന്നതിന്നര്‍ത്ഥം. അമാനുഷമായ ഈ സൃഷ്ടിയെയാണ് സിദ്ധയെന്ന് വിളിക്കുന്നത്. ഇത് ഗണപതി അഥവാ ഈശ്വരന്റെ വാമഭാഗമായി കരുതുന്നതില്‍ യാതൊരു തെറ്റുമില്ലതാനും. സൃഷ്ടികര്‍ത്താവ്, സൃഷ്ടിപാലകന്‍, സൃഷ്ടി സംഹകര്‍ത്താവ് തുടങ്ങിയ ഗുണസ്വഭാവങ്ങള്‍ക്കനുസരിച്ച് ഭാവങ്ങള്‍ ഗണപതിക്കുണ്ട്. അതുകൊണ്ടുതന്നെ ഗണപതിയുടെ ഈ ലോകസൃഷ്ടി സിദ്ധയാകുന്നു. 'ബുദ്ധി'യെ പ്രജ്ഞ എന്നര്‍ത്ഥമെടുക്കാം. പ്രജ്ഞയിലൂടെ ഈശ്വരന്‍ പ്രബോധനം നടത്തിയെന്ന് ആമുഖത്തില്‍ സൂചിപ്പിച്ചുവല്ലൊ. ഇതിനെയാണ് വേദം എന്ന് വിളിക്കുന്നത്. വേദവാണിയെ സൂചിപ്പിക്കുന്നതാണ് 'ബുദ്ധി' ഇത്രയും പറഞ്ഞ കാര്യങ്ങള്‍ ചുരുക്കി ഇങ്ങനെ എഴുതാം. 


1. അഗ്നിയുടെ പ്രതീകമായിട്ടാണ് ഗണപതിയുടെ വേഷഭൂഷകള്‍ (പൌരാണിക കഥയില്‍) 2. വേദത്തില്‍ ബൃഹസ്പതിയും ബ്രഹ്മണസ്പതിയുമായി കണക്കാക്കുന്നു. രണ്ടിന്റേയും അര്‍ത്ഥം വേദവാണിയുടെ പിതാവ് എന്നുമാണ്. 3. ഈശ്വരനാണ് ഈ സൃഷ്ടിയുടെ പിതാവ്, ഈശ്വരനാണ് വേദവാണിയുടെ അധിപതി. 4. ഗണപതിക്ക് സിദ്ധ, ബുദ്ധി എന്നീ പത്നിമാരുണ്ടെന്ന് പുരാണം. അമാനുഷ ശക്തിയുള്ളതും, ചമയ്ക്കപ്പെട്ടതുമാണ് എന്നാണ് സിദ്ധയുടെ അര്‍ത്ഥം: ഇത് ഈ പ്രകൃതിയെ കുറിക്കുന്നു. 'ബുദ്ധി' പ്രജ്ഞയാണ്. വേദം ഈ പ്രജ്ഞയിലൂടെ പുറത്തു വന്നുവെന്ന് ആര്‍ഷമതം. 


ഇന്ന് ഗണപതിക്കുള്ള ആകാരം എങ്ങനെയുണ്ടായി? വൈദികസങ്കല്പങ്ങള്‍ക്ക് സഹസ്രാബ്ദങ്ങള്‍ കൊണ്ട് ഉണ്ടായിത്തീര്‍ന്ന അപഭ്രംശവും അനര്‍ത്ഥവുമാണ് ഇന്നത്തെ ഗണപതിക്ക് വിചിത്രവും വിരൂപവുമായ രൂപം പൌരാണികകാരന്‍മാര്‍ കല്പിച്ചു കൊടുക്കാന്‍ കാരണം. അല്പം ഭാഷാപഠനം ആകാമെന്ന് തോന്നുന്നു. ശ്രീ. ആചാര്യ നരേന്ദ്രഭൂഷണ്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് കാണുക, 'ഋഗ്വേദം ആരംഭിക്കുന്നത് 'അ' എന്ന സ്വരവുമായിട്ടാണ് വേദപാഠം ആരംഭിക്കുന്നത് പ്രണവ (ഓങ്കാരം) ശബ്ദമായിട്ടായിരിക്കണം. ഈ പ്രണവമാകട്ടെ അ, ഉ, മ് എന്നീ ശബ്ദങ്ങളുടെ സമന്വയമാണ്.(2) യജുര്‍വേദത്തിന്റെ രണ്ടാമത്തെ അദ്ധ്യായത്തില്‍ 'ഓം പ്രതിഷ്ഠ' (ഓമിനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുക) എന്ന് കാണുന്നു. രക്ഷിക്കുക എന്നര്‍ത്ഥം വരുന്ന 'അവ്' ധാതു(3) വില്‍ നിന്നും 'ഓം' എന്ന ശബ്ദസമുദായം നിഷ്പന്നമാകുന്നു എന്ന് വ്യാകരണമതം. പ്രജാപതിയെന്ന് വിളിക്കപ്പെടുന്ന സൃഷ്ടികര്‍ത്താവിന്റെ പ്രധാന നാമമാണ് പ്രണവ(4) മെന്ന് യോഗദര്‍ശനക്കാരനും സ്ഥാപിക്കുന്നു. സ്വരങ്ങളുടെ ആവിര്‍ഭാവത്തിനുശേഷം അവയ്ക്ക് ലിപിബദ്ധമായ സ്വരൂപം നല്‍കിയതും സ്വരങ്ങളുടെ ഉച്ചാരണവേളയില്‍ നാക്കിനും വായ്ക്കും വരുന്ന രൂപവ്യത്യാസത്തിന് അനുസൃതമായിട്ടാണ്. 'അ'കാരം ഉച്ചരിക്കുമ്പോള്‍ ജിഹ്വ സമമായും വായ് നാലുവശത്തും ഒരുപോലെ തുറന്നും(5) ഇരിക്കുന്നു. 'അ'കാരത്തിനു മാത്രമേ ഈ സര്‍വ മുഖ സ്ഥാനം ആവശ്യമായി വരുന്നുള്ളൂ. ആകാരധ്വന്യ താലുവില്‍(6)നിന്ന് വെളിയില്‍വരെ 'ആാം' എന്ന് നീണ്ടു പോകുന്നു. അകാരം ഉച്ചരിക്കുമ്പോള്‍ നീണ്ടുയര്‍ന്നുപോകുന്ന ധ്വനിയെ സൂചിപ്പിക്കുന്നത് 'ക' എന്ന ലിപിചിഹ്നം ഉപയോഗിച്ചു വന്നു.(7) അകാരമില്ലാതെ ഒരു അക്ഷരവും ഉച്ചരിക്കാനും സാധ്യമല്ല. അതിനാല്‍ ഏതു ലിപിയിലായാലും അകാരസൂചകമായ 'ക' എന്ന ചിഹ്നമുണ്ട്. മലയാളത്തില്‍ 'ക' ചിഹ്നം താഴെ ഇടത്തേക്കോ വലത്തേക്കോ മുകളിലേക്കോ പോകുന്നത് കാണാം. ദേവനാഗരിയില്‍ മിക്കവാറും അക്ഷരങ്ങളുടെ ലിപിയുടെ ആധാരം തന്നെ 'ക' ആകുന്നു. ഈ ലിപികള്‍ ക്രിസ്തുവര്‍ഷം രണ്ടാം  നൂറ്റാണ്ട് മുതല്‍ രൂപം കൊണ്ടുവന്നതാണെന്ന് അക്ഷരവിജ്ഞാനത്തില്‍(8) വര്‍ണ്ണിച്ചിരിക്കുന്നു. റോമന്‍ലിപിയിലെ 26 രൂപങ്ങളിലും ഈ നേര്‍വരയുടെ സമാവേശം കാണാം. അവതന്നെ എത്രയെത്ര പരിണാമങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ രൂപം പ്രാപിച്ചതെന്ന് ലിപിപരിണാമഗവേഷകര്‍ക്കേ അറിയാവൂ. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടില്‍ ദേവനാഗരി ലിപിയെ 'അ'യും 'ഉ'യും മാകാരത്തിന്  എന്ന ചിഹ്നവും ഇന്നത്തെ രൂപം പ്രാപിക്കാന്‍ ആരംഭിച്ചിരുന്നതായി കാണാം.(9) ഓം എന്ന രൂപത്തിലെ സമ്പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നതിന് 'ഛ' (റോമന്‍ ലിപിയിലെ 'ഛ'യുമായി താരതമ്യപ്പെടുത്തുക) തന്നെ പൂര്‍ണ ചിഹ്നവും സൃഷ്ടി സ്ഥിതി സംഹാരങ്ങളെ സൂചിപ്പിക്കുന്ന എന്ന പ്ളുത ചിഹ്നവും ഉ, മ് എന്നീ അക്ഷരങ്ങളും ഓങ്കാരത്തില്‍ സന്നിവേശിച്ച് ഓമ് എന്ന ഉച്ചാരണക്ഷമവും അര്‍ത്ഥബോധക്ഷമവുമായ ശുദ്ധരൂപം സംജാതമായി.'' (ദേവതകളുടെ വൈദിക സങ്കല്പം. ആചാര്യ നരേന്ദ്ര ഭൂഷണ്‍ പേജ് 21,22,23) 


ഇനി ഈ ഓമിന് എങ്ങനെ രൂപവ്യതിയാനമുണ്ടായെന്ന് നോക്കാം. ഇന്നത്തെ ഹിന്ദുമതം രൂപപ്പെട്ടത് ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും ക്ഷയത്തിനു ശേഷമാണ്. ബുദ്ധ, ജൈനമതങ്ങളുടേയും, വൈദിക ധര്‍മ്മത്തിന്റേയും സങ്കലനമാണ് ഇന്നത്തെ ഹിന്ദുമതം. ഉപനിഷത്തില്‍ അവ്യയം, അരൂപം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട ബ്രഹ്മാവും വേദങ്ങളിലെ ഈശ്വര പര്യായങ്ങളായ ഇന്ദ്രന്‍, വരുണന്‍ മുതലായ ഗുണവാചകങ്ങളും 10 സാകാരങ്ങളായി മാറിയത് ഇക്കാലത്താണ്. ഇങ്ങനെ ഈ ദേവതകളെ സങ്കല്പിച്ച് ആ രൂപഭാവങ്ങളും ഉല്പത്തികഥകളും വര്‍ണ്ണിക്കാന്‍ പുരാണങ്ങളെഴുതിയുണ്ടാക്കി. 


എന്നാല്‍ ഈ ദേവതകളുടെ യഥാര്‍ത്ഥ വൈദിക ചിത്രം എന്താണെന്ന് പലരും തിരിച്ചറിഞ്ഞില്ല. ഓം എന്നതില്‍നിന്ന് കുടവയറനും തുമ്പിക്കൈയനും മൂന്നു മാത്ര ഉച്ചരിക്കുന്നതിനുള്ള സൂചനയായ പ്ളുതചിഹ്നം () ആഖു അഥവാ എലിയായി മാറുന്നതും സൂക്ഷ്മ ദൃഷ്ടിയില്‍ നമുക്ക് മനസ്സിലാക്കാം. ദേവനാഗരിയുടെ വികാസത്തിനുശേഷമാണ് ഈ സങ്കല്പം പ്രചലിതമായതെന്ന് മനസ്സിലാക്കാം. 


ഗണപതിയെ വിഘ്നേശ്വരനായും മറ്റും ഗണിക്കുന്ന സമ്പ്രദായം വേദകാലത്ത് ഉണ്ടായിരുന്നില്ല. കാരണം അക്കാലത്ത് പദങ്ങളുടെ അര്‍ത്ഥം കൃത്യമായി മനസ്സിലാകുമായിരുന്നു. ഋഗ്വേദത്തിന്റെ തുടക്കം 'അഗ്നിമീളേ' എന്നാണെന്ന് സൂചിപ്പിച്ചുവല്ലോ. ഇവിടെ ഗണപതിയെ സ്തുതിച്ചുകൊണ്ടല്ല തുടങ്ങിയത്. എന്നാല്‍ 'ഗണപതി'യെ സൂചിപ്പിച്ചിടത്തും 'അഗ്നി'യെന്ന് പറഞ്ഞപ്പോഴും അവയുടെ ആധ്യാത്മികമായ അര്‍ത്ഥം ഒന്നുതന്നെയാണ്. അഗ്നിയുടെ അര്‍ത്ഥം നേതാവ് എന്നാണ്. ഗതിക്ക് നായകനും അഗ്നി തന്നെ. അപ്പോള്‍ ഈ ജഗത്തിന്റെ നായകനായ ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണ് അഗ്നിയെ ഋഗ്വേദത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇത് നാം ലൌകിക ജീവിതത്തില്‍ കാണുന്ന തീയ്യാണെന്ന് തെറ്റിദ്ധരിക്കരുത്. വിനായകനായ അഗ്നി സര്‍വ്വശ്രേഷ്ഠനായ നായകനാണെന്ന് വചനമുണ്ട്. 'വിശിഷ്ടോ നായകഃ വിനായകഃ' അതേപോലെ ദേവസേനാനിയായി ഗണപതിയെ കണക്കാക്കാറുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. കാഠകസംഹിതയില്‍ 'അഗ്നിര്‍വൈ ദേവാനാം സേനാനീ (38.8) എന്നു കാണാം. അഗ്നി ദേവസേനാനിയാണെന്നര്‍ത്ഥം. മഹാഭാരതം അനുശാസനപര്‍വ്വത്തില്‍ അദ്ധ്യായം 48ല്‍ ഗണപതിയെന്ന പേര് രുദ്രന് നല്‍കുന്നതായി കാണാം. യജുര്‍വേദത്തില്‍ 'രുദ്രസ്യ ഗാണപത്യമ്' (11.5) എന്നു കാണാം. രുദ്രന്‍ തന്നെയാണ് ഗണപതിയെന്നാണിതിന്നര്‍ത്ഥം. 


പുരാണകഥയിലെ ഗണപതിയുടെ വിശപ്പ് വളരെ പ്രസിദ്ധമാണ്. ഗണപതിക്കുള്ള ലംബോദരന്‍, മഹോദരന്‍ തുടങ്ങിയ പേരുകള്‍ തന്നെയുണ്ടല്ലോ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ പചനപ്രക്രിയ നടക്കുന്നത് ജഠരാഗ്നിയുടെ ഫലമായിട്ടാണെന്ന് ആയുര്‍വേദം പറയുന്നുണ്ട്. ജീവന്‍ നിലനില്‍ക്കുന്നതുവരെ ഈ പചനപ്രക്രിയ തുടരും. ഇത് സൃഷ്ടി സ്ഥിതി സംഹാരങ്ങളിലെ സ്ഥിതിയുടെ സൂചകമാണ്. 


ഈ ജഗത്തിന്റെ നിലനില്പിന്റെ പ്രതീകമാണ് ഗണപതിയുടെ ലംബോദരം. ഈ സൃഷ്ടി മുഴുവന്‍ പ്രേരിപ്പിച്ച് നയിക്കുന്ന അഗ്നിയേക്കാള്‍ വലിയൊരു ലംബോദരന്‍ മറ്റാരാണുള്ളത്? അഗ്നിയെല്ലാം തന്നെ ഉള്ളിലൊതുക്കുന്നു. മൈത്രായണീ സംഹിതയില്‍ അഗ്നി സര്‍വ്വഭക്ഷകനാണെന്ന് പറഞ്ഞിട്ടുള്ളത് ഇവിടെ സൂചിപ്പിക്കട്ടെ. 


ആ വചനം ഇങ്ങനെ: വിശ്വാദമഗ്നിം യമുകാമമാഹുഃ (2.13.13) വിശ്വത്തെ ഭക്ഷിക്കുന്നവന്‍ എന്നാണ് വിശ്വാദനന്‍ എന്നാല്‍ അര്‍ത്ഥം. ഋഗ്വേദത്തിലും വിശ്വാദനന്‍ എന്ന് അഗ്നിയെപ്പറ്റിപ്പറയുന്നു. (ഋ 8.44.26) തൈത്തിരീയ ബ്രാഹ്മണത്തില്‍ അഗ്നിര്‍ ദേവാനാം ജഠരമ് (2.7.12.3) അഗ്നി ദേവ•ാരുടെ ജഠരമാകുന്നുവെന്നര്‍ത്ഥം. ഇങ്ങനെ നോക്കുമ്പോഴും ഗണപതിക്കും ഋഗ്വേദീയമായ അഗ്നിക്കും തമ്മിലുള്ള സമാനത ദൃശ്യമാകുന്നു. 


'വിനായകന്‍' എന്ന പദത്തിന്നര്‍ത്ഥം വിശേഷപ്പെട്ട നായകനെന്നാണ്. ഇതാണല്ലോ അഗ്നി ശബ്ദത്തിന്റെ ഏറ്റവും വിശാലമായ അര്‍ത്ഥം. (അഗ്രിര്‍ഹ വൈനാമൈതദ് യദ്ഗനിഃ എന്ന ശതപഥം 2.4.22 ലെ വാചകം ശ്രദ്ധിക്കുക) 


ഓ 3 മ് എന്ന മന്ത്രത്തിലെ നു ( 3 ) ആണ് എലിയായി മാറിയത് എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ, എന്നാല്‍ ഈ മൂന്നു മാത്രയെ എലിയാക്കാന്‍ പുരാണകാരന് പ്രേരണ എന്തായിരുന്നുവെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. തൈത്തിരീയ ബ്രാഹ്മണത്തില്‍ ഒരു വചനമുണ്ട്. 


'അഗ്നിര്‍ ദേവേഭ്യോ നിലായേ' ആഖുരൂപം കൃത്വാ സ പൃഥിവിം പ്രാവിശത് (തൈത്തി. ബ്രാ-1.1.3.3) 'അഗ്നി, ദേവ•ാരുടെ അടുത്തുനിന്നു അന്തര്‍ദ്ധാനം ചെയ്തു. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ പോയി ഒളിച്ചു' എന്നാണിതിനര്‍ത്ഥം. വിശദമായി ഇക്കാര്യത്തെക്കുറിച്ച് ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതുന്നത് വായിക്കുക. 'സൃഷ്ടി ഉണ്ടായപ്പോള്‍ ഈ ഭൂമി ഉരുകിത്തിളച്ചു മറിയുന്ന വസ്തുവായിരുന്നു. കാലാന്തരത്തില്‍ ഭൂമിയുടെ ഉപരിഭാഗം തണുത്ത് നിവാസയോഗ്യമായി. ഉള്‍ഭാഗം ഇപ്പോഴും തിളച്ചുമറിയുന്നു. അഗ്നി എലിയെപ്പോലെ ഭൂമിയുടെ ഉള്ളില്‍പ്പോയി ഒളിച്ചിരിക്കുകയും സൂര്യനക്ഷത്രാദികളുടെ ദൃഷ്ടിയില്‍ നിന്ന് മറയുകയും ചെയ്തിരിക്കുന്നു. ഭൂമിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ ആഖു (എലി) എന്ന് അഗ്നിയെ വിളിക്കുന്നു. ഇതൊരു പ്രാകൃതിക നിയമമാണ്. സൃഷ്ടിയില്‍ ഓരോന്നും മറ്റൊന്നിനെ അപേക്ഷിച്ച് നില്‍ക്കുന്നു. ഈ നിയമം എവിടേയും അദൃശ്യമായി വര്‍ത്തിക്കുന്നു. ഇതര ജന്തുക്കളുടെ ആഹാരമായതെല്ലാം ക്രമത്തിലധികം ഉണ്ടാകുന്നു. ധാന്യങ്ങള്‍ ഇതിനുദാഹരണമാണ്. പ്രകൃത്യാ ദുര്‍ബലരായ ജന്തുക്കളുടെ പ്രത്യുല്‍പാദനത്തോത് വളരെ ഉയര്‍ന്നതാണ്. അവയെ ഇതര ജന്തുക്കള്‍ പിടിച്ചുതിന്നാലും വംശം വിച്ഛേദം വരാതിരിക്കാനുള്ള ഈശ്വരീയ നിയമാധിഷ്ഠിതമായ പ്രകൃതി വ്യവസ്ഥയാണിത്. മുയല്‍, മത്സ്യങ്ങള്‍ മുതലായവ ഇതിനുദാഹരണം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ മുതലായവ അദൃശ്യനിയമത്താല്‍ രുദ്രന്റെ നീക്കുപോക്കില്ലാത്ത നിയമത്താല്‍ (രുദ്രന്‍ ഈശ്വരവാചിയാണ്-ലേഖകന്‍) ബന്ധിതരും യഥാപൂര്‍വ്വം ചരിക്കുന്നവരുമാണ്. ഈ നിയമമാകട്ടെ, സ്വയം അദൃശ്യമായി വര്‍ത്തിക്കുകയും ചെയ്യുന്നു. യജുര്‍വേദത്തില്‍ അവന്റെ മൃഗം എലിയാണെന്ന (ആഖുസ്തേ പശുഃ 3.37) സൂക്തിയുടെ അര്‍ത്ഥം, ഭയങ്കരമായ അഴിവില്ലാത്ത അദൃശ്യ നിയമത്തെ വാഹനമാക്കിക്കൊണ്ട് സൃഷ്ടികര്‍ത്താവ് സഞ്ചരിക്കുന്നുവത്രെ. മൃഗത്തെപ്പോലെ തെളിച്ച വഴിയേ പോകുന്നതിനു മാത്രമേ നിയമത്തിനു കഴിയു. അത് സ്വയം പ്രവര്‍ത്തനക്ഷമമോ സ്വയം പാലിക്കപ്പെടുന്നതോ അല്ല. അതുകൊണ്ടാണ് സര്‍വ്വജ്ഞനും, ന്യായകാരിയുമായ ജഗദുത്പാദകനെ ഈശ്വരീയ നിയമമാകുന്ന ആഖുവിന്‍ പുറത്ത് സഞ്ചരിക്കുന്ന ഗണപതിയായി സങ്കല്പിച്ചിരിക്കുന്നത്. ശുദ്ധമായ വൈദികസങ്കല്പം കാലക്രമേണ ചിത്രകാര•ാരുടേയും പുരാണ കഥാകൃത്തുക്കളുടേയും ഭാവനയുടെ ചുട്ടിപ്പുരയില്‍ കിടന്ന് വേഷം കെട്ടി അരങ്ങത്തു വന്നപ്പോള്‍ നമുക്ക് അവയുടെ മൌലികരൂപം അജ്ഞാതമായി'' (ദേവതകളുടെ വൈദികസങ്കല്പം പേജ്. 31,32) ഇത് ഓംകാര സ്വരൂപി എലി വാഹനനായ കഥ. 


ഇതാണ് ഗണപതി. ഇനി ചിന്തിക്കൂ; ഈ ഗണപതി ഈശ്വരനോ അതോ കലാപകാരിയും കൊള്ളക്കാരനും ദ്രാവിഡഹന്താവും മറ്റുമാണോ? ദയാനന്ദസരസ്വതി ഒരു കാര്യം അസന്ദിഗ്ധമായി പറയുന്നുണ്ട്. ബുദ്ധിമാ•ാരോട് അധികമെന്തുപറയാന്‍? ഇതേ ചോദ്യം ആവര്‍ത്തിക്കട്ടെ. 


1. അഗ്നിമീഡേഃ 2. അകാരഞ്ചാ പ്യുകാരഞ്ച മകാരഞ്ച പ്രജാപതി (മനുസ്മൃതി 2.26) 3. അവരക്ഷണേ (ധാതു പാഠം 1.396) 4. തസ്യ വാചകഃ പ്രണവഃ (യോഗദര്‍ശനം 1.1.27) 5. സര്‍മുഖസ്ഥാന വര്‍ണമിത്യേക (പാണിനീയ ശിക്ഷാസൂത്രം 1.5) 6. മഹാഭാഷ്യം 2.1.9 (7ഉം 8ഉം) പണ്ഡിറ്റ് രഘുനന്ദന ശര്‍മ്മയുടെ വൈദികസമ്പത്തി, അക്ഷര വിജ്ഞാനം എന്നീ ഹിന്ദി ഗ്രന്ഥങ്ങളാണ് ഇവിടെ അടിസ്ഥാനം. 9. കയശറ 10. ഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ ദിവ്യസ്സ സുപര്‍ണോ ഗരുത്മാന്‍, ഏവം സദ്വിപ്രാ ബഹുധാവദന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ (ഋഗ്വേദം. 1.164.46) 


No comments:

Post a Comment