Wednesday, July 15, 2015

വീടുകളില്‍ വിഗ്രഹങ്ങള്‍ വയ്ക്കുന്നത് ശരിയാണോ , പാടില്ലതവ ഏതൊക്കെയാണ് ?


നടരാജ വിഗ്രഹം വീട്ടില്‍ പാടില്ല!
വീടുപണി മുതല്‍ വീട്ടില്‍ വയ്ക്കുന്ന സാധനങ്ങളില്‍ വരെ വാസ്തു നോക്കുന്നവരാണ് മിക്കവാറും പേര്‍. വാസ്തുവനുസരിച്ച് വീട്ടില്‍ വയ്ക്കാവുന്നതും വയ്ക്കരുതാത്തതുമായ ചില സാധനങ്ങളുണ്ട. വീട്ടില്‍ വയ്ക്കരുതാത്ത സാധനങ്ങള്‍ നോക്കൂ,

വീട്ടില്‍ മഹാഭാരതത്തിലെ സീനുകള്‍ ചിത്രീകരിച്ച പ്രതിമകളോ ചിത്രങ്ങളോ വയ്ക്കരുത്. ഇത് വീട്ടിലുള്ളവര്‍ പരസ്പരം വഴക്കടിക്കാന്‍ ഇടയാക്കും.താജ്മഹലിന്റെ മാതൃക ചിലരെങ്കിലും വീടുകളില്‍ സൂക്ഷിക്കാറുണ്ട്. അവസാനിക്കാത്ത പ്രണയത്തിന്റെ സ്മാരകമെന്നാണ് താജ്മഹല്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ മുംതാസിന്റെ ശവകുടീരമാണ്. ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ലാത്ത അനുഭവങ്ങള്‍ വരുത്തുമത്രെ.നടരാജ വിഗ്രഹം സാധാരണയായി വീടുകളില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ വാസ്തു പ്രകാരം ഇത് ദോഷമാണത്രെ. കാരണം താണ്ഡവമാടുന്ന ശിവനെയാണ് നടരാജ വിഗ്രഹം സൂചിപ്പിക്കുന്നത്. ശിവന്‍ താണ്ഡവമാടുന്നതിലൂടെ നാശമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നടരാജവിഗ്രഹം നാശമാണ് കാണിക്കുന്നത്.ഇതിന് കലയുമായി ബന്ധപ്പെട്ട മറ്റൊരു വശം കൂടിയുണ്ട്. നൃത്തരൂപങ്ങളെ സൂചിപ്പിക്കുവാനും നടരാജവിഗ്രഹം ഉപയോഗിക്കും.മുങ്ങുന്ന ബോട്ടിന്റെ പ്രതിനിധാനം ചെയ്യുന്ന യാതൊന്നും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തെ ദോഷമരമായി ബാധിക്കും.ADVERTISEMENTവാട്ടര്‍ ഫൗണ്ടനുകളും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീട്ടിലേക്കെത്തുന്ന ഐശ്വര്യവും പണവും നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നത്.കാട്ടുജീവികളെ ചിത്രങ്ങളോ രൂപങ്ങളോ വീട്ടില്‍ സൂക്ഷിക്കുന്നതും വാസ്തു പ്രകാരം ദോഷമാണ്. ഇത് കുടുംബാംഗങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നാണ് പറയുന്നത്.

വീടിന്റെ വടക്ക്സ്ഥാനമാണ് കുബേരസ്ഥാനമായി പറയുന്നത് ഇവിടെ ലക്ഷ്മി ദേവിയുടെ വലത്ഭാഗത്ത് ഗണേശ വിഗ്രഹവും ഇടതുവശത്ത് സരസ്വതി രൂപം വയ്ക്കുന്നത് നന്നായിരിക്കും

സാംപ്രാണി പുകക്കുന്നത് നന്നായിരിക്കും കാരണം വീട്ടില്‍ഉള്ള നെഗറ്റീവ് ഉര്‍ജം പുറത്തുവിടാന്‍ ഇതു സഹായിക്കും ഉപ്പുവെള്ളം തളിക്കുന്നത് നല്ലത് തന്നെ ഇതും നെഗറ്റീവ് ഏനര്‍ജിയെ പുറംതള്ളാന്‍ സഹായിക്കും

No comments:

Post a Comment