Wednesday, August 5, 2015

ഭഗവത്ഗീത പ്രശ്നോത്തരി -1

''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍ 

ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത് 

അത് ഞങ്ങളെ 

അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു''



1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?
  >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത്

2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?
  >ഭഗവത്ഗീതോപനിഷത്ത്

3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?
  >വേതവ്യാസന്‍

4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത 
   ഉള്‍പെട്ടിട്ടുള്ളത് ?
   >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍ 
    ആണ് ഗീത 

5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
  >പതിനെട്ട്

6.ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?
  >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം

7.ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?
  >ശ്രീകൃഷ്ണനും അര്‍ജുനനും 

8.ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ 
   ആണ് നിലകൊള്ളുന്നത് ?
  >ആചാര്യ ശിഷ്യഭാവം 

9.ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ് 
  സംസാരിക്കുന്നത് ?
  >തെരാളിയും പോരാളിയും എന്ന നിലയില്‍ 

10.ഗ്രന്ഥതാല്‍പ്പര്യനിര്‍ണയത്തിന് ആവശ്യമായ ഏഴു 
    ലിംഗങ്ങള്‍ ഏവ ?
    >1.ഉപദ്രവം,2. ഉപസംഹാരം,3. അഭ്യാസം,4. അപൂര്‍വത,  
      5.ഫലം,6. അര്‍ത്ഥവാദം,7.ഉപപത്തി .

11.എന്താണ് അഭ്യാസം ?
   >ഏതു വിഷയത്തെക്കുറിച്ചാണ് ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് 
     ആവര്‍ത്തിച്ച്പറയുന്നത് അതാണ് അഭ്യാസം 

12.ഗീതയിലെ അഭ്യാസം ഏതാണ് ?
   >ആത്മജ്ഞാനം ആണ് ഗീതയിലെ അഭ്യാസ വിഷയം ?

13.എന്താണ് അപൂര്‍വത ?
   >മറ്റുള്ള ഗ്രന്ഥങ്ങളില്‍ കാണാത്ത വിഷയത്തെ പുതിയതായി 
    അവതരിപ്പിക്കുന്നതാണ് 

14.ഗീതയിലെ അപൂര്‍വത എന്താണ് ?
    >കര്‍മം,ജ്ഞാനം ,ഉപാസന ഇവയെ ഒരുമിച്ച് 
    അനുഷ്ട്ടിക്കുവാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ 
    അവക്കുള്ള കാര്യകാരണബന്ധങ്ങളെ തിരസ്ക്കരിക്കുവാന്‍ 
    മനുഷ്യന് കഴിയുകയില്ല എന്നുമുള്ള തത്വം പ്രത്യേകമായി 
    എടുത്തുപറയുന്നതാണ് ഗീതയിലെ അപൂര്‍വത .

15.എന്താണ് ഫലം ?
   > 'ഇതുകൊണ്ട് അവ സിദ്ധിക്കും' എന്ന അറിവാണ് ആ 
     വിഷയത്തിന്റെ ഫലം 

16.എന്താണ് ഗീതയിലെ ഫലം ?
   >മോക്ഷം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് 
    ദുഃഖനിവൃത്തിയുണ്ടാകുന്നത് എന്നതാണ് ഗീതകൊണ്ടുണ്ടാകുന്ന 
    ഫലം 

17.ഭഗവത് ഗീതയിലെ ഉപക്രമ ശ്ലോകം ഏതു ?
   >അശോച്യാനന്വശോചസത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
    ഗതാസുന ഗതാസുംശ്ച നാനു ശോചന്തി പണ്ഡിതഃ (2-11 )

18.ഭഗവത് ഗീതയിലെ ഉപസംഹാര ശ്ലോകം ഏത് ?
    >സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
    അഹംത്വാ സര്‍വപാപെഭ്യോമോക്ഷൈഷ്യാമി മാ ശുചഃ (18- 66)

19.എന്താണ് ഉപപത്തി ?
   >ഏതു വിഷയത്തിലാണോ യുക്തിയുക്തമായി വിചാരം ചെയ്ത് 
   അന്തിമ നിഗമനത്തില്‍ എത്തിയിട്ടുള്ളത് ആ വിഷയമാണ്‌ 
   ഉപപത്തി

20.എന്താണ് ഗീതയിലെ ഉപപത്തി ?
  >ആത്മ തത്വമാണ് ഗീതയിലെ ഉപപത്തി ,ആത്മ തത്വം 
    അറിഞ്ഞവര്‍ ആരോ അവര്‍ ജീവിതസാക്ഷാല്‍കാരം നേടുന്നു .
    ഇതാണ് ഗീതയിലെ അന്തിമ നിഗമനം 

21.അര്‍ജുനന്‍ ആരുടെ പ്രദീകം ആണ് ?
  >ആത്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്ന മുമുക്ഷുവിന്‍റെ പ്രദീകം 

22.എന്താണ് ദുഃഖത്തിനു കാരണമായി ഗീത പറയുന്നത് ?
  >തെറ്റിധാരണയാണ് കാരണം 

23.എന്താണ് തെറ്റിധാരണ ?
  >അല്‍പജ്ഞതയാണ് തെറ്റിധാരണ

24.എന്താണ് അല്‍പ്പജ്ഞതയുടെ പരിഹാരം ?
  >ആത്മജ്ഞാനം ആണ് പരിഹാരം 

25.പണ്ഡിതന്‍റെ ലക്ഷണമായി ഗീതപറയുന്നത് എന്താണ് ?
  >സമദര്‍ശിത്വം 

26.സമദര്‍ശിത്വത്തിന്‍റെ അര്‍ഥം എന്താണ് ?
  >സമംഎന്നാല്‍ തുല്യം എന്നല്ല ,ബ്രഹ്മംഎന്നാല്‍ 
  ഗീതയില്‍അര്‍ഥം .സമദര്‍ശിഎന്നാല്‍ ബ്രഹ്മനിഷ്ഠന്‍ .എല്ലാ 
  ചരാചരങ്ങളിലും ബ്രഹ്മത്തെ കാണുന്നവന്‍ എന്നര്‍ത്ഥം .

27.ഗീതയില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ് ?
  >ആത്മാവ് കര്‍ത്താവും ഭോക്തവും എന്ന ജ്ഞാനം .

28.കര്‍മത്തില്‍നിന്നും നിര്‍വൃതിലഭിക്കുവാന്‍ എന്ത്    
    വേണമെന്നാണ് ഗീതനിഷ്കര്‍ഷിക്കുന്നത് ?
   >ആത്മ ജ്ഞാന സബാതനം 

29.ഗീതയിലെ അഹം ശബ്ദം എന്താണ് ?
   >ബ്രഹ്മം 

30. ഗീതയുടെ പരമ ലക്‌ഷ്യം എന്താണ് ?
   >ആത്മസാക്ഷാല്‍ക്കാരം 

31.ഗീതയില്‍ ഭക്തന്‍മാരെ എങ്ങനെ വിഭജിച്ചിരിക്കുന്നു ?
   >രോഗാധികളാല്‍ പീഠിതരായി ഈശ്വരനെ ഭജിക്കുന്നവര്‍ 
   > ജ്ഞാനത്തിനായി ഈശ്വരനെ ഭജിക്കുന്നവര്‍ 
   >ദാരിദ്ര്യനിവൃത്തിക്കുവേണ്ടി ഈശ്വരനെ ഭജിക്കുന്നവര്‍ 
   >ജ്ഞാനം സിദ്ധിച്ചതിനുശേഷം ഈശ്വരനെ ഭജിക്കുന്നവര്‍ 

32.അന്തര്യാമി എന്നാല്‍ എന്ത് ?
  >പ്രപഞ്ചത്തിന്‍റെ ഉള്ളിലിരുന്ന് പ്രപഞ്ചത്തിന്നറിയാന്‍ 
  കഴിയാത്തവിധത്തില്‍ സാനിധ്യം കൊണ്ട് മാത്രം 
  പ്രേരിപ്പിക്കുന്ന ചൈതന്യത്തെയാണ് അന്തര്യാമി എന്ന് 
  പറയുന്നത് .

33.എന്താണ് മിഥ്യ ?
   >ഒരു വസ്തു ഉള്ളതായി തോന്നുകയും 
   തത്വംഅറിയുന്നതോട്കൂടി അത് ഇല്ലാത്തത്ആണെന്ന് 
   അറിയുകയും ചെയ്യുന്നതാണ്‌ മിഥ്യ .

34.എന്താണ് മിഥ്യക്ക് കാരണം ?
   >അജ്ഞാനമാണ് മിഥ്യക്ക് കാരണം .

35.അജ്ഞാനത്തിന് ഗീതയില്‍ പറയുന്ന പേര് എന്ത് ?
   >മായ 

36.ആത്മാവിന്‍റെ ലക്ഷണം എന്താണ് ?
   >സച്ചിതാനന്ദമാണ്ആത്മാവിന്‍റെ ലക്ഷണം.

37.എന്താണ് സത്ത് ?
   >മൂന്നു കാലത്തും നിലനിന്നുവരുന്നത് .മൂന്നുകാലത്തും 
   നിത്യമായിട്ടുള്ള മനസിന്‍റെ പരമസാക്ഷാല്‍ക്കാരമാണ് 
   ആത്മാവ്.

38.എന്താണ് ജീവന്‍ ?
   >ദേഹമാകുന്ന ഉപാധിയോട്കൂടിയ ആത്മാവിനെയാണ് ജീവന്‍ 
   എന്ന് പറയുന്നത് .

39.ആരാണ് അവതാരപുരുഷന്‍ ?
  >പൂര്‍ണഞജ്ഞാനത്തോട്കൂടിയതും കര്‍മവാസന മുഴുവന്‍ 
  നശിക്കാത്തതുമായ ജീവാത്മാവാണ് അവതാരപുരുഷന്‍ .

40.ഗീതയുടെ പരമ ലക്‌ഷ്യം എന്താണ് ?
  > ആത്മതത്വസാക്ഷാല്‍ക്കാരവും ബ്രഹ്മപദപ്രാപതിയും 

41.ഗീതയില്‍ പറഞ്ഞിട്ടുള്ള ഏക ആശ്രമം ഏത് ?
  > സന്യാസം 

42. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന 
   അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
   > ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം.

43.ഗീതയില്‍ ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
  > നശിക്കുന്ന വസ്തു 

44.ആരാണ് ക്ഷേത്രജ്ഞ്ന്‍ ?
  > ക്ഷേത്രം നശിക്കുമ്പോള്‍ അവശേഷിക്കുന്ന ചൈതന്യമാണ് 
  ക്ഷേത്രജ്ഞന്‍.

45.വന്ദനശ്ലോകത്തില്‍ ഗീതയേ എങ്ങനെയാണ്  
    വര്‍ണിച്ചിരിക്കുന്നത് ?
  >ഉപനിഷത്തുക്കള്‍ കറവപശുക്കള്‍ ,ഭഗവാന്‍ ഗോപാലകൃഷ്ണന്‍ 
  കറവക്കാരന്‍, അര്‍ജുനന്‍ പശുക്കുട്ടി ,ഉപനിഷത്തുക്കളാകുന്ന 
  പശുക്കളില്‍ നിന്നും കറന്നെടുക്കുന്ന നറും പാലാണ് ഗീതാമൃതം .

46.ഭഗവത്ഗീതയില്‍ എത്രകഥാപാത്രങ്ങള്‍ ഉണ്ട് ?
  > നാല് , ശ്രികൃഷ്ണന്‍ ,അര്‍ജുനന്‍ ,ധൃതരാഷ്ട്രര്‍,സഞ്ജയന്‍ 

47.ശ്രീകൃഷ്ണന്‍ എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
  > ശോകത്തെയും മോഹത്തെയും കര്‍ഷിപ്പിക്കുന്നവന്‍ 
  (നശിപ്പിക്കുന്നവന്‍ )

48.അര്‍ജുനന്‍ എന്ന വാക്കിന്‍റെ അര്‍ഥം ?
  > വെളുത്തനിറമുള്ളവന്‍ 

49.ധൃതരാഷ്ട്രം എന്ന വാക്കിന്‍റെ അര്‍ഥം ?
  > കൊക്കും കാലും കറുത്ത അരയന്നം 

50.സഞ്ജയന്‍ എന്ന വാക്കിന്‍റെ അര്‍ഥം ?
  > ബോദ്ധമുള്ളവന്‍ , പക്ഷപാതമില്ലാതെ സംസാരിക്കുന്നവന്‍

No comments:

Post a Comment