Q 1. രാമാഭിഷേകം മുടക്കുവാന്‍ ദേവന്മാര്‍ സമീപിച്ചത് ആരെയാണ് ?
സരസ്വതി
Q 2 . ശ്രീരാമന്‍റെ അവതാരരഹസ്യം അയോധ്യാവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?
വാമദേവന്‍
Q 3. വനവാസാവസരത്തില്‍ അനുഷ്ട്ടിക്കേണ്ട ധര്‍മ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നല്‍കിയത് ആരായിരുന്നു ?
സുമിത്ര
Q 4 . വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊണ്ടുപോയത് ആരായിരുന്നു ?
സുമന്ത്രന്‍
Q 5. യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍ കൈകേകി ആസ്ഥാനത്ത് എന്താണ് വച്ചത് ?
സ്വന്തംചെറുവിരല്‍
Q 6. .''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് ഏതു പേരില്‍ അറിയപ്പെടുന്നു ?
ചതുരംഗപ്പട
Q 7. ദശരഥൻ ഏതു മൃഗമാണെന്ന് തെറ്റിധരിച്ചാണ് മുനികുമാരനു നേരെ അസ്ത്രമയച്ചത് ?
കാട്ടാന
Q 8. ദശരഥന്റെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ആരാണ് നിർദ്ദേശം നല്കിയത് ?
വസിഷ്ഠന്‍
Q 9 . ഭർത്താവിനെ കൊന്ന പാപിയും നിർദയയും ദുഷ്ടയും ആയ കൈകേയി ഏതു നരകത്തിൽ പതിക്കുമെന്നാണ് ഭരതൻ പറഞ്ഞത് ?
കുംഭീപാകം
Q 10. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?
ശബ്ദഭേദി
Q 11. വനത്തിലേക്ക് പുറപ്പെട്ട ഭരതനും കൂട്ടരും ആദ്യം എവിടെയാണ് എത്തിയത് ?
ശൃംഗിരിവേരം
Q 12 . രാമലക്ഷ്മണന്‍മാര്‍ക്ക് ജടപിരിക്കുവാനായി ഗുഹന്‍ കൊണ്ടുവന്ന് കൊടുത്തത് എന്തായിരുന്നു ?
വടക്ഷീരം ( പേരാലിൻ കറ )
Q 13. ശ്രീരാമന്‍ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹന്‍ ഭരതനോട് പറഞ്ഞത് ?
ചിത്രകൂടം
Q 14. ഗംഗാനദി കടന്നശേഷം ശ്രീരാമന്‍ സന്ദര്‍ശിച്ചത് ഏതു മഹര്‍ഷിയെ ആയിരുന്നു ?
ഭരദ്വാജന്‍
Q 15. വാത്മീകീ ആരുടെ പുത്രന്‍ ആയിരുന്നു ?
വരുണന്‍
Q 16. ഭരതന്റെ വനാഗമനഉദ്ദേശം യഥാര്‍ത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോട് തോന്നിയ മനോവികാരം എന്തായിരുന്നു ?
ഭക്തി
Q 17. ഭരദ്വാജമഹര്‍ഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സല്ക്കരിച്ചത് ?
കാമധേനു
Q 18. ശ്രീരാമന്‍ പിതാവിന് സമര്‍പ്പിച്ച പിണ്ഡം എന്തു കൊണ്ടുള്ളതായിരുന്നു ?
ഇംഗുദിയുടെ പിണ്ണാക്ക് ( ഓടൽപിണ്ണാക്ക് ) തേനിൽ കുഴച്ചുണ്ടാക്കിയ അന്നം
Q 19. അയോധ്യയിലേക്ക് തിരിച്ചുവരാന്‍ ഭരതന്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
Q 20. പതിനാലുസംവല്‍സരം പൂര്‍ത്തിയാക്കി പിറ്റേദിവസം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിഎത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം ?
അഗ്നിപ്രവേശം
Q 21. ശ്രീരാമന്റെ ആജ്ഞാനുസരണം അയോധ്യയിലേക്ക്
തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?
തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?
നന്ദിഗ്രാമം
Q 22 . ശ്രീരാമ പാദുകങ്ങളെ എവിടെവച്ചായിരുന്നു
ഭരതശത്രുഘ്നന്‍മാര്‍ പൂജിച്ചിരുന്നത് ?
ഭരതശത്രുഘ്നന്‍മാര്‍ പൂജിച്ചിരുന്നത് ?
സിംഹാസനം
Q 23 . ചിത്രകൂടം വിട്ടുപോയ ശേഷം ശ്രീരാമന്‍ ഏതു മഹര്‍ഷിയെ ആയിരുന്നു സന്ദര്‍ശിച്ചത് ?
അത്രി
Q 24. അത്രിമഹര്‍ഷിആരുടെ പുത്രനായിരുന്നു ?
ബ്രഹ്മാവ്
Q 25. അത്രിമഹര്‍ഷിയുടെ പത്നി ആരായിരുന്നു ?
അനസൂയ
Q 26. അനസൂയയുടെ മാതാപിതാക്കള്‍ ആരായിരുന്നു ?
ദെവഹുതി ,കര്‍ദ്ദമന്‍
Q 27. അത്രിമഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമത്തില്‍ ആയിരുന്നു ?
ദത്താത്രേയന്‍
Q 28. അനസൂയ സീതാദേവിക്ക് നല്‍കിയ വസ്തുക്കള്‍ എന്തെല്ലാം ആയിരുന്നു ?
അംഗരാഗം ,പട്ട് ,കുണ്ഡലങ്ങള്‍
Q 29. ശ്രീരാമന്റെ വനവാസം വര്‍ണിക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ് ?
ആരണ്യകാണ്ഡം
Q 30. അത്രിമഹര്‍ഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികള്‍ പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?
ദണ്ഡകാരണ്യം
No comments:
Post a Comment