Wednesday, August 5, 2015

രാമായണം പ്രശ്നോത്തരി 6. യുദ്ധകാണ്ഡം

Q1. വാനര സൈന്യാധിപൻ ആരാണ് ?
നീലൻ
Q2. ഹുങ്കാര ശബ്ദത്താൽ രാവണൻ ആരെയാണ് തോല്പ്പിച്ചത് ?
വരുണൻ
Q3. രാവണനു ചന്ദ്രഹാസം എന്ന വാൾ നല്കിയതാരാണ് ?
പരമശിവൻ
Q4. വിഭീഷണന് അഭയം നല്കിയതിലൂടെ ശ്രീരാമന്റെ എന്ത് ഗുണമാണ്
പ്രകടമായത് ?
ആശ്രിതവാത്സല്യം
Q5. ആശ്വനീദേവകൾ ആരെല്ലാമാണ് ?
ദസ്രൻ , നാസത്യൻ
Q6. ' വജ്ര ഹസ്താശ ' ഏത് ദിക്കിലാണ് ?
കിഴക്ക് ( ഇന്ദ്രന്റെ ദിക്ക്‌ )
Q7. രാവണനെ ശ്രീരാമൻ ഏത് അസ്ത്രം ഉപയോഗിച്ചാണ് വധിച്ചത് ?
ആ അസ്ത്രം ആരാണ് ശ്രീരാമന് നല്കിയത് ?
ബ്രഹ്മാസ്ത്രം , അഗസ്ത്യ മഹർഷി
Q8. നളൻ എന്ന വാനരൻ ആരുടെ പുത്രൻ ആണ് ?
വിശ്വകർമ്മാവ്
Q9. ലക്ഷ്മണനെ തോളിലേറ്റി കൊണ്ട് ലങ്കയിലേക്ക് പോയതാരാണ് ?
അംഗദൻ
Q10. രാവണന്റെ മാതാപിതാക്കൾ ആരെല്ലാം ?
കൈകസി , വിശ്രവസ്സ്
Q11. നാഗാരി ആരുടെ പേരാണ് ?
ഗരുഡന്റെ
Q12. സരമയുടെ ഭർത്താവിന്റെ പേരെന്ത് ?
വിഭീഷണൻ
Q13. ജംബുമാലി എന്ന രാക്ഷസനെ വധിച്ചത് ആരാണ് ?
ഹനുമാൻ
Q14. കുംഭ കർണ്ണന്റെ കയ്യിലുള്ള പ്രധാന ആയുധം ഏതാണ് ?
ത്രിശൂലം
Q15. അതികായകന് ദിവ്യകഞ്ചുകം നല്കിയത് ആരാണ് ?
ബ്രഹ്മാവ്‌
Q16. ഹനുമാൻ മുതലയെ കൊന്നപ്പോൾ ആര് പ്രത്യക്ഷപ്പെട്ടു ?
ധന്യമാലി
Q17. ഇന്ദ്രജിത്ത് ലക്ഷ്മണനാൽ കൊല്ലപ്പെട്ടത് ഏത് അസ്ത്രതാൽ ?
ഐന്ദ്രാസ്ത്രം
Q18. ശ്രീരാമന് ദേവേന്ദ്രൻ നല്കിയ രഥത്തിന്റെ സാരഥി ആരാണ് ?
മാതലി
Q19. ലക്ഷ്മണന്റെ ബോധക്ഷയം മാറ്റാൻ മരുന്ന് നിർദ്ദേശിച്ചത്
ആരാണ് ? എന്ത് ഔഷധമാണ് നിർദ്ദേശിച്ചത് ?
സുഷേണൻ , വിശല്യകരണി
Q20. രാമ-രാവണ യുദ്ധം നടക്കുമ്പോൾ ഏത് മഹർഷിയാണ് ശ്രീരാമനെ സന്ദർശിച്ചത്‌ ?
അഗസ്ത്യ മഹർഷി

No comments:

Post a Comment