Thursday, August 6, 2015

പൂയവും അരയാലും

അരയാലിനെപ്പറ്റി വൃക്ഷായുര്‍വേദത്തില്‍ ഇങ്ങനെ പറയുന്നു

'ദശകൂപസമോ വാപി ദശവാപിസമോ ഹൃദ:
ദശഹൃദസമോ പുത്ര, ദശപുത്ര സമോ ദ്രുമ:'

ദ്രുമം അഥവാ അരയാല്‍ പത്ത് പുത്രന് തുല്യം. ആല്‍ ഒരു മനുഷ്യന് ഗുണവും ശക്തിയും സൗഖ്യവും തുണയും നല്‍കുന്നു എന്നാണു സങ്കല്‍പ്പം. രാവിലെ 5നും 6നും ഇടയില്‍ വളരെ കൂടുതല്‍ ഓക്‌സിജന്‍ ഇത് പുറപ്പെടുവിക്കുന്നു എന്ന് വിശ്വസിക്കുന്നു. അരയാല്‍ അഥവാ അരചാല്‍ ആണ് വൃക്ഷങ്ങളുടെ രാജാവ്. ഈ വൃക്ഷത്തിന് കീഴെയിരുന്നപ്പോഴാണ് സിദ്ധാര്‍ത്ഥന്‍ ഗൗതമബുദ്ധനായി മാറിയത്.

ആധ്യാത്മികമായതും മന:സൗഖ്യം നല്‍കുന്നതുമായ ശക്തമായ ഊര്‍ജ്ജം ഈ വൃക്ഷം നല്‍കുന്നു എന്നത് നിസ്സംശയം പറയാം.വാസ്തു ശാസ്ത്രപരമായി സ്ഥലത്തിന്റെ പടിഞ്ഞാറ് ആണിതിന് സ്ഥാനം.ഇടിമിന്നലില്‍ നിന്നും സമീപഗ്രാമത്തെ രക്ഷിക്കാന്‍ കഴിവുള്ള വൃക്ഷം കൂടിയാണ് അരയാല്‍. അരയാല്‍ പ്രദക്ഷിണം നടത്തുന്നത് കുട്ടികളുണ്ടാവാത്ത ദമ്പതികള്‍ക്ക് മക്കളുണ്ടാവാന്‍ സഹായിക്കുന്നു. അതിശക്തമായ പ്രാണോര്‍ജ്ജം മനുഷ്യനിലേക്ക് പ്രവഹിക്കുന്നതിനാലാണിത് സംഭവിക്കുന്നത്.

'പ്രീത: ക്രോധീ മതിമാന്‍ 
ധൃഷ്ടോ വാഗ്മീ ഹ്യനേകശാസ്ത്രജ്ഞ:
ബന്ധുനാമുപകാരി 
പ്രാഞോ ധനവാന്‍ സ്വതന്ത്രക:പുക്ഷ്യെ: 

പൂയം നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ സന്തോഷവും കോപവും ഉള്ളവനായും ബുധിമാനായും ലജ്ജയില്ലാത്തവനായും വാക്‌സാമാര്‍ഥ്യം ഉള്ളവനായും ശാസ്ത്രജ്ഞാനം ഉള്ളവനായും ബന്ധുക്കള്‍ക്ക് ഉപകാരത്തെ ചെയ്യുന്നവനായും വിദ്വാനായും ധനവാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അര്‍ഥം.എങ്ങനെയാന്നെങ്കിലും അരയാല്‍ ഒരു കുട പോലെ താഴെ നില്‍ക്കുന്നവരെ സംരക്ഷിക്കുന്നതുപോലെ കുടുംബാംഗങ്ങളെ പൂയം നക്ഷത്രക്കാര്‍ സംരക്ഷിക്കും. 

എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും ചേര്‍ന്ന നക്ഷത്രമാണ് പൂയം.
വരഹമിഹിരചാര്യരുടെ ഹോര ശാസ്ത്രത്തില്‍ 
'ശാന്താത്മാ സുഭഗ: പണ്ഡിതോ ധനീ ധര്‍മ്മസംശ്രിത: പുഷ്യെ' 
എന്ന് പൂയക്കാരെപ്പറ്റി പറയുന്നുണ്ട്.

അനുഭാവാര്‍ദ്രമായ അറിവുള്ളവരാന് പൂയം നക്ഷത്രക്കാര്‍. വ്യക്തി പ്രഭാവത്തിലൂടെ അന്യരുടെ വേദനക്ക് സാന്ത്വനമാകുന്ന പ്രകൃതവും ഇവരുടെ പ്രത്യേകതയത്രേ. അതിരുകളില്ലാത്ത കുടുംബസ്‌നേഹവും സ്വയംസഹനത്തിലൂടെ സ്‌നേഹസമാശ്വാസം പകരുന്ന സ്വഭാവവും ഇവരില്‍ കാണാം. പൊതുവേ ദൈവ ഭക്തിയുള്ളവരാണ് പൂയക്കാര്‍.

(ഫൈക്കസ് റിലിജിയോസ, ലിന്‍, കുടുംബം,മോറെസി)സംസ്‌കൃതം : അശ്വത്ഥാ, പിപ്പല, ക്ഷീരവൃക്ഷ, ചലപത്രാ, ബോധിദ്രുമ, കേശവാലായ, ഹിന്ദി : പീപ്പല്‍, പിപര്‍, ബംഗാളി : പിപല്‍, അശ്വത്ഥ. മറാട്ടി : പിപല്‍, തമിഴ് ; അരശു. കന്നഡ : അശ്വത്ഥ. തെലുങ്ക് : അശ്വത്ഥമു. ഇംഗ്ലീഷ് : മെരൃലറ ളശഴ.

വൃക്ഷങ്ങളുടെ രാജാവാണ് അരയാല്‍, വൃക്ഷങ്ങളില്‍ ഞാന്‍ അരയാലാനെന്നു ഗീതയില്‍ കൃഷ്ണന്‍ പറയുന്നു. താഴോട്ടു പൊട്ടിവീഴുന്ന മിന്നല്‍ പിണരുകളെ സ്വയം ദഹിക്കാതെ തായ് തടിയിലൂടെ ഭൂമിയിലെത്തിക്കാനുള്ള വിശേഷശക്തി അരയാലിനുണ്ടെന്നാണ് വിശ്വാസം. വീടിന്റെ പടിഞ്ഞാറുഭാഗത്ത് അരയാല്‍ നല്ലതാണ്. 

ഇല നല്ല ആനത്തീറ്റയാണ്. അണ്ടാകൃതിയിലുള്ള ഇലയുടെ അറ്റം വാലുപോലെ നീണ്ടിരിക്കും. ഇലയില്‍ ധാരാളം കാത്സ്യമുണ്ട്, ചീഞ്ഞഴുകാന്‍ താമസമുള്ളതുകൊണ്ട് പച്ചില വളമായി ഉപയോഗിക്കാറില്ല. കായയില്‍ 34.9/ കാര്‍ബോഹൈഡ്രേറ്റും, 0.69/ ഫോസ്ഫറസ്സുമുണ്ട്.

വലിയ നിത്യഹരിതമരമാണ്, ശാഖകളെല്ലാംഒന്നിച്ചു തളിര്‍ക്കുന്നു. അപ്പോള്‍ മൂത്ത ഇലകള്‍ കോഴിയും. തളിരിലകള്‍ക്ക് മാംസത്തിന്റെ നിറമാണ്. വരള്‍ച്ചയും ശൈത്യവും സഹിക്കും. ഇലകള്‍മിക്കപ്പോഴും ആടികൊണ്ടിരിക്കും. ഒരേ പൂങ്കുലയില്‍ തന്നെ ആണ്‍ പൂക്കളും ഗാള്‍പൂക്കളും (വന്ധ്യപെണ്‍പൂക്കള്‍) ഉണ്ടാകുന്നു. ആണ്‍ പൂക്കള്‍ ചെറുതാണ്. 

തടി ഒരുവിധം കടുപ്പമുള്ളതാണ്, പാക്കിംഗ് പെട്ടി, വിറക്, കരി മുതലായവക്ക് ഉപയോഗിക്കുന്നു. ഇലയും തൊലിയും ഔഷധമാന്. തോലിയിട്ടു തിളപ്പിച്ച വെള്ളമൊഴിച്ചാല്‍ ഉഷ്ണപ്പുണ്ണ്! ശമിക്കും. തൈരോ വെണ്ണയോ അരയാലിന്റെ ഇലയിലെടുത്ത് തിളപ്പിച്ചാറ്റി ചെവിയിലോഴിച്ചാല്‍ ചെവിക്കുത്ത് കുറയും. കഫപിത്തഹരമാണ്, അരയാല്‍ തൊലിയും ഇലകളും പൂക്കളും പൂമൊട്ടും കായും നല്ലതാണ്. വാതത്തിന് ഒറ്റമൂലിയായി ചരകന്‍ അരയാലിനെയാണ് കണ്ടത്. വ്രണങ്ങള്‍ ഉണക്കുന്നതിനും ത്വക്കിന് സ്‌നിഗ്ദ്ധത വരുത്തുന്നതിനും സ്ത്രീകളിലെ വെള്ളപോക്ക് നിയന്ത്രിക്കാനും അരയാലിന് സിദ്ധിയുണ്ട്. ശീതകാരിയും ലൈംഗികശേഷി വദ്ധിപ്പിക്കാനും കഴിവുണ്ട്. രക്തശുദ്ധിക്ക് അത്യുത്തമമാണ്. അരയാല്‍മൊട്ട് അരച്ച് പുരട്ടിയാല്‍ തൊലിയുടെ നിറം തിരികെ ലഭിക്കുന്നതാണ്.

No comments:

Post a Comment