വിഗ്രഹങ്ങളുടെ വകഭേദങ്ങള്‍ പലതാണ്. അവയില്‍ അരൂപം (അവ്യക്തം), രൂപാരൂപം (വ്യക്താവ്യക്തം), രൂപം (വ്യക്തം) എന്നീ ത്രിവിധ കല്പനയ്ക്കാണ് പ്രാമുഖ്യം സിദ്ധിച്ചിട്ടുള്ളത്. ബീജമായും മുട്ടയായും പക്ഷിയായും തീരുന്ന പ്രക്രിയ അരൂപവും രൂപാരൂപവും രൂപവുമായി പരിഗണിക്കാം. രൂപാരൂപസ്വരൂപമായ സദാശിവമാണ് ശിവലിംഗം അഥവാ നിരംഗമായ അവ്യക്തഗുണരൂപമാണ് ശിവലിംഗം. അജ്ഞത നിമിത്തം ശിവലിംഗാരാധനം കൂടുതല്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. ശിവപദം ഈശ്വരമംഗളവാചിയാണ്. ആത്മാക്കളും ലോകങ്ങളും ഉത്ഭവിക്കുന്നതിനും ലയിക്കുന്നതിനുമുള്ള സ്ഥാനമാണ് ലിംഗം. ശിവലിംഗത്തിന്റെ പീഠത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും നിഗൂഢഭാവത്തില്‍ വസിക്കുന്നതുകൊണ്ട് ശിവലിംഗം ത്രിമൂര്ത്തിസ്വരൂപമാണെന്ന ാണ് അഭിജ്ഞമതം.
ശിവശക്തിയാണ് പീഠം. ശക്തി ശിവനു വിധേയമായി നില്‍ക്കുന്നതിനെയാണ് ഇതു സ്പഷ്ടമാക്കുന്നത്. പ്രകൃതിയാകുന്ന കാരണത്തില്‍ പുരുഷനാകുന്ന ചൈതന്യം ചേര്‍ന്നു മേളിക്കുന്ന കല്പനയാണ് ശിവലിംഗരൂപമെന്ന് ആഗമജ്ഞര്‍ പറയുന്നു. ശിവം, ശക്തി ഇവയുടെ ലീലകളെ വിജ്ഞാനികള്‍ മാറ്റര്‍, എനര്‍ജി എന്നിവയോടാണ് താരതമ്യപ്പെടുത്തുന്നത്. പീഠത്തിന്റെ ഉപരിഭാഗത്ത് ഉന്തിനില്‍ക്കുന്ന ഗോമുഖി വഴിയായി പ്രവഹിക്കുന്ന തീര്‍ഥജലം കൃപാധാരയായി കരുതി ഭക്തസഞ്ചയം ശിരസ്സില്‍ അണിയുന്നു.
ശിവവാഹനം-നന്ദി- ശിവന്റെ വാഹനമായ ഋഷഭം ധര്‍മദേവതയുടെ പ്രതീകമാണെന്ന് ധര്‍മശാസ്ത്രം പറയുന്നു. അതിന്റെ വെളുപ്പുനിറം സാത്വികഗുണത്തിന്റെ പ്രതീകമാണ്. ഈശ്വരസാക്ഷാത്കാരത്തിന് വഴിതെളിക്കുന്ന, ശമം, ദമം, സന്തോഷം, സാധുസംഗം ഈ നാലു ഗുണങ്ങളെയാണ് നാലു കാലുകള്‍ ദ്യോതിപ്പിക്കുന്നത്. ഈ ഗുണങ്ങളില്ലാത്തവര്‍ക്ക് ഈശ്വരനെ ലിംഗാത്മകനായി ദര്‍ശിക്കുവാനോ ഈശ്വരസാക്ഷാത്കാരം ലഭിക്കുവാനോ സാധ്യമല്ലെന്നുള്ള വേദരഹസ്യമാണ് നന്ദിയുടെ അനുമതിയില്ലാതെ ശിവദര്‍ശനം ചെയ്യരുതെന്നു പറയുവാന്‍ കാരണം. രാപ്പകല്‍ ഭേദം കൂടാതെ ശിവനെ നോക്കി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന നന്ദിയുടെ ഏകാഗ്രതയ്ക്കു ഭംഗം വരുത്താതിരിക്കുവാനാണ് പ്രദക്ഷിണവേളയില്‍ നന്ദിക്കും ശിവലിംഗത്തിനും ഇടയ്ക്കുകൂടി പോകാതെ നന്ദിയെ ചുറ്റി പോകണമെന്ന് പറഞ്ഞിരിക്കുന്നത്. പ്രതിഷ്ഠയേയും വാഹനത്തേയും ഉള്‍പ്പെടുത്തി വേണം വലം വെയ്ക്കുവാനെന്നുള്ള വിധിക്ക് വേറെയും ഉപപത്തിയുണ്ട്. മനുഷ്യര്‍ക്ക് സര്‍വാത്മൈക്യബോധം ജനിപ്പിക്കുവാന്‍ ഉള്ള ആദ്യ പടിയായിട്ടാണ് സ്ഥാവരജംഗമങ്ങളെ വന്ദിച്ചുപോകണമെന്ന ധര്‍മാനുശാസനം ഉണ്ടായിട്ടുള്ളത്. അതാണ് ആലിനേയും കാളയേയുമെല്ലാം വന്ദിക്കണമെന്ന് ഹിന്ദുമതം അനുശാസിക്കുന്നത്.
നടരാജവിഗ്രഹവും രൂപകല്പനയിലെ ചമത്കാരവും
ലിംഗോത്ഭവം, ചന്ദ്രശേഖരം, കാലാന്തകം, കാലാരി, ചണ്ഡേശ്വരന്‍, അര്‍ധനാരീശ്വരന്‍, നടേശന്‍ എന്നിങ്ങനെ ശിവന് അനേക രൂപങ്ങളുണ്ട്. ഓരോ രൂപത്തേയും കുറിച്ച് വിവരിക്കുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. നടരാജവിഗ്രഹത്തെക്കുറിച്ചു മാത്രം ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. അണുക്കള്‍ ചലിക്കുന്നതുകൊണ്ടാണ് അഖിലാണ്ഡങ്ങളും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് ശിവന്‍ നടരാജരൂപത്തില്‍ ഉല്ലസിച്ച് ആനന്ദനൃത്തം ചെയ്യുന്നത്. ദുഃഖവിമുക്തനായി ആനന്ദം പ്രാപിക്കുന്നതിന് നിത്യാനന്ദസ്വരൂപനായ നടരാജനെ ആരാധിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. ഉടുക്കില്‍നിന്ന് പുറപ്പെടുന്ന നാദതരംഗങ്ങളില്‍ നിന്നാണ് അഖിലാണ്ഡ ചരാചരങ്ങളും ഉത്ഭവിക്കുന്നതെന്ന തത്ത്വമാണ് ഉടുക്ക് സൂചിപ്പിക്കുന്നത്. ലോകം നാദത്തില്‍നിന്ന് ഉദിച്ച്, നാദത്തില്‍ത്തന്നെ നിഗൂഢമായി നില്‍ക്കുന്നു എന്ന വേദഘോഷത്തിന്റെ സാരവും ഇതുതന്നെയാണ്.
അഭയഹസ്തം ഈശ്വരന്റെ സ്തുതികൃത്യത്തെ അഥവാ ലോകസംരക്ഷണത്തെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം അഭയം പ്രാപിക്കുന്നവരെ രക്ഷിക്കും എന്നു പ്രഖ്യാപിക്കുന്നതാണ്. ഇടതുകൈയിലെ അഗ്നി സമസ്തലോകങ്ങളേയും അന്ത്യകാലത്ത് സംഹരിക്കുന്ന സ്ഥിതിയെ ഉദ്‌ബോധിപ്പിക്കുന്നു. ചവിട്ടിനില്‍ക്കുന്ന വലത്തുകാല്‍ പുണ്യപാപങ്ങള്‍ക്ക് അനുരൂപമായ സുഖദുഃഖങ്ങള്‍ കൊടുക്കുന്നതിന്റെയും, അഗ്രാഹ്യമായ മായാശക്തിയുടെയും തിരോഭാവത്തിന്റെയും സൂചകമാണ്. ഉയര്‍ത്തിനില്‍ക്കുന്ന ഇടതുകാലും അതിലേക്കു ചൂണ്ടിക്കാണിക്കുന്ന കൈയും ഈശ്വരപാദമല്ലാതെ ജീവികള്‍ക്ക് ശരണമില്ലെന്നും ഈശ്വരൈക്യത്തിന് പ്രയത്‌നിക്കുവിന്‍ എന്നുമുള്ള അനുഗ്രഹശക്തിയെ ദ്യോതിപ്പിക്കുന്നു.
ത്രിശൂലം, സത്വരജസ്തമസ്സുകളുടെ പ്രതീകമാണ്. പാശം ജീവിതബന്ധത്തേയും അങ്കുശം വിവേകശക്തിയേയുമാണ് പ്രഖ്യാപിക്കുന്നത്. ഹാലാഹലം ഛിന്നഭിന്നമാക്കുന്ന ശക്തിയുടെയും, ശ്മശാനവാസിത്വം സര്‍വപാപനാശകത്വത്തിന്റെയും , ഭസ്മം ഇച്ഛാനാശത്തിന്റെയും അടയാളമാണ്. ജടാഭാരത്തില്‍ തങ്ങിനില്‍ക്കുന്ന ഗംഗയും ചന്ദ്രക്കലയും ലോകരക്ഷണവ്യഗ്രതയേയും അഭയാര്‍ഥിരക്ഷണത്തേയും സൂചിപ്പിക്കുന്നു. ഹിന്ദുക്കളുടെ മതപരമായ കാലഗണന ചന്ദ്രനെ അവലംബിച്ചാകയാല്‍ ശിവന്റെ ചന്ദ്രക്കലാധരത്വം കാലാത്മകാവസ്ഥയെ കൂടി സൂചിപ്പിക്കുന്നു. അര്‍ധനാരീശ്വരത്വം പ്രകൃതിപുരുഷയോഗത്തേയും സൂര്യചന്ദ്രാഗ്നിനേത്രങ്ങള്‍ ഇള, പിംഗള, സുഷുമ്‌നകളേയും കുറിക്കുന്നു. നാഗഭൂഷണത്വം കുണ്ഡലിനീ ശക്തിയേയും തിരോഭാവസ്വഭാവത്തേയും ദ്യോതിപ്പിക്കുന്നു. വിഷഫണാദികള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തേക്കെടുക്കുന്ന ജീവിയാണല്ലോ സര്‍പ്പം. അതുകൊണ്ട് വിധിയുടെ അലംഘ്യത കൂടി നാഗഭൂഷണത വ്യഞ്ജിപ്പിക്കുന്നുണ്ട്.
പ്രദോഷവും തിരുവാതിരയും ശിവരാത്രിയും ശിവനു പ്രധാനമാണ്. ശിവനെ ഉപാസിപ്പാനുള്ള മൂലമന്ത്രം 'ഓം നമഃ ശിവായ' എന്നാണ്. ഓരോ മന്ത്രം ചൊല്ലിക്കഴിയുമ്പോഴും മൂലമന്ത്രം ഉരുവിടേണ്ടതാണ്.
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗപ്രണേതാരം പ്രണതോസ്മി സദാശിവം.
വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം.
കരചരണകൃതം വാക്കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ജയ ജയ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ.
ശിവസൂക്തം, രുദ്രസൂക്തം, മൃത്യുഞ്ജയമന്ത്രം, ശിവാഷ്ടോത്തരശതനാമസ്തോത്ര ം തുടങ്ങിയവയാല്‍ ശിവനെ സേവിച്ചാല്‍ അഭീഷ്ടഫലസിദ്ധിയുണ്ടാകും.
ശിവശക്തിയാണ് പീഠം. ശക്തി ശിവനു വിധേയമായി നില്‍ക്കുന്നതിനെയാണ് ഇതു സ്പഷ്ടമാക്കുന്നത്. പ്രകൃതിയാകുന്ന കാരണത്തില്‍ പുരുഷനാകുന്ന ചൈതന്യം ചേര്‍ന്നു മേളിക്കുന്ന കല്പനയാണ് ശിവലിംഗരൂപമെന്ന് ആഗമജ്ഞര്‍ പറയുന്നു. ശിവം, ശക്തി ഇവയുടെ ലീലകളെ വിജ്ഞാനികള്‍ മാറ്റര്‍, എനര്‍ജി എന്നിവയോടാണ് താരതമ്യപ്പെടുത്തുന്നത്. പീഠത്തിന്റെ ഉപരിഭാഗത്ത് ഉന്തിനില്‍ക്കുന്ന ഗോമുഖി വഴിയായി പ്രവഹിക്കുന്ന തീര്‍ഥജലം കൃപാധാരയായി കരുതി ഭക്തസഞ്ചയം ശിരസ്സില്‍ അണിയുന്നു.
ശിവവാഹനം-നന്ദി- ശിവന്റെ വാഹനമായ ഋഷഭം ധര്‍മദേവതയുടെ പ്രതീകമാണെന്ന് ധര്‍മശാസ്ത്രം പറയുന്നു. അതിന്റെ വെളുപ്പുനിറം സാത്വികഗുണത്തിന്റെ പ്രതീകമാണ്. ഈശ്വരസാക്ഷാത്കാരത്തിന് വഴിതെളിക്കുന്ന, ശമം, ദമം, സന്തോഷം, സാധുസംഗം ഈ നാലു ഗുണങ്ങളെയാണ് നാലു കാലുകള്‍ ദ്യോതിപ്പിക്കുന്നത്. ഈ ഗുണങ്ങളില്ലാത്തവര്‍ക്ക് ഈശ്വരനെ ലിംഗാത്മകനായി ദര്‍ശിക്കുവാനോ ഈശ്വരസാക്ഷാത്കാരം ലഭിക്കുവാനോ സാധ്യമല്ലെന്നുള്ള വേദരഹസ്യമാണ് നന്ദിയുടെ അനുമതിയില്ലാതെ ശിവദര്‍ശനം ചെയ്യരുതെന്നു പറയുവാന്‍ കാരണം. രാപ്പകല്‍ ഭേദം കൂടാതെ ശിവനെ നോക്കി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന നന്ദിയുടെ ഏകാഗ്രതയ്ക്കു ഭംഗം വരുത്താതിരിക്കുവാനാണ് പ്രദക്ഷിണവേളയില്‍ നന്ദിക്കും ശിവലിംഗത്തിനും ഇടയ്ക്കുകൂടി പോകാതെ നന്ദിയെ ചുറ്റി പോകണമെന്ന് പറഞ്ഞിരിക്കുന്നത്. പ്രതിഷ്ഠയേയും വാഹനത്തേയും ഉള്‍പ്പെടുത്തി വേണം വലം വെയ്ക്കുവാനെന്നുള്ള വിധിക്ക് വേറെയും ഉപപത്തിയുണ്ട്. മനുഷ്യര്‍ക്ക് സര്‍വാത്മൈക്യബോധം ജനിപ്പിക്കുവാന്‍ ഉള്ള ആദ്യ പടിയായിട്ടാണ് സ്ഥാവരജംഗമങ്ങളെ വന്ദിച്ചുപോകണമെന്ന ധര്‍മാനുശാസനം ഉണ്ടായിട്ടുള്ളത്. അതാണ് ആലിനേയും കാളയേയുമെല്ലാം വന്ദിക്കണമെന്ന് ഹിന്ദുമതം അനുശാസിക്കുന്നത്.
നടരാജവിഗ്രഹവും രൂപകല്പനയിലെ ചമത്കാരവും
ലിംഗോത്ഭവം, ചന്ദ്രശേഖരം, കാലാന്തകം, കാലാരി, ചണ്ഡേശ്വരന്‍, അര്‍ധനാരീശ്വരന്‍, നടേശന്‍ എന്നിങ്ങനെ ശിവന് അനേക രൂപങ്ങളുണ്ട്. ഓരോ രൂപത്തേയും കുറിച്ച് വിവരിക്കുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. നടരാജവിഗ്രഹത്തെക്കുറിച്ചു മാത്രം ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. അണുക്കള്‍ ചലിക്കുന്നതുകൊണ്ടാണ് അഖിലാണ്ഡങ്ങളും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് ശിവന്‍ നടരാജരൂപത്തില്‍ ഉല്ലസിച്ച് ആനന്ദനൃത്തം ചെയ്യുന്നത്. ദുഃഖവിമുക്തനായി ആനന്ദം പ്രാപിക്കുന്നതിന് നിത്യാനന്ദസ്വരൂപനായ നടരാജനെ ആരാധിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. ഉടുക്കില്‍നിന്ന് പുറപ്പെടുന്ന നാദതരംഗങ്ങളില്‍ നിന്നാണ് അഖിലാണ്ഡ ചരാചരങ്ങളും ഉത്ഭവിക്കുന്നതെന്ന തത്ത്വമാണ് ഉടുക്ക് സൂചിപ്പിക്കുന്നത്. ലോകം നാദത്തില്‍നിന്ന് ഉദിച്ച്, നാദത്തില്‍ത്തന്നെ നിഗൂഢമായി നില്‍ക്കുന്നു എന്ന വേദഘോഷത്തിന്റെ സാരവും ഇതുതന്നെയാണ്.
അഭയഹസ്തം ഈശ്വരന്റെ സ്തുതികൃത്യത്തെ അഥവാ ലോകസംരക്ഷണത്തെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം
ത്രിശൂലം, സത്വരജസ്തമസ്സുകളുടെ പ്രതീകമാണ്. പാശം ജീവിതബന്ധത്തേയും അങ്കുശം വിവേകശക്തിയേയുമാണ് പ്രഖ്യാപിക്കുന്നത്. ഹാലാഹലം ഛിന്നഭിന്നമാക്കുന്ന ശക്തിയുടെയും, ശ്മശാനവാസിത്വം സര്‍വപാപനാശകത്വത്തിന്റെയും
പ്രദോഷവും തിരുവാതിരയും ശിവരാത്രിയും ശിവനു പ്രധാനമാണ്. ശിവനെ ഉപാസിപ്പാനുള്ള മൂലമന്ത്രം 'ഓം നമഃ ശിവായ' എന്നാണ്. ഓരോ മന്ത്രം ചൊല്ലിക്കഴിയുമ്പോഴും മൂലമന്ത്രം ഉരുവിടേണ്ടതാണ്.
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗപ്രണേതാരം പ്രണതോസ്മി സദാശിവം.
വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം.
കരചരണകൃതം വാക്കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ജയ ജയ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ.
ശിവസൂക്തം, രുദ്രസൂക്തം, മൃത്യുഞ്ജയമന്ത്രം, ശിവാഷ്ടോത്തരശതനാമസ്തോത്ര
No comments:
Post a Comment