ശക്ത്യുപാസന ലോകത്തിലെ പുരാതനമായ ആരാധനാസമ്പ്രദായമാണ്. ശക്തിയുടെ ബഹുവിധമായ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചമെന്നു കണ്ടറിഞ്ഞ ഭാരതീയര്‍ ഈശ്വരനെ മാതൃഭാവത്തില്‍ ഉപാസിച്ചു പോന്നു. 5000 സംവത്സരത്തിലധികം പഴക്കമുള്ള സിന്ധുതടനിവാസികളുടെ ആരാധ്യദേവത ശിവനും ശക്തിയുമായിരുന്നു. ഈശ്വരസത്തയെ മാതൃഭാവത്തില്‍ ആരാധിക്കുന്ന മതവിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ആര്യന്മാര്‍ പില്‍ക്കാലത്ത് സ്വമതഘടകങ്ങളാക്കിത്തീര്ക് കുകയാണ് ചെയ്തത്. ഹൈന്ദവ ജനത ബ്രഹ്മവിദ്യയെ സ്ത്രീലിംഗമായി ശ്രുതിഭഗവതി എന്നു വിളിക്കുകയും വിദ്യാധീശ്വരിയായി സരസ്വതിയെ ആരാധിക്കുകയും ചെയ്തുപോരുന്നു.
ഋഗ്വേദം, തൈത്തിരീയാരണ്യകം, കേനോപനിഷത്ത്, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പരാശക്തിയുടെ ജഗന്മാതൃഭാവത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വിവിധ ദേവീസങ്കല്പത്തില്‍ നടക്കുന്ന സഗുണോപാസനകളെല്ലാം ശക്തിപൂജ എന്ന സാമാന്യത്തെയാണ് ലക്ഷ്യമാക്കുന്നത്. എല്ലാ ജീവജാലങ്ങളിലും വിളങ്ങുന്ന ശക്തിസ്വരൂപിണിയാണ് ജഗദംബ. ആ മഹാശക്തിയുടെ ബാഹ്യരൂപമാണ് പ്രപഞ്ചം. നിര്‍ഗുണബ്രഹ്മം സഗുണമായി മാറുമ്പോള്‍, മായാശക്തിയെ അവലംബിക്കുന്നു. ഈ പരാശക്തിയുടെ പ്രചോദനം മൂലമാണ് പ്രപഞ്ചവ്യാപാരങ്ങള്‍ നടക്കുന്നത്; അഥവാ ശക്തിയുടെ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചം. ഐശ്വരമായ ഏകത്വത്തിന്റെ നാനാരൂപമായ പ്രതിഭാസമാണ് ഈ വിശ്വമെന്നാണ് അധ്യാത്മജ്ഞാനിയുടെ സിദ്ധാന്തം. ഭൗതികപ്രപഞ്ചം ശക്തിതരംഗങ്ങളുടെ അഥവാ ഊര്‍ജത്തിന്റെ വിളയാട്ടമാണെന്നും, മാറ്ററും എനര്‍ജിയും ഒരേ വസ്തുവിന്റെ തന്നെ വിഭിന്നരൂപങ്ങളാണെന്നുമുള്ള സിദ്ധാന്തത്തിലാണ് നവീനശാസ്ത്രവും എത്തിച്ചേര്‍ന്നിട്ടുള്ളത്.
നവരാത്രിയുടെ സന്ദേശം
സൃഷ്ടിയുടെ മഹച്ഛക്തിക്കാണു പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തേയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തേയുമാണ് അതു ലക്ഷ്യമാക്കുന്നത്. ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെ കരുതി സത്വരജസ്തമോഗുണങ്ങളായും, സൃഷ്ടിസ്ഥിതിസംഹാര വൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായു ം പ്രകടീഭവിക്കുന്നതാണ്, ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും. വിദ്യുച്ഛക്തി, ബള്‍ബില്‍ പ്രകാശമായും, ഫാനില്‍ കാറ്റായും, ഫോണില്‍ നാദവീചികളായും പ്രവര്‍ത്തിക്കുന്നതുപോലെ, ത്രിഗുണാത്മികയായ പരാശക്തിയും പല പേരുകളില്‍ നാനാശക്തികളായി പ്രവര്‍ത്തിക്കുന്നു. കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കുവാനുള്ള കരുത്താര്‍ജിക്കുവാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്ക് പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു. സ്‌നേഹം, ദയ തുടങ്ങിയ ദൈവീകസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കുവാ ന് മഹാനവമി ദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്. കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വരത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്. ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതമാതാവായ സരസ്വതി. 'സാര'മായ'സ്വ'ത്തെ-അതായത്-സ ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി. അതുകൊണ്ട് വിജയദശമി നാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങളകറ്റി, തല്‍സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച്, ഒരു പുതുജീവിതത്തിന് തുടക്കം കുറിക്കുവാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്.
ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം. മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. ഓരോ ദേവീരൂപത്തേയും ഉപാസിക്കുവാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്. ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ ഉദ്ധരിക്കാം.
ദുര്‍ഗാഭഗവതി
സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോƒസ്തു തേ
മഹാലക്ഷ്മി
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവബ ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനിം സരസിജാം വന്ദേ മുകുന്ദപ്രിയാം
സരസ്വതി
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി ഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ
ദേവീസൂക്തം, ദേവീസ്‌തോത്രം, കേശാദിപാദസ്തവം
തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം.
ക്ഷമാപ്രാര്‍ഥന
അജ്ഞാനാദ്വിസ്മൃതേര്‍ ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി.
ഋഗ്വേദം, തൈത്തിരീയാരണ്യകം, കേനോപനിഷത്ത്, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പരാശക്തിയുടെ ജഗന്മാതൃഭാവത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വിവിധ ദേവീസങ്കല്പത്തില്‍ നടക്കുന്ന സഗുണോപാസനകളെല്ലാം ശക്തിപൂജ എന്ന സാമാന്യത്തെയാണ് ലക്ഷ്യമാക്കുന്നത്. എല്ലാ ജീവജാലങ്ങളിലും വിളങ്ങുന്ന ശക്തിസ്വരൂപിണിയാണ് ജഗദംബ. ആ മഹാശക്തിയുടെ ബാഹ്യരൂപമാണ് പ്രപഞ്ചം. നിര്‍ഗുണബ്രഹ്മം സഗുണമായി മാറുമ്പോള്‍, മായാശക്തിയെ അവലംബിക്കുന്നു. ഈ പരാശക്തിയുടെ പ്രചോദനം മൂലമാണ് പ്രപഞ്ചവ്യാപാരങ്ങള്‍ നടക്കുന്നത്; അഥവാ ശക്തിയുടെ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചം. ഐശ്വരമായ ഏകത്വത്തിന്റെ നാനാരൂപമായ പ്രതിഭാസമാണ് ഈ വിശ്വമെന്നാണ് അധ്യാത്മജ്ഞാനിയുടെ സിദ്ധാന്തം. ഭൗതികപ്രപഞ്ചം ശക്തിതരംഗങ്ങളുടെ അഥവാ ഊര്‍ജത്തിന്റെ വിളയാട്ടമാണെന്നും, മാറ്ററും എനര്‍ജിയും ഒരേ വസ്തുവിന്റെ തന്നെ വിഭിന്നരൂപങ്ങളാണെന്നുമുള്ള
നവരാത്രിയുടെ സന്ദേശം
സൃഷ്ടിയുടെ മഹച്ഛക്തിക്കാണു പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തേയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തേയുമാണ് അതു ലക്ഷ്യമാക്കുന്നത്. ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെ കരുതി സത്വരജസ്തമോഗുണങ്ങളായും, സൃഷ്ടിസ്ഥിതിസംഹാര വൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായു
ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം. മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. ഓരോ ദേവീരൂപത്തേയും ഉപാസിക്കുവാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്. ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ ഉദ്ധരിക്കാം.
ദുര്‍ഗാഭഗവതി
സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോƒസ്തു തേ
മഹാലക്ഷ്മി
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവബ
ത്വാം ത്രൈലോക്യകുടുംബിനിം സരസിജാം വന്ദേ മുകുന്ദപ്രിയാം
സരസ്വതി
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ
ദേവീസൂക്തം, ദേവീസ്‌തോത്രം, കേശാദിപാദസ്തവം
തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം.
ക്ഷമാപ്രാര്‍ഥന
അജ്ഞാനാദ്വിസ്മൃതേര്‍ ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി.
No comments:
Post a Comment