Thursday, August 13, 2015

മനോനിയന്ത്രണം


മനസ്സും ശ്വാസവും തമ്മില്‍ വളരെ ബന്ധമുണ്ട്. 
മനസ്സിനെ നിയന്ത്രിക്കാന്‍ ശ്വാസത്തെ നിയന്ത്രിച്ചാല്‍ മതി. 
മനസ്സ് വല്ലാതെ അസ്വസ്ഥപ്പെടുമ്പോള്‍ ശ്രദ്ധികച്ചാല്‍ മനസ്സിലാകും, 
നമ്മുടെ ശ്വാസോച്ഛ്വാസവും വളരെ ക്രമം തെറ്റും!
അത് ശരീരാര്യോഗ്യത്തെയും ബാധിക്കും.

മനസ്സ് അസ്വഅസ്ഥമാകുമ്പോള്‍ നമ്മുടെ ശ്വാസോച്ഛ്വാസത്തെ ക്രമീകരിച്ചു നോക്കൂ..
ആദ്യം നിറയെ ശ്വാസത്തെ ഉള്ളില്‍ ജിറച്ച്ട്ട്, ഒരുനിമിഷം ഉള്ളില്‍ പിടിച്ചു നിര്‍ത്തുക..
പിന്നെ പതിയെ പുറത്തേക്ക് വിടുക.
ഇത് ഒരു നാലഞ്ചു പ്രാവശ്യം ആകുമ്പോള്‍ ശ്വാസം മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലൂടെയും
വിഘ്നങ്ങളില്ലാതെ പുറത്തേക്ക് പോകാണ്‍ തുടങ്ങും.
ഒപ്പം മനസ്സും നമ്മുടെ കണ്ട്രോളില്‍ ആകും.

മനസ്സും ശ്വാസവും ഒരേ മരം രണ്ടായി പിളര്‍ന്നു വളരും പോലെയാണ്‍..
അവയെ തമ്മില്‍ബന്ധിപ്പിക്കുമ്പോള്‍ ശാന്തി അനുഭവിക്കാം.

നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തുന്ന വികാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദേഷ്യം. ദേഷ്യം വരുമ്പോള്‍ ചിന്താശക്തിയും ആത്മനിയന്ത്രണവും നമുക്ക് നഷ്ടമാകുന്നു. നമ്മള്‍ നമ്മളെത്തന്നെ മറന്നുപോകുന്നു. എന്താണ് പറയുന്നതെന്നോ പ്രവര്‍ത്തിക്കുന്നതെന്നോ നമുക്കൊരു ബോധവുമുണ്ടാകില്ല.
ഇന്ന് നമ്മുടെ മനസ്സ് മറ്റുള്ളവരുടെ കൈയിലെ ഒരു കളിപ്പാട്ടമായിരിക്കുകയാണ്. എന്തുപറഞ്ഞാല്‍ നമ്മള്‍ ചൂടാകുമെന്ന് അവര്‍ക്കറിയാം. പ്രശംസിച്ചാല്‍ നമ്മള്‍ സന്തുഷ്ടരാകും. വിമര്‍ശിച്ചാല്‍ അസ്വസ്ഥരാകുകയും ചെയ്യും. ഇങ്ങനെ മറ്റുള്ളവരുടെ ചുണ്ടിലാണ് ഇന്ന് നമ്മുടെ ജീവിതം. ദേഷ്യപ്പെട്ട് തുള്ളിച്ചാടി നമുക്കുചുറ്റും നരകം സൃഷ്ടിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് അതൊരു നേരമ്പോക്കാണ്.
ഒരു കഥയുണ്ട്: ഒരാള്‍ സ്ഥിരമായി പോകാറുള്ള ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടിക്കാന്‍ ചെന്നു. ബാര്‍ബര്‍ മുടി വെട്ടിത്തുടങ്ങി. എന്നിട്ട് പറഞ്ഞു, ''ഇന്നലെ നിങ്ങളുടെ അമ്മായിയമ്മയെ കണ്ടിരുന്നു. നിങ്ങളുടെ കൈയില്‍ ധാരാളം കള്ളപ്പണമുണ്ടെന്ന് അവര്‍ പറഞ്ഞു.'' അതുകേട്ടതും അയാളുടെ മുഖം ചുവന്നുതുടിച്ചു, ''അവരങ്ങനെ പറഞ്ഞോ? അവരാണ് കള്ളി. എത്രയോപേരുടെ അടുത്തുനിന്ന് അവര്‍ പണം കടംമേടിച്ചിട്ടുണ്ട്. ഒരു പൈസപോലും ആര്‍ക്കും തിരിച്ചുകൊടുത്തില്ല. ആ കടമെല്ലാം ഞാനാണ് കൊടുത്തുതീര്‍ത്തത്.''
ഇത്രയും പറഞ്ഞിട്ടും ദേഷ്യമടങ്ങാതെ അയാള്‍ പിന്നെയും അമ്മായിയമ്മയെ ചീത്തവിളിച്ചു കൊണ്ടിരുന്നു. ബാര്‍ബര്‍ മുടിവെട്ടുന്നത് തുടര്‍ന്നു. അടുത്ത തവണയും അയാള്‍ അതേ ബാര്‍ബര്‍ഷോപ്പില്‍ ചെന്നു. ബാര്‍ബര്‍ അയാളെ കസേരയിലിരുത്തി കത്രിക കൈയിലെടുത്ത് പറഞ്ഞു, ''ഇന്നലെ നിങ്ങളുടെ അമ്മായിയമ്മയെ കണ്ടു. നിങ്ങള്‍ വീട്ടില്‍ ഒരു പൈസപോലും ചെലവിന് കൊടുക്കാറില്ലെന്ന് അവര്‍ പറഞ്ഞു.''
ഇതുകേട്ട് അയാള്‍ ദേഷ്യംവന്ന് അലറാന്‍ തുടങ്ങി: ''ഇതുപറയാന്‍ ആ താടകയ്‌ക്കെന്ത് യോഗ്യതയാണുള്ളത് ? അവരുടെ എല്ലാ ചെലവും ഞാനാണ് എടുക്കുന്നത്. വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നതും ഭക്ഷണത്തിനുള്ള പണം കൊടുക്കുന്നതും ഒക്കെ ഞാനാണ്.'' അയാള്‍ ചീത്തവിളിച്ചുകൊണ്ടേയിരുന്നു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടുമിരുന്നു. അതിനടുത്ത പ്രാവശ്യവും അയാള്‍ അതേ കടയില്‍ത്തന്നെ മുടിവെട്ടിക്കാന്‍ ചെന്നു. കസേരയിലിരുന്ന ഉടനെ ബാര്‍ബര്‍ അമ്മായിയമ്മയെപ്പറ്റി പറയാനാരംഭിച്ചു.
അപ്പോള്‍ അയാള്‍ പറഞ്ഞു: ''നിങ്ങള്‍ എപ്പോഴും എന്റെ അമ്മായിയമ്മയെപ്പറ്റി പറയുന്നതെന്തിനാണ് ? ഇനി അവരെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോവരുത്''. ബാര്‍ബര്‍ പറഞ്ഞു: ''അതേയ്, അവരെപ്പറ്റിപറയുമ്പോള്‍ നിങ്ങള്‍ക്ക് നല്ലവണ്ണം ദേഷ്യം വരുമെന്നെനിക്കറിയാം. ദേഷ്യം വരുമ്പോള്‍ നിങ്ങളുടെ മുടിയെല്ലാം വടിപോലെയാകും. അപ്പോള്‍ എനിക്ക് വേഗത്തില്‍ മുടിവെട്ടാന്‍ സാധിക്കും.''
ദേഷ്യം വരുമ്പോള്‍ അത് നമ്മുടെ യജമാനനും നമ്മള്‍ അതിന്റെ അടിമയുമാണ്. എന്നാല്‍, ശരിയായ ജ്ഞാനവും ആത്മനിയന്ത്രണവുമുണ്ടെങ്കില്‍ ഈ സ്ഥിതി മാറ്റാന്‍ കഴിയും. കോപം ഒരു ദൗര്‍ബല്യമാണെന്ന് തിരിച്ചറിഞ്ഞാല്‍ അതിനെ നിയന്ത്രിക്കാനുള്ള പരിശ്രമവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവും.
വാസ്തവത്തില്‍ നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും ഓരോ സാഹചര്യവും നമ്മുടെ ദുര്‍ബലതയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. കണ്ണാടിയില്‍ നോക്കി നമ്മുടെ മുഖത്തെ അഴുക്ക് മാറ്റുന്നതുപോലെ നമ്മുടെ ദൗര്‍ബല്യങ്ങളെ അതിജീവിക്കാനുള്ള അവസരങ്ങളായി അത്തരം സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ആധ്യാത്മികത മനസ്സിലാക്കിയാല്‍ മനസ്സിനെ നിയന്ത്രിക്കുന്നത് കുറേക്കൂടി എളുപ്പമാകും. ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അയാളുടെ മാനസിക ദൗര്‍ബല്യമാണ് അതിനുകാരണം എന്നുചിന്തിച്ച് ക്ഷമിക്കാന്‍ കഴിയും. അല്ലെങ്കില്‍ ഞാന്‍ അയാളോട് തിരിച്ചെന്തിന് ദേഷ്യപ്പെടണം. എനിക്ക് വേദന ഉണ്ടാക്കുന്ന ഈ അഹങ്കാരത്തെയല്ലേ ഞാന്‍ ജയിക്കേണ്ടത് എന്നുകരുതി സമചിത്തത കാത്തുസൂക്ഷിക്കാന്‍ കഴിയും. 

No comments:

Post a Comment