Thursday, August 13, 2015

പഞ്ചകന്യകകള്‍

നമ്മുടെ പുരാണപ്രകാരം പഞ്ചകന്യകകളായി കണക്കാക്കപ്പെടുന്നത് അഹല്യ,ദ്രൌപദി,സീത ,താര, ,മണ്ഡോദരി എന്നിവരേയാണ്.ഇവരെ സ്തുതിക്കാനുള്ളതാണ് പഞ്ചകന്യാ സ്തോത്രം.

പഞ്ചകന്യാ സ്തോത്രം
*******************

" അഹല്യ,ദ്രൗപദി,സീത ,താര, ,മണ്ഡോദരി തഥാ
പഞ്ചകന്യേ സ്മരെ നിത്യം സര്‍വപാപവിനാശനം "

അഹല്യ
..............

രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്
കഥാപാത്രമാണ് അഹല്യ.ഗൌതമ മഹര്‍ഷിയുടെ ഭാര്യയായിരുന്നു അഹല്യ.അതിവ സുന്ദരിയായിരുന്ന അഹല്യയില്‍ ദേവേന്ദ്രന്‍ മോഹിതനായ്‌.എങ്ങനെയെങ്കിലും അഹല്യയെ സ്വന്തമാക്കണമെന്നു ദേവേന്ദ്രന്‍തിരുമാനിച്ചു. അങ്ങനെ ഒരു ദിവസം തന്റെ മായാശക്തി ഉപയോഗിച്ച് പ്രഭാതമായെന്ന് വരുത്തി തീര്‍ത്തു. പ്രഭാതമായത് കണ്ട് ഗൗതമമഹര്‍ഷി പ്രഭാതവന്ദനങ്ങള്‍ക്കായി നദീതീരത്തെക്ക് പോയി. ഈ തക്കം നോക്കി ദേവേന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ രൂപത്തില്‍ ചെന്ന് അഹല്യയെ പ്രാപിച്ചു.അതിനു ശേഷം ദേവേന്ദ്രന്‍ തന്റെ സ്വന്തം രൂപം വെളിവാക്കി. ഇതു കണ്ട് തന്റെ ഭര്‍ത്താവിന്റെ തപശക്തി അറിയാവുന്ന അഹല്യ ഇന്ദ്രനോട് ഉടന്‍ തന്നെ അവിടുന്ന് പോകാനപേക്ഷിച്ചു.എന്നാല്‍ ഇന്ദ്രന്‍ ആശ്രമത്തിനു പുറത്തിറങ്ങിയ സമയത്ത് തന്നെ ഗൗതമമഹര്‍ഷി പ്രഭാതവന്ദനം കഴിഞ്ഞ് തിരിച്ചു ആശ്രമത്തിലെത്തിയിരുന്നു. കാര്യം മനസ്സിലാക്കിയ ഗൗതമമഹര്‍ഷി കുപിതനായി ദേവേന്ദ്രനെ ’ഷണ്ഡനായിത്തിരട്ടെ’ എന്ന് ശപിച്ചു. അതിനു ശേഷം അഹല്യയോടായി പറഞ്ഞു" നീ ചെയ്ത പാപത്തിന്റെ ഫലമായി നീ ഒരു ശിലയായി മാറട്ടെ". ഇതു കേട്ട അഹല്യ മുനിയുടെ കാല്ക്കല്‍ വീണ് നടന്ന കാര്യങ്ങള്‍ ധരിപ്പിച്ചു തന്നെ ശാപത്തില്‍ നിന്നും മുക്തയാക്കണമെന്ന് അപേക്ഷിച്ചു. മഹര്‍ഷി പറഞ്ഞു. " ശാപം തിരിച്ചെടുക്കുക അസാധ്യമാണ് . ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്‍ എന്ന ദിവ്യപുരുഷന്‍ ഈ അശ്രമത്തില്‍ വരും അദ്ദേഹത്തിന്റെ പാദസ്പര്‍ശം ഏല്ക്കുന്ന സമയത്ത് നിനക്ക് ശാപമോക്ഷം ലഭിക്കും".ഇത്രയും പറഞ്ഞ് ഗൗതമമഹര്‍ഷി ആശ്രമത്തില്‍ നിന്നും യാത്രയായി. അഹല്യ ഒരു ശിലയായി ശ്രീരാമന്റെ വരവും കാത്തുകിടന്നു.
താടകാവധത്തിനു ശേഷം തിരിച്ചു വരുന്ന സമയത്ത് മനോഹരമായ ഈ ആശ്രമം കണ്ട് ശ്രീരാമന്‍ വിശ്വമിത്രനോട് അന്വേഷിക്കുകയും വിശ്വമിത്രന്റെ നിര്‍ദേശപ്രകാരം അഹല്യക്ക് മോക്ഷം കൊടുക്കുകയും ചെയ്തു.ശാപമോക്ഷം ലഭിച്ച അഹല്യ തിരികെ ഗൗതമമഹര്‍ഷിയുടെ അരികിലെത്തി.

No comments:

Post a Comment