കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ജ്യോതിശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിതൃകര്‍മ്മത്തിനും, അമാവാസിക്കും തമ്മില്‍ അഭേദ്യമായ ബന്ധമാണുളളത്.
''അമാവാസ്യായാം പിണ്ഡ പിതൃയാഗഃ''
അമാവാസി പിണ്ഡപിതൃയാഗത്തിനുള്ളതാണ്.
മനുഷ്യരുടെ ഒരുമാസം പിതൃക്കളുടെ ഒരു 'അഹോരാത്രം' (രാവും പകലും ചേര്‍ന്ന ദിവസം) ആകുന്നു.
ശ്രാദ്ധം നടത്തുമ്പോള്‍ പിതൃക്കള്‍ക്ക് പ്രതിദിനം ഭക്ഷണം ലഭിക്കുന്നു.
മനുഷ്യരുടെ ഒരുമാസം ശുക്ലപക്ഷമെന്നും കൃഷ്‌ണപക്ഷമെന്നും രണ്ടായി തിരിച്ചത് ചന്ദ്രന്റെ 'വൃക്ഷിക്ഷയ' അവസ്‌ഥയ്‌ക്കനുസരിച്ചാണ്.
ഒന്നാം തിഥി (പ്രതിപദം) മുതല്‍ പൗര്‍ണ്ണമിവരെ
(ചന്ദ്രന്റെ 'വൃദ്ധി'കാല വെളിച്ചം കൂടിക്കൂടി വരുന്ന കാലം)
15 നാള്‍ വെളുത്തപക്ഷം അഥവാ ശുക്ലപക്ഷവും പൗര്‍ണ്ണമി മുതല്‍ അമാവാസി വരെ ചന്ദ്രന്റെ 'ക്ഷയ' കാലം- ഇരുട്ട് വര്‍ദ്ധിച്ച് വരുന്ന കാലം- കറുത്തപക്ഷം അഥവാ കൃഷ്‌ണപക്ഷം എന്നും പറയപ്പെടുന്നു.
ബലി, അര്‍പ്പണം, ശ്രാദ്ധം എന്നീവിധത്തിലറിയപ്പെടുന്ന ഗൃഹസ്‌ഥന്റെ നിത്യകര്‍മ്മത്തിലെ, 'പഞ്ചമഹായജ്‌ഞ'ങ്ങളിലൊന്നാണ് 'പിതൃയജ്‌ഞം'. 'ബലി' എന്നാല്‍ ഭോജനം നല്‍കലെന്നാണ്.
പിതൃഗണത്തില്‍പ്പെടുന്ന സൂക്ഷ്‌മ ശരീരങ്ങള്‍ക്ക് 'ഭോജനം' നല്‍കുന്ന കര്‍മ്മത്തെയാണ് 'ബലി'കൊണ്ടുദ്ദേശിക്കുന്നത്.

പൂര്‍വ്വികരുടെ അനുഗ്രഹം തേടുന്നതിന്റെ പ്രതീകം കൂടിയാണിത്.
മരണാനന്തരം പ്രേതമാകുന്ന ജീവാത്മാവിനെ ഉദ്ധരിച്ച് പിതൃലോകത്തെത്തിയ പിതൃക്കള്‍ക്ക് നിശ്‌ചിത വേളയില്‍ അവരെ തൃപ്‌തിപ്പെടുത്തുന്ന തരത്തില്‍ നമ്മുടെ ശ്രാദ്ധ- ഭക്‌ത്യാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ചെയ്യേണ്ടത് അവരുടെ 'അംശ'ത്തില്‍നിന്നും ജനിച്ച അനന്തര തലമുറയില്‍പ്പെട്ടവരുടെ ബാധ്യതയാണ്- കടമയാണ്. ഇതാണ് പിതൃ-കര്‍മ്മത്തിന്റെ പ്രസക്‌തി.
'പിതൃക്കള്‍' എന്നാല്‍ പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ ഇങ്ങനെ നാലു തലമുറയില്‍പ്പെട്ടവരും മരിച്ച് പ്രേതാവസ്‌ഥയില്‍നിന്നും മോക്ഷം നേടിയവരുമാണ്.
പിതൃക്കള്‍ക്ക് ദേവതുല്യ പ്രാധാന്യം നല്‍കി ചെയ്യുന്ന ''പിതൃയജ്‌ഞമാണ് ബലിയിടല്‍ അഥവാ ബലി.
തര്‍പ്പണം, ശ്രാദ്ധം എന്നീ രൂപത്തില്‍ നിര്‍വഹിക്കുന്നത്- അര്‍പ്പിക്കുന്നത് എന്തോ അത് 'തര്‍പ്പണം'.
പിതൃകര്‍മ്മാനുഷ്‌ഠാനത്തെക്കുറിച്ച് 'പിതൃമേഥസൂത്ര'ത്തില്‍ വിവരിക്കുന്നുണ്ട്. ഭാരതീയ ഋഷിവര്യന്മാരും ഇതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
പിതൃകര്‍മ്മാനുഷ്‌ഠാനത്തെക്കുറിച്ച് 'പിതൃമേഥസൂത്ര'ത്തില്‍ വിവരിക്കുന്നുണ്ട്. ഭാരതീയ ഋഷിവര്യന്മാരും ഇതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
ദേശവും കാലവും കര്‍മ്മവും ആധാരമാക്കി വ്യത്യസ്‌ത ജനങ്ങള്‍ക്ക് അനുഷ്‌ഠിക്കാവുന്ന വിധത്തിലാണ് പിതൃകര്‍മ്മാചാരങ്ങള്‍ രചിച്ചിരിക്കുന്നത്. എല്ലാറ്റിന്റേയും ഉദ്ദേശ്യവും സന്ദേശവും ഒന്നുതന്നെ.
No comments:
Post a Comment