ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്.ഈ ദിവസമാണ് (ബഹ്മഋഷികളായ സപ് തര്‍ഷികളേയും, പഞ്ച ഋഷികളേയും പൂജിക്കേണ്ടത്.കശ്യപന്, അത്രി, ഭരദ്വാജന്, വിശ്വാമിത്രന്, ഗൗതമന്, ജമദഗ്നി, വസിഷ്ഠന് എന്നിവരാണു സപ് തര്‍ഷികള്.മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ എന്നിവരാണു പഞ്ച ഋഷികള്.
ഇന്നേ ദിവസം (വതം അനുഷ്ടിക്കുന്നവ൪ ഏതെഗിലും നദിയിലോ ജലാശയത്തിലോ പോയി കുളിച്ചുവന്ന് മുറ്റത്തു തറയുണ്ടാക്കണം.പിന്നീട് ചാണകം മെഴുകി മണ്ണ് കുടമോ,ചെമ്ബുകുടമോ വെള്ളം നിറച്ച് അഷ്ടദളപദ്മം നി൪മ്മിക്കണം.തുട൪ന്നു അരുന്ധതിയോടോപ്പം സപ് തര്‍ഷികളെ പുജിക്കണം.
കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസം കൂടിയാണിത്.പഞ്ച ഋഷികള്ക്ക് വിരാട് വിശ്വക൪മ്മാവ് ത൯റ്റെ വിശ്വരൂപം ദർശനം നല്കുന്ന ദിവസം.ദേവിദേവ൯ന്മാരും ഋഷീശ്വരന്മാരും സമസ്ത ചരാചരങ്ങളും വിശ്വക൪മ്മാവിനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസവുമാണ്.
No comments:
Post a Comment