Friday, August 21, 2015

നിലവിളക്കിന്റെ മഹത്വം

നിലവിളക്കില്ലാത്ത ഒരു ഹൈന്ദവ ഭവനം കാണുകയില്ല. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ്‌ അത്‌. സര്‍വ പൂജാദികര്‍മങ്ങളിലും നിലവിളക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്‌. ഭഗവതി സേവയിലും മറ്റും ദേവതയെ ആവാഹിക്കുന്നത്‌ വിളക്കിലേക്കാണ്‌. നിലവിളക്കിന്‌ ഒരു യന്ത്രത്തിന്റെ സ്വരൂപമുണ്ടെന്നും പഞ്ചഭൂതങ്ങള്‍, മനസ്‌, നാദം, ബിന്ദു, കല ഇവയുടെ പ്രതീകമാണ്‌ യന്ത്രാത്മകമായ അതെന്നും പരാമര്‍ശമുണ്ട്‌. അലങ്കാരങ്ങളുള്ളതും തിരിത്തട്ടുകളുള്ളതുമായ വിളക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. തൂക്കുവിളക്കും ഭവനങ്ങളും പൂജാദികാര്യങ്ങളിലും ഉപയോഗിക്കാറില്ല. രണ്ടുതട്ടുകളുള്ളതും ഓടില്‍ നിര്‍മിച്ചതുമായ സാധാരണ നിലവിളക്കാണ്‌ ഏറ്റവും ഉത്തമം. കത്തിച്ചാല്‍ എണ്ണകാലുന്ന നിലവിളക്ക്‌ ഉപയോഗിക്കാന്‍ പാടില്ല. അത്‌ മൃത്യുദുഃഖമുണ്ടാക്കുമെന്ന്‌ വിശ്വാസം. പൊട്ടിയത്‌, കരിപിടിച്ചത്‌ തുടങ്ങിയ അവലക്ഷണങ്ങളുള്ള വിളക്കുകളും കത്തിക്കാന്‍ പാടില്ല. അധികം ഉയരമില്ലാത്ത പീഠത്തിലോ തളികയിലോ വച്ച്‌ ഭവനങ്ങളില്‍ നിലവിളക്ക്‌ കൊളുത്താം.

No comments:

Post a Comment