Wednesday, August 5, 2015

ശ്രീ വിഷ്ണുമായ പുരാണം

ശ്രീമഹാദേവന് തന്റെ നായാട്ടിനിടയില് കാണാനിടയായ കൂളിവാക എന്ന വനകന്യകയില് ആഗ്രഹമുദിച്ചു.ശ്രീ പാര്വതിദേവിയുടെ തോഴിയായിരുന്ന അവള് 'ഗണപതിയുടെ മാത്യഭാവം ആഗ്രഹിച്ചതിന്റെഫലമായി ശാപത്താല് ഭൂമിയില് ജന്മമെടുത്തവളാണ്. ഈ ജന്മത്തില് കൂളിവാക എന്ന പേരോടെ ദേവീ ഭക്തയായി വാഴുന്ന അവളില് മഹാദേവന് ആഗ്രഹം തോന്നിയത് വിധിയുടെ നിയോഗം മാത്രമാണ്. ശിവനന്ദനന്റെ അമ്മയായി ഭൂമിയില് വാഴാന് ആ ദേവീഭക്തക്ക് അനുഗ്രഹം ലഭിച്ചിരുന്നു. ശ്രീ മഹാദേവന് ആ കന്യകയോട് തന്റെ പത്നിയാകാന് ഒരുങ്ങിയിരിക്കാന് ആവശ്യപ്പെട്ട് കാട്ടാളവേഷം ഉപേക്ഷിച്ച് സ്വന്തം രൂപത്തില് പ്രത്യക്ഷനായി .ദേവിഭക്തയായ കൂളിവാക തന്റെ ദേവതയായ ശ്രീപാര്വതിയെ വിളിച്ചു പ്രാര്ത്ഥിച്ചപ്പോള് ദേവി സ്വയം കൂളിവാകയുടെ രൂപം ധരിച്ച് ഭഗവാന്റെ പത്നി ഭാവം അലങ്കരിച്ചു.ആ ദിവ്യസംയോഗത്തില് ജനിച്ച പുത്രനാണ് വിഷ്ണുമായ.വിഷ്ണുമായയെ വളര്ത്തുവാനുള്ള ചുമതല ശിവ-പാര്വതിമാര് കൂളിവാകയെ ഏല്പിച്ചു.

വിഷ്ണുമായ തന്റെ കുട്ടിക്കാലം ആ വനത്തില് ചിലവഴിച്ചു. സാധാരണക്കാരേയുംബാലകന്മാരേയും സഹായിക്കുന്നതില് സദാസന്നദ്ധനായിരുന്ന ആ ദിവ്യബാലന് കാനനവാസികളുടെ കണ്ണിലുണ്ണി ആയി. ഒരു പോത്തിന്റെ പുറത്തുകയറി ഈഴറ എന്ന വാദ്യം മുഴക്കിയുള്ള വിഷ്ണുമായയുടെ വാദ്യം മുഴക്കിയുള്ള വിഷ്ണുമായയുടെ യാത്ര അവര് സന്തോഷത്തോടെയാണ് നോക്കികണ്ടത് എന്നാല് കൂളിവാകക്ക് വിരഹത്തിന്റെ കാലം തുടങ്ങിയതും അന്നാണ്. വിഷ്ണുമായക്ക് 16 വയസ്സായ ദിവസം തന്നെ വളര്ത്തമ്മ മകനെ കൈലാസത്തിലേക്കയച്ചു. കൈലാസത്തില് ഗോപുരം കാവല് നില്ക്കുന്ന നന്ദികേശന് ബാലനെ അകത്തു കടക്കനാന് അനുവദിച്ചില്ല. വിഷ്ണുമായ തന്റെ വിശ്വരൂപം കാട്ടിയപ്പോള് മാത്രമേ നന്ദികേശന് ശിവ സന്നിധിയിലേക്ക്വിഷ്ണുമായയെ കൊണ്ടു പോയുള്ളു പിന്നീട് വിഷ്ണുമായ ജലന്ധരന്, ഭ്യംഗന് എന്നീ ദാനവരെ വധിച്ച് ലോകരക്ഷ നല്കി. ഇതില് സന്തുഷ്ഠനായ ഇന്ദ്രന് വിഷ്ണുമായക്ക് സ്വര്ഗ്ഗത്തില് സ്ഥാനം നല്കിയെങ്കിലുംഭഗവാന് ഭൂമിയില് മനുഷ്യരോടൊപ്പം കഴിയാനാണ് ആഗ്രഹിച്ചത്.

ഓം ശ്രീ വിഷ്ണുമായേ നമ:.......

No comments:

Post a Comment