Saturday, August 8, 2015

ശ്രീകൃഷ്ണ ഭഗവാന്റെ കുലദൈവം.

കുരുക്ഷേത്രത്തിനടുത്ത് താനേശ്വരം നഗറിന്റെ വടക്കായി ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്. ഇവിടുത്തെ ദേവിയെ ദുർഗ്ഗയെന്നും വിളിക്കുന്നു. ഈ ദേവിയാണ് ശ്രീകൃഷ്ണ ഭഗവാന്റെ കുലദൈവം എന്നാണ് വിശ്വാസം. നന്ദഗോപനും യശോദയും ബാലനായ കണ്ണന് വേണി ദാനം ചെയ്യുതത് ഇവിടെ വെച്ചാണ്‌. മഹാഭാരതയുദ്ധം തുടങ്ങുന്നത്തിന് മുൻപായി ശ്രീകൃഷ്ണൻ ഈ ക്ഷേത്രത്തിൽ എത്തി വിജയാനന്തരം താൻ സ്വർണ്ണ കുതിരയെ കാണിക്ക അർപ്പിക്കാമെന്ന് നേർച്ച നടത്തിയത്രെ. അതുപ്രകാരം ശ്രീകൃഷ്ണൻ സ്വർണ്ണ കുതിരയെ കാണിക്ക നൽക്കിയതിനാൽ ഇന്നും ഭക്തർ തങ്ങളുടെ പ്രാർഥനനിറവേറിയാൽ ദേവിക്ക് മരക്കുതിര കാണിക്കയായി നൽക്കുന്നു.ശ്രീകൃഷ്ണൻ ഭക്തർക്ക്‌ സ്വന്തം വഴിപാടിലുടെ കുലദൈവ ആരാധനയുടെ മഹത്വം വെളിപ്പെടുത്തിയ പുണ്യസ്ഥലമായി ഇവിടം കരുതപ്പെടുന്നു.

No comments:

Post a Comment