ഒറ്റപ്പാലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചതുർബാഹുവായ ഭദ്രകാളിയാണ് പ്രതിഷ്ഠ.ഭൈരവനാണ് പ്രധാന ഉപപ്രതിഷ്ഠ. കൂടാതെ ഗണപതിയും വാഴുന്നു.ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ് മുട്ടറുക്കൽ അഥവാ നാളികേരം മുട്ടൽ. കേരളത്തിൽത്തന്നെ കാടാമ്പുഴ ഭഗവതി ക്ഷേത്രം കഴിഞ്ഞാൽ മുട്ടറുക്കൽ പ്രധാന ഒരു വഴിപാടായി നടത്തുന്നത് ഇവിടെയാണ്. ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷത്തിനുമായി ഉപദേവക്ഷേത്രമായഭൈരവൻ ക്ഷേത്രത്തിൽ എല്ലാ ചൊവാഴ്ചയും ഗുരുതി പൂജയും നടത്തുന്നു... മൂർത്തിയാട്ടം നടക്കുന്ന ഒരു ക്ഷേത്രംകൂടിയാണിത്.വലിയാറാ ട്ടുദിവസം ഉച്ചപൂജ കഴിഞ്ഞാല്‍ അത്താഴപൂജ വരെയുള്ള സമയം ഭുത പ്രേത പിശാച് ബാധയുള്ള സ്ത്രീകൾ ആർത്തട്ടഹസിച്ച് നെഞ്ചത്തും തലക്കുമടിച്ച് ക്ഷേത്രത്തിന്‍റെ മുന്നിൽ വന്ന് ഉന്മാദനൃത്തം ചെയ്യുകയും പിന്നീട് ക്ഷേത്രത്തിലെ പൂജാരി ശംഖുതീർത്ഥം തളിച്ചാൽ മൂർത്തിയാട്ടം നിൽക്കുകയും ഒരു വർക്ഷത്തേക്ക് അസുഖങ്ങൾ ഉണ്ടാവില്ല എന്നുമാണ് വിശ്വാസം.ചോറ്റാനിക്കര കഴിഞ്ഞാൽ പരിയാനമ്പറ്റയിൽ മാത്രമാണ് ഇത്തരത്തിൽ മൂർത്തിയാട്ടം ഉള്ളത്.
No comments:
Post a Comment