Wednesday, June 22, 2016

തീര്‍ത്ഥവും തീര്‍ത്ഥാടനവും

മനസ്സ് ,വാക്ക്,ശരീരം ഇവയുടെ വ്യാപരത്താല്‍ ഉണ്ടാകുന്ന പാപങ്ങളും മാലിന്യങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്ന വസ്തുവാണ് തീര്‍ത്ഥം...പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം,കാമം,മോക്ഷം എന്നീ മൂന്നുവസ്തുക്കളുടെ പ്രാപ്തിയെന്നും തീര്‍ത്ഥത്തിന് അര്‍ത്ഥമുണ്ട് ...പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ 'അര്‍ത്ഥ'(ധനം)ത്തിന് വേണ്ടി തീര്‍ത്ഥാടനം ചെയ്യരുതെന്നുണ്ട് ...

മറ്റുമൂന്നു പുരുഷാര്‍ത്ഥങ്ങളും തീര്‍ത്ഥാടകന്റെ യോഗ്യതയനുസരിച് സിദ്ധിക്കും...(ഭൂമണ്ഡലത്തിന്റെ തീര്‍ത്ഥസ്ഥലമാണ് ഭാരതം)

ആചാരസഹിതകള്‍ക്കനുസരിച് ഒറ്റയ്ക്കോ ,കൂട്ടമായോ പുണ്യസ്ഥലത്തേക്ക് നടത്തുന്ന യാത്രയാണ് തീര്‍ത്ഥാടനം..ഭൌതികമോ ,ആത്മീയമോ ആയ നേട്ടങ്ങള്‍ ലകഷ്യമിട്ടാണ് തീര്‍ത്ഥാടനങ്ങള്‍ നടത്താറുള്ളത്...രോഗശാന്തി,സന്താനലബ്ധി,സമ്പദ്സമൃദ്ധി,തീവ്രഭക്തി ഇവയൊക്കെ ലകഷ്യങ്ങളാകാം...തീര്‍ത്ഥാടനത്തിനു ആധാരമാക്കുന്നത് ആരാധനാമൂര്ത്തിയുടെയോ വിശുദ്ധ വ്യക്തികളുടെയോ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ അവര്‍ കൂടുതല്‍ പ്രസാദിക്കുമെന്ന വിശ്വാസമാണ്...ഉത്സവ സമയത്താണ് തീര്‍ത്ഥാടനം കൂടുതല്‍ നടത്തുന്നത് ...തീര്‍ത്ഥാടകര്‍ വൃതാനുഷ്ടാനത്തോട്‌ കൂടിയാവണം തീര്‍ത്ഥാടനം നടത്തേണ്ടത്‌ ...ഹൃദയശുദ്ധിയുള്ളവര്‍ക്ക് മാത്രമേ തീര്‍ത്ഥാടനഫലം ലഭിക്കുകയുള്ളൂ എന്നാണു സങ്കല്പം...

"ആരുടെ കൈകാലുകളും മനസ്സും വിദ്യയും തപസ്സും കീര്‍ത്തിയും സംയമനം പൂണ്ടിരിക്കുന്നുവോ അവനു തീര്‍ത്ഥാടനഫലം കൈവരും..പ്രതിഫലം വാങ്ങാത്തവനും അഹങ്കാര രഹിതനുമായിരിക്കുന്നവന് തീര്‍ത്ഥാടന ഫലം കൈവരും...സത്യശീലനായവനും മറ്റു പ്രാണികളെ തന്നെപ്പോലെ കരുതുന്നവനും തീര്‍ത്ഥാടനഫലം കൈവരും "എന്നാണു

"ഗായന്തിദേവാ: കിലഗീതകാനിധന്യസ്തുയേ ഭാരതഭൂമി ഭാഗേസ്വര്‍ഗ്ഗാപവര്‍ഗ്ഗസ്യ ചഹേതു ഭൂതേഭവന്തിഭ്രൂയ : പുരുഷാ: സുരത്വാത്പ്രഭാവാദദ്‌ഭൂതാദ്‌ഭൂമേ: സലിലസ്യ ചതേജസാപരിഗ്രഹാന്‍ മുനിയാം ച തീര്‍ത്ഥാനാംപുണ്യതാ മാതാത്രയാണാമപി ലോകാനാം തീര്‍ത്ഥംമദ്ധ്യമുദാഹൃതംജാംബവേ ഭാരതം വര്ഷം തീര്‍ത്ഥംത്രൈലോക്യവിശ്രുതംകര്‍മ്മഭൂമിര്യത : പുത്രം തസ്മാത്തീര്‍ത്ഥംതദുച്യതേ "

തീര്‍ത്ഥാടകര്‍ നടന്നു സഞ്ചരിച്ചു വേണം തീര്‍ത്ഥാടനം ചെയ്യുവാന്‍ ..

"ഇമം മേ ഗംഗേ യമുനേ സരസ്വതിസപ്താപോ ദേവീ : സുരാണാ അമൃക്തായാഭി : സിന്ധുമതര ഇന്ദ്രപൂര്‍ഭിത് "

ഇത്യാദി ഋഗ്വേദമന്ത്രങ്ങള്‍ തീര്‍ത്ഥാടനമാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നു..

ശുക്ലയജുര്‍വേദത്തില്‍ ഇങ്ങനെ പറയുന്നു

" യേ തീര്‍ത്ഥാനി പ്രചരന്തി സ്യകാഹസ്താനിഷങ്കിണ:തേഷാം സഹസ്രയോ ജനേവ ധന്വാനി തന്മസി"

കൈകളില്‍ പിനാകാദി ആയുദങ്ങളേന്തി തീര്‍ത്ഥങ്ങള്‍ തോറും സഞ്ചരിച് ധര്‍മ്മ പ്രചാരം ചെയ്യുന്ന രുദ്ര ഭഗവാന്‍ തീര്‍ത്ഥ സേവകരായ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ..

അഥര്‍വ്വവേദത്തില്‍ പറയുന്നു

"തീര്‍ത്‌ഥൈ സ്മരന്തി പ്രവതോ മഹീരിതിയജ്ഞകൃത: സുകൃതോ യേനയന്തി "അത്രാദധൂര്യ ജമാനായ ലോകംദിശോഭൂതാനി യദ കല്പയന്തേ.."

യജ്ഞം ചെയ്യുന്ന യജമാനന്‍ എപ്രകാരം ഈ വക സല്‍കര്‍മ്മങ്ങളാല്‍ പാപമറ്റ് പുണ്യലോകങ്ങളെ പ്രാപിക്കുന്നുവോ അപ്രകാരം തീര്‍ത്ഥാടനം ചെയ്യുന്നയാള്‍ തീര്‍ത്ഥങ്ങള്‍ മുഖേന അഞ്ജാനത്തില്‍നിന്നും ആപത്തുകളില്‍നിന്നും മോചിതനായി പുന്യലോകങ്ങളെ പ്രാപിക്കുന്നു...

മനുഷ്യന്റെ ബന്ധമോക്ഷങ്ങള്‍ക്ക് കാരണം മനസ്സാണ് ..ക്ഷേത്രങ്ങളിലും തീര്‍ത്ഥങ്ങളിലും പോകുന്നവര്‍ക്ക് നന്മ ലഭിക്കണമെന്നുന്ടെങ്കില്‍ അവര്‍ സദ്‌ഭാവനകളില്‍ മുഴുകണം..."സംയമമെന്ന തീര്‍ത്ഥഘട്ടവും സത്യമെന്ന ജലവും ശീലമെന്ന കരയും ദയയെന്ന ഓളവുമുള്ള ആത്മനദീജലത്തില്‍ ഹേ യുധിഷ്ടിര ,നീ മുങ്ങികുളിക്കുക "എന്ന് വേദവ്യാസന്‍ പറയുന്നു...

ബാഹ്യശുദ്ധിയോടൊപ്പം ആന്തരികശുദ്ധിയുണ്ടായെങ്കില്‍ മാത്രമേ തീര്‍ത്ഥാടനമാകു..മനശുദ്ധിയോടുകൂടി ഈശ്വര സ്മരണയോടുകൂടി കീര്‍ത്തന നിരതരായി സഞ്ചരിക്കുന്ന പുണ്യാത്മാക്കളുടെ മനസ്സിന് തീര്‍ത്ഥമഹത്വമുള്ളതിനാലാണ് അവരുടെ സമ്പര്‍ക്കവും കൃപാകടാക്ഷവും അനുഗ്രഹംകൊണ്ട് മറ്റുള്ളവരുടെ ജീവിതോദ്ധരണം സാധിക്കുന്നത്...ഈ സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ അത് ഉണ്ടാവാനായി തീര്‍ത്ഥാടനം നടത്തണം..നമ്മിലുള്ള ഏറ്റവും നല്ല അംശത്തെ വികസിപ്പിക്കുകയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും മാനവസമുദായമാണ് ഏറ്റവും മഹത്തായ ഗ്രന്ഥമെന്നും പ്രകൃതിയാണ് ഏറ്റവും മഹത്തായ സര്‍വ്വകലാശാലയെന്നുമുള്ള ആപ്തവചനത്തിന്റെ പൊരുള്‍ തീര്‍ത്ഥാടന തത്വത്തിലും അടങ്ങിയിരിക്കുന്നു...

സാധുസജ്ജന സമ്പര്‍ക്കത്താല്‍ തന്റെ സന്താനങ്ങള്‍ നന്നാകുമെന്ന വിചാരം മാതാപിതാക്കള്‍ക്കുണ്ടായിരുന്നു...ധര്മ്മനിഷ്ടമായ കുടുമ്ബത്തിലെ യഥാര്‍ത്ഥ സന്തോഷവും ഐശ്വര്യവും നിലനില്ക്കു..അത്തരം ഭവനങ്ങള്‍ ഭരിക്കുന്നത് ഭഗവാനാണ്...

ഭഗവത് കഥാകഥനവും സദ്‌ഭാവങ്ങളും കുടികൊള്ളുന്ന ഭവനം തീര്‍ത്ഥമാണ്...അതില്‍ വസിക്കുന്നുവരുടെ പാപങ്ങളെല്ലാം അകന്ന് മംഗളമുണ്ടാകുന്നു..അച്ഛനമ്മമാര്‍ക്ക് സദാചാരഭാവമുണ്ടായാല്‍ മാത്രമേ ജനിക്കുന്ന കുട്ടികള്‍ സദാചാര തല്പരരായിരിക്കുകയുള്ളൂ..കുട്ടികളെ സന്ധ്യക്ക്ക് നാമം ജപിക്കുവാന്‍ അമ്മ പ്രേരിപ്പിക്കുമ്പോള്‍ അവരെ പരീക്ഷക്ക് പഠിക്കുവാന്‍ പറഞ്ഞയക്കുന്ന അച്ഛന്‍ തീര്‍ത്ഥസ്ഥാനീയ ഭാവം കൈവരിക്കുന്നില്ല...കാമം,ക്രോധം,ലോഭം,മോഹം,തൃഷ്ണ,ദ്വേഷം,രാഗം,ഈര്‍ഷ്യ,അസൂയ,അക്ഷമ,അശാന്തി ഇത്തരത്തിലുള്ള പാപങ്ങളെ മനസ്സില്‍നിന്നുമകറ്റി തീര്‍ത്ഥാടനത്താല്‍ സ്വയം ശുദ്ധമാവുക..ഓരോ തീര്‍ത്ഥകേന്ദ്രത്തിലും സ്വന്തം ശേഷിപോലെ വിധിപ്രകാരം വ്രതം,സ്നാനം,ദര്‍ശനം,പൂജ,അര്‍ച്ചന,ജപം,ശ്രാദ്ധം,ദാനം എന്നിവ അനുഷ്ടിക്കണം...തന്റെ സുഖത്തിനുവേണ്ടി അന്യരുടെ സുഖസൌകര്യങ്ങളെ നശിപ്പിക്കരുത്...

"തസ്മാത് തീര്‍ത്ഥേഷ്ട ഗന്തവ്യംനരൈ സംസാര ഭീതിഭി :"

തീര്‍ത്ഥാടന കേന്ദ്രത്തില്‍ ചെയ്യുന്ന പാപം ഒരിടത്തും പരിഹരിക്കാനാവില്ല എന്നാ ബോധത്തോടെ ഒരാള്‍ക്ക് തീര്‍ത്ഥാടനം ചെയ്തു സംശുദ്ധനാകം..തീര്‍ത്ഥയാത്രയുടെ നിയമങ്ങള്‍ മനസ്സിലാക്കി മനശുദ്ധിയും ,ആത്മശുദ്ധിയും ,ശാരീരികശുദ്ധിയും കൈവരിച്ച് സദ്‌ഭാവനയോടുകൂടി തീര്‍ത്ഥാടനം ചെയ്തു തീര്‍ത്ഥാടനഫലം അനുഭവിക്കുവാന്‍ ഭഗവാന്‍ അനുഗ്രഹിക്കുമാറാകട്ടെ..!! തീര്‍ത്ഥവും തീര്‍ത്ഥാടനവും

ഭഗവത് കഥാകഥനവും സദ്‌ഭാവങ്ങളും കുടികൊള്ളുന്ന ഭവനം തീര്‍ത്ഥമാണ്...അതില്‍ വസിക്കുന്നുവരുടെ പാപങ്ങളെല്ലാം അകന്ന് മംഗളമുണ്ടാകുന്നു..അച്ഛനമ്മമാര്‍ക്ക് സദാചാരഭാവമുണ്ടായാല്‍ മാത്രമേ ജനിക്കുന്ന കുട്ടികള്‍ സദാചാര തല്പരരായിരിക്കുകയുള്ളൂ..കുട്ടികളെ സന്ധ്യക്ക്ക് നാമം ജപിക്കുവാന്‍ അമ്മ പ്രേരിപ്പിക്കുമ്പോള്‍ അവരെ പരീക്ഷക്ക് പഠിക്കുവാന്‍ പറഞ്ഞയക്കുന്ന അച്ഛന്‍ തീര്‍ത്ഥസ്ഥാനീയ ഭാവം കൈവരിക്കുന്നില്ല... കാമം,ക്രോധം,ലോഭം,മോഹം,തൃഷ്ണ,ദ്വേഷം, രാഗം, ഈര്‍ഷ്യ, അസൂയ, അക്ഷമ,അശാന്തി ഇത്തരത്തിലുള്ള പാപങ്ങളെ മനസ്സില്‍നിന്നുമകറ്റി തീര്‍ത്ഥാടനത്താല്‍ സ്വയം ശുദ്ധമാവുക..ഓരോ തീര്‍ത്ഥകേന്ദ്രത്തിലും സ്വന്തം ശേഷിപോലെ വിധിപ്രകാരം വ്രതം,സ്നാനം,ദര്‍ശനം,പൂജ,അര്‍ച്ചന,ജപം,ശ്രാദ്ധം,ദാനം എന്നിവ അനുഷ്ടിക്കണം...തന്റെ സുഖത്തിനുവേണ്ടി അന്യരുടെ സുഖസൌകര്യങ്ങളെ നശിപ്പിക്കരുത്...

"തസ്മാത് തീര്‍ത്ഥേഷ്ട ഗന്തവ്യംനരൈ സംസാര ഭീതിഭി :"

തീര്‍ത്ഥാടന കേന്ദ്രത്തില്‍ ചെയ്യുന്ന പാപം ഒരിടത്തും പരിഹരിക്കാനാവില്ല എന്ന ബോധത്തോടെ ഒരാള്‍ക്ക് തീര്‍ത്ഥാടനം ചെയ്തു സംശുദ്ധനാകം..തീര്‍ത്ഥയാത്രയുടെ നിയമങ്ങള്‍ മനസ്സിലാക്കി മനശുദ്ധിയും ,ആത്മശുദ്ധിയും ,ശാരീരികശുദ്ധിയും കൈവരിച്ച് സദ്‌ഭാവനയോടുകൂടി തീര്‍ത്ഥാടനം ചെയ്തു തീര്‍ത്ഥാടനഫലം അനുഭവിക്കുവാന്‍ ഭഗവാന്‍ അനുഗ്രഹിക്കുമാറാകട്ടെ..!!

No comments:

Post a Comment