ശ്രീ എന്ന പദം ആദ്യം ഉപയോഗിച്ചിരിയ്ക്കുന്നത് മംഗളാര്‍ത്ഥം ആകുന്നു.
1. ശ്രീപൂര്‍ണ്ണയായ മാതാവ്.
2. ശ്രീയുടെ മാതാവ്. പരാശക്തി, മഹാകാളി മഹാസരസ്വതി മഹാലക്ഷ്മി എന്നു
മൂന്നുശക്തികളെ പരാശക്തി സൃഷ്ടിച്ചുവെന്ന് ദേവീമാഹാത്മ്യത്തിന്റെ
അനുബന്ധമായ രഹസ്യത്രയത്തില്‍ കാണുന്നു. മഹാലക്ഷ്മിയുടെ
മാതാവായതിനാല്‍ ശ്രീമാതാ.
3. ശ്രിയം മാതി ഇതി ശ്രീമാതാ. (അളക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാതാ എന്ന
ശബ്ദം പുല്ലിംഗമാണ്. ഭഗവതിയ്ക്ക് ലിംഗപരിമിതിയില്ലെന്നുകൂടി
പുല്ലിംഗപ്രയോഗംകൊണ്ട് ദ്യോതിപ്പിയ്ക്കുന്നു) ശ്രീയെ അളക്കുന്ന വ്യക്തി
സന്ദര്‍ഭം കൊണ്ട് ഭഗവതിതന്നെ. ഭഗവതിയ്ക്ക് അപരിമിതമായ
ശ്രീയുണ്ടാകകൊണ്ട് ഐശ്വര്യദേവതയായ ശ്രീ?ഭഗവതിയ്ക്ക് അളവുണ്ടാകുന്നത്.
കടലിന്റെ അടുത്തുവെച്ച തടാകത്തിന് ചുരുങ്ങിയ അളവുള്ള പ്രതീതിയുണ്ടാകും.
4. ശ്രിയം മാതി. ശ്രീ എന്നതിന് വിഷം എന്നൊരു അര്‍ത്ഥം ഉണ്ട്. വിഷത്തിന്
അളവുണ്ടാക്കുന്നവള്‍. വിഷം ശ്രീപരമേശ്വരന്റെ കണ്ഠത്തില്‍ മാത്രമായി
പരിമിതപ്പെടുത്തിയത് ഭഗവതിയാണെന്നു പുരാണപ്രസിദ്ധം.
5. ശ്രീവിദ്യാ എന്ന മന്ത്രത്തിന്റെ ദേവതാ എന്നു ദ്യോതിപ്പിയ്ക്കാനും ഈ
നാമത്തിന്നു കഴിയുന്നു.
2. ശ്രീമഹാരാജ്ഞീ (ശ്രീമഹാരാജ്ഞ്യൈ നമഃ)
1. ശ്രീമതിയായിട്ടുള്ള മഹാരാജ്ഞീ
2. മഹത് ശബ്ദത്തിന് രാജ്യം എന്ന് അര്‍ത്ഥമുണ്ടാകയാല്‍ ശ്രീരാജ്യത്തിലെ
രാജ്ഞീ.
3. രാജ്ഞീ എന്നുള്ളതിന് രാജിയ്ക്കുന്നവള്‍ അഥവാ ശോഭിയ്ക്കുന്നവള്‍ എന്നര്‍ത്ഥം
വരുമ്പോള്‍ ശ്രീകാരണം മഹത്തായ ശോഭയുള്ളവള്‍.
4. ചക്രവര്‍ത്തിനീ
5. ശ്രീകാരണം വളരെ അധികം രജോഗുണമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.
3. ശ്രീമത്സിംഹാസനേശ്വരീ (ശ്രീമത്സിംഹാസനേശ്വര്യൈ നമഃ)
1. ശ്രീയുള്ള സിംഹാസനത്തിന് ഈശ്വരീ. ശ്രീയുള്ളസിംഹാസനത്തിന് അധിപ.
2. വൈയ്യാകരണന്മാര്‍ കശ്യപനെ പശ്യകന്‍ എന്നു കാണാന്‍ അനുവദിയ്ക്കാറുണ്ട്.
അതുപോലെ സിംഹത്തെ തിരിച്ചിട്ടാല്‍ ഹിംസാ എന്നാകും. ആസ എന്ന ധാതുവിന് അവസാനിപ്പിയക്കുക എന്നും അര്‍ത്ഥമുണ്ട്. ശ്രീമതിയും ഹിംസാസനത്തില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. അതായത് ശ്രീമതിയും ഹിംസകൊണ്ട് അവസാനിപ്പിയ്ക്കുന്നതില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. സംഹാരമാകുന്ന ഹിംസകൊണ്ട് ജഗത്തിനെ നശിപ്പിയ്ക്കുന്നവള്‍ എന്നു താല്‍പ്പര്യം.
3. സിംഹത്തെ തിരച്ചിട്ടാല്‍ ഹംസി എന്നുമാകാം. ശ്രീമതിയും ഹംസിയുമായ ഈശ്വരി. ഹംസി ഹംസമന്ത്രസ്വരൂപിണിയായിരിയ്ക്കുന്നവള്‍.
ശ്വസോഛ്വാസത്തോടുകൂടി ജപിയ്ക്കപ്പെടുന്ന മന്ത്രമാണ് ഹംസഃ എന്ന അജപാമന്ത്രം. ശ്വാസോഛ്വാസം തന്നെ ആയ ദേവി എന്നും ഇതിനാല്‍ അര്‍ത്ഥമാകാം.
ഇതുവരെ പറഞ്ഞ മാന്നു നാമങ്ങള്‍ സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്റേയും അംശങ്ങള്‍ അടങ്ങിയതാണ്. അതുപോലെ സത്വരജസ്തമോഗുണങ്ങളുടേയും സാന്നിദ്ധ്യം കാണാന്‍ കഴിയും.
4. ചിദഗ്നികുണ്ഡസംഭൂതാ
1. ചിത്താകുന്ന അഗ്നികുണ്ഡത്തില്‍ നിന്ന് സംഭവിച്ചവള്‍. ചിത്ത് എന്നതിന് അറിവ്. ചൈതന്യം, ഹൃദയം, ആത്മാവ് എന്നെല്ലാം അര്‍ത്ഥം. ഈ ചിത്തുതന്നെ അഗ്നിയാകയാല്‍ അജ്ഞത, ഇരുട്ട്, ബഹിര്‍മ്മുഖത്വം, സംസാരം എന്നിവയെല്ലാം ദഹിപ്പിച്ചുകളയുന്നു. അതോടുകൂടി ഭഗവതി പ്രത്യക്ഷമാകുകയും ചെയ്യുന്നു.
2. രേണു എന്ന സൂര്യവംശരാജാവിന് യാഗാഗ്നിയില്‍നിന്ന് ഭഗവതി
പ്രത്യക്ഷയായിട്ടുണ്ട് ആ കഥ ഇവിടെ സൂചിപ്പിച്ചു.
3. ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചുകൊണ്ട് ഭഗവതിയെ ഉപാസിച്ചുതുടങ്ങി. അവസാനം ദേഹം തന്നെ ഹോമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍നിന്ന് ഭഗവതി പ്രത്യപ്പെട്ടു. ഈ കഥയും സൂചിപ്പിച്ചു.
4. പൂജ ഹോമം മുതലായതുമായി ബന്ധപ്പെട്ടവര്‍ക്ക് കുണ്ഡം എന്നു പറഞ്ഞാല്‍ത്തന്നെ ചതുരശ്രകുണ്ഡമാണ് ആദ്യം ഓര്‍മ്മയില്‍ വരിക. ചതുരശ്രം പൃഥിവിയുടെ ചിഹ്നമാണ്. പൃഥിവി മൂലാധാരചക്രവുമായി
ബന്ധപ്പെട്ടുകിടക്കുന്നു. ചിത്ത് അതായത് ജീവാത്മാവ് മൂലാധാരത്തില്‍ കുണ്ഡലിനിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു എന്നും ജീവാത്മാവ് മോക്ഷത്തിനായി ശ്രമിയ്ക്കുമ്പോള്‍ കുണ്ഡലിനി സുഷുമ്നയില്‍ക്കൂടി സഹസ്രാരത്തിലേയ്ക്കു പോകുന്നു എന്നും പ്രസിദ്ധമാണ്. ഈ നാമത്തില്‍ അതിന്റെ ഒരു ചിത്രവും
കാണാം.
5. ദേവകാര്യസമുദ്യതാ
1. ദേവകാര്യത്തിനായി സമുദ്യതാ. മഹിഷാസുരവധം, ഭണ്ഡാസുരവധം മുതലായ ദേവകാര്യത്തിനായി പുറപ്പെട്ടവള്‍.ദേവന്റെ കാര്യത്തിനായി പുറപ്പെട്ടവള്‍.
2. പരമാത്മാവിന്റെ ഇച്ഛയാല്‍ ഈ ജഗത്തുണ്ടാക്കിത്തീര്‍ക്കാന്‍
പുറപ്പെട്ടവള്‍.ദേവശബ്ദത്തിന് കളിയ്ക്കുക എന്നര്‍ത്ഥം ഉണ്ട്. കളിയ്ക്കാനിയി തുനിഞ്ഞിറങ്ങിയവള്‍. ഭഗവതിയുടെ ലീലയാണല്ലോ എല്ലാം.
3. ദേവനാകുന്ന കാര്യത്തിനായി പുറപ്പെട്ടവള്‍. ജീവാത്മാവ് പരമാത്മാവിനോട് ചേര്‍ന്ന് മുക്തനാകാന്‍ ശ്രമിയ്ക്കുമ്പോള്‍ അതിനു സഹായമായി ഒപ്പം പോകുന്നവള്‍. ഭഗവതിയുടെ സഹായമില്ലാതെ മോക്ഷം കിട്ടുവാന്‍ സാദ്ധ്യമല്ല.
4. സഹസ്രാരത്തിലുള്ള പരമാത്മസംയോഗം ലക്ഷ്യമായി പുറപ്പെട്ടവള്‍.
6. ഉദ്യദ്ഭാനുസഹസ്രാഭാ
1. ഉദിച്ചുകൊണ്ടിരിയ്ക്കുന്ന ആയിരം സൂര്യന്മാരുടെ ശോഭയുള്ളവള്‍,
2. ചുകന്ന നിറമുള്ളവള്‍
3. ഭാനു എന്നതിന് സൂര്യരശ്മി എന്നും ആഭ എന്നതിന് തോന്നിപ്പിയ്ക്കുന്നത് എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ഉദിയക്കുന്ന സൂര്യന്റെ രശ്മികളെ ആയിരമായി തോന്നിപ്പിയക്കുന്നവള്‍ എന്നു വരാം. ഉള്ളപ്രകാശത്തെ
പലവിധത്തില്‍ തോന്നിയക്കുന്നത് ഭഗവതിയുടെ മായാ എന്ന കഴിവിനാലാണ്.
ഒന്നായനിന്നെയിഹ രണ്ടെന്നു തോന്നിയ്ക്കുന്നവള്‍. അതുകൊണ്ടുതന്നെ
രണ്ടെന്നുതോന്നുതിനെ ഒന്നാണെന്നു ബോധിപ്പിയ്ക്കാനും
ഭഗവതിയ്ക്കുകഴിയും.
4. മൂലാധാരത്തില്‍നിന്ന് സഹസ്രാരത്തിലേയ്ക്ക് പുറപ്പെടുന്ന കുണ്ഡലിനിയ്ക്ക്
ഉദയസൂര്യന്റെ പ്രഭയാണുള്ളത്. അതുകൂടി ഈ നാമംകൊണ്ട് ദ്യോതിപ്പിച്ചു.
7. ചതുര്‍ബ്ബാഹുസമന്വിതാ
1. നാലു കൈ ഉള്ളവള്‍. ഇനി ഭഗവതിയുടെ രൂപം വര്‍ണ്ണിയ്ക്കാന്‍
പോകുകയാണ്. രൂപമില്ലാത്ത ദേവിയ്ക്ക് നമുക്ക് പരിചിതമായ മനുഷ്യരൂപം
തന്നെ കല്‍പ്പിയ്ക്കുന്നു. എങ്കിലും ദിവ്യത്വം പ്രകടമായി തോന്നാന്‍
കല്‍പ്പിയ്ക്കുന്ന വ്യത്യാസങ്ങള്‍ നിര്‍ഗ്ഗുണദ്ധ്യാനത്തിലേയ്ക്ക് കടക്കാന്‍
കൂടുതല്‍ എളുപ്പമാകാന്‍ വേണ്ടിയാണ്. നാലുകൈ മൂന്നു കണ്ണ്
എന്നിവയെല്ലാം സാധാരണനിലയ്ക്ക് ഉണ്ടാകാത്തവയാണെന്നും അവ വേറെ
എന്തിനേയോ ആണ് സൂചിപ്പിയ്ക്കുന്നതെന്നും തോന്നല്‍ സ്വാഭാവികമാണ്.
അതുപിടിച്ച് ക്രമേണ യാഥാര്‍ത്ഥ്യത്തില്‍ അഥവാ പരമമായ സത്യത്തില്‍
എത്തിച്ചേരാന്‍ വഴിതുറക്കുകയും ചെയ്യുന്നു.
8. രാഗസ്വരൂപപാശാഢ്യാ
1. ഭഗവതിയ്ക്ക് നാലു കൈകളുന്ന് പ്രസ്താവിച്ചു. അവയില്‍
ധരിച്ചിരിയ്ക്കുന്ന ആയുധങ്ങള്‍ പറയുന്നു. രാഗം സ്വരൂപമായിരിയ്ക്കുന്ന
പാശം ഉള്ളവള്‍. രാഗം എന്നതിന് അനുരാഗം, ആഗ്രഹം എന്നെല്ലാം അര്‍ത്ഥം.
രാഗം ഭഗവതിയുടെ ആയുധം തന്നയാണ്. ചരാചരങ്ങളെ മുഴുവന്‍ അന്യോന്യം
ആകര്‍ഷിപ്പിച്ചു ബന്ധിപ്പിയ്ക്കുന്ന സ്നേഹം, പ്രേമം, ആഗ്രഹങ്ങള്‍
എല്ലാമടങ്ങുന്ന ഈ ആയുധത്തിന്റെ പ്രഭാവം കുറച്ചൊന്നും അല്ല.
2. രാ എന്നതിന് വേഗം എന്നൊരു അര്‍ത്ഥമുണ്ട്. അപ്പോള്‍ രാഗം എന്നതിന്
പെട്ടെന്ന് ഗമിയ്ക്കുന്നത് എന്നര്‍ത്ഥം വരുന്നു. സ്വരൂപം എന്നതിന് മോക്ഷം
എന്നര്‍ത്ഥം. രാഗസ്വരൂപപമായിരിയ്ക്കുന്ന പാശമുള്ളവള്‍. ഭഗവതി ഭക്തരെ
മോക്ഷത്തിലേയ്ക്ക് ബലാല്‍ നയിക്കുന്ന പാശം ഉള്ളവളാണ്.
3. രാ എന്ന സ്ത്രീലിംഗശബ്ദത്തിന് വിഭ്രമം, സ്വര്‍ണ്ണം എന്നെല്ലാം അര്‍ത്ഥം. രാ
എന്ന അഗം രൂപമായിട്ടുള്ളവര്‍ക്കുള്ള വിലങ്ങുള്ളവള്‍. പാശം എന്നതിന്
വിലങ്ങ് എന്നര്‍ത്ഥമുണ്ട്. വിഭ്രമമുള്ളവര്‍ക്കും സമ്പത്തു കുന്നുകൂട്ടി
വെച്ചവര്‍ക്കും ഈ സംസാരത്തില്‍നിന്ന് പുറത്തുകടക്കാന്‍
കഴിയാത്തതരത്തിലുള്ള വിലങ്ങ് ഭഗവതിയുടെ കയ്യിലാണ് ഉള്ളത്.
9. ക്രോധാകാരാങ്കുശോജ്വലാ.
1. ക്രോധാകാരം ആയിരിയ്ക്കുന്ന അങ്കുശംകൊണ്ട് ശോഭിയ്ക്കുന്നവള്‍.
ഭഗവതിയുടെ ആയുധമായ അങ്കുശം (ആനത്തോട്ടി) ക്രോധം തന്നെ ആണ്.
2. ആകാരം എന്ന പദത്തിന് ഒരു വസ്തുവിനെ കുറിച്ചുള്ള അറിവ്
എന്നര്‍ത്ഥമുണ്ട്. ഇതുവെച്ചു നോക്കുമ്പോള്‍ ക്രോധവും വസ്തുക്കളെ കുറിച്ച്
വേര്‍തിരിച്ചുള്ള അറിവും ആയ അങ്കുശം ഭഗവതിയുടെ കയ്യിലാണുള്ളത്.
3. ക്രോധത്തിന് ജ്ഞാനത്തിന്റെ സ്ഥാനം കൊടുക്കാറുണ്ട്. ശിവന്റെ
തെക്കുഭാഗത്തേയ്ക്കുള്ള മുഖം അഘോരമാണ്. ഇതിലധികം ഘോരമാകാന്‍
വയ്യ എന്നതാണ് അഘോരം. ഈ മുഖം തന്നെ ആണ് ദക്ഷിണാമൂര്‍ത്തി.
ദക്ഷിണാമൂര്‍ത്തി ജ്ഞാനസ്വരൂപനാണ്. ക്രോധസ്വരൂപനായ
നരസിംഹമൂര്‍ത്തിയെ ശുദ്ധജ്ഞാനപ്രദം നരഹരിം എന്നാണ് മേല്‍പ്പത്തൂര്‍
ഭട്ടതിരിപ്പാട് വര്‍ണ്ണിയ്ക്കുന്നത്. അതിനാല്‍ ജ്ഞാനാകാരമായിരിയ്ക്കുന്ന
പാശമുള്ളവള്‍ എന്നും അര്‍ത്ഥമാക്കാം.
10. മനോരൂപേക്ഷുകോദണ്ഡാ
1. മനസ്സിന്റെ രൂപമായ ഇക്ഷുകോദണ്ഡം അഥവാ കരിമ്പുവില്ലുള്ളവള്‍. കരിമ്പ്
പലകമ്പുകള്‍ കൂടിച്ചേര്‍ന്നതാണ്. അതുപോലെ മനസ്സും പലചിന്തകള്‍
കൂടിച്ചേര്‍ന്നതാണ്. വില്ലില്‍ നിന്ന് അമ്പുകള്‍ എന്നപോലെ ഇന്ദ്രിയവൃത്തികള്‍
തൊടുത്തുവിടുന്നത് മനസ്സില്‍ നിന്നാണ്.
2. ഇക്ഷുശബ്ദത്തിന് ആഗ്രഹം എന്നൊരു അര്‍ത്ഥമുണ്ട്. മനസ്സിന്റെ തനി
രൂപമായിരിയ്ക്കുന്ന ആശ കോദണ്ഡമായിട്ടുള്ളവള്‍.
11. പഞ്ചതന്മാത്രസായകാ
1. അഞ്ചു തന്മാത്രകള്‍ സായകങ്ങള്‍ ആയിട്ടുള്ളവള്‍. ശബ്ദം, സ്പര്‍ശം, രൂപം,
രസം, ഗന്ധം എന്നീ അഞ്ചു തന്മാത്രകള്‍ ബാണങ്ങളായിട്ടുള്ളവള്‍. ഈ
ബാണങ്ങള്‍ കൊണ്ട് വട്ടം തിരിയുന്നവരാണ് ഭൂരിക്ഷം ജനങ്ങളും.
2. സായകത്തിന് വാള്‍ എന്നും അര്‍ത്ഥമുണ്ട്. കൈവിട്ടുപോയാല്‍
തിരിച്ചെടുക്കാന്‍ പറ്റാത്ത ബാണങ്ങള്‍ മാത്രമല്ല പഞ്ചതന്മാത്രകള്‍,
വാളുകള്‍കൂടിയാണ്. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വ്വം
കര്‍മ്മങ്ങളെ വെട്ടി നശിപ്പിയ്ക്കാനും ഈ അഞ്ചു തന്മാത്രകളായ
വാളുകള്‍കൊണ്ടു കഴിയും. പാട്ടുകേള്‍ക്കുമ്പോള്‍ അതില്‍ ലയിച്ച്
മതിമറക്കാനും, പാട്ടുകേള്‍ക്കേണ്ട യോഗമുണ്ട് എന്നത്കൊണ്ട് ശ്രദ്ധാപൂര്‍വ്വം
കേട്ട് ആ യോഗം അനുഭവിച്ചുതീര്‍ക്കാനും ശബ്ദത്തെ ഉപയോഗിയ്ക്കാം.
12. നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലാ
1. തന്റെ ചുകന്ന പ്രഭയുടെ ആധിക്യത്തില്‍ മുങ്ങിപ്പോയ
ബ്രഹ്മാണ്ഡസമൂഹത്തോടുകൂടിയവള്‍. ഭഗവതിയുടെ ദേഹത്തിന്റെ
അരുണപ്രഭയില്‍ മുങ്ങിപ്പോകാനുള്ളതേ ഉള്ളൂ അനേകകോടിബ്രഹ്മാണ്ഡങ്ങള്‍.
2. അരുണ ശബ്ദത്തിന് നിശ്ശബ്ദം എന്നും പൂരശബ്ദത്തിന് നിറയല്‍ എന്നും
അര്‍ത്ഥം ഉണ്ട്. നിശ്ശബ്ദപൂരത്തില്‍, അഥവാ ശബ്ദഗുണകമായ
ആകാശംപോലും ഇല്ലാതാകുന്ന കല്‍പ്പാന്തപ്രളയത്തില്‍
അനേകബ്രഹ്മാണ്ഡങ്ങളെ മുക്കിക്കളയുന്നത് ഭഗവതിതന്നെ ആണ്.
13. ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചാ
1. ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നിവകൊണ്ട് ശോഭിയ്ക്കുന്ന തലമുടിയുള്ളവള്‍. പുന്നാഗം എന്നതിന് പുന്നമരത്തിന്റെ പൂവ് എന്നും ആമ്പല്‍പ്പൂവ് എന്നും അര്‍ത്ഥമുണ്ട്. സൗഗന്ധികത്തിന് ഇടിവെട്ടിപ്പൂവ് എന്നും കറുത്ത ആമ്പല്‍ എന്നും അര്‍ത്ഥം കാണുന്നു. മേല്‍പ്പറഞ്ഞപൂവുകള്‍ക്ക് ശോഭകൊടുക്കുന്നത് ഭഗവതിയുടെ തലമുടിയാണെന്ന അര്‍ത്ഥവും പറയാം.
14. കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ
1. കുരുവിന്ദമണികളുടെ അഥവാ ശ്രഷ്ഠമായ പദ്മരാഗത്തിന്റെ നിരകൊണ്ട് ശോഭിയ്ക്കുന്ന മകുടം കൊണ്ട് അലംകൃതയായിട്ടുള്ളവള്‍. ചുവന്ന പ്രഭയുള്ള പദ്മരാഗം ധരിച്ചുള്ള ഭഗവതിയെ ധ്യാനിയ്ക്കുന്നത് ഭക്തിയുണ്ടാക്കാന്‍ നല്ലതാണെന്നു കാണുന്നു.
15.അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
1. അഷ്ടമീചന്ദ്രനെപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടമുള്ളവള്‍. ഇരു പക്ഷത്തിലും ചന്ദ്രന് തുല്യത വരുന്ന ഒരേ ഒരു തിഥി അഷ്ടമിയാണ്. ശുക്ലപക്ഷം കൂടുതല്‍ കൂടുതല്‍ വെളിവായി വരുന്നതും കൃഷ്ണപക്ഷം കൂടുതല്‍ കൂടുതല്‍ മറഞ്ഞു വരുന്നതും ആണ്. മായയ്ക്ക് ഇതുപോലെ ഇരു ശക്തികളുണ്ട്. മറയ്ക്കുന്നത് മായയും വെളിവാക്കുന്നത് വിദ്യയും. നമ്മെ സംബന്ധിച്ചിടത്തോളം ഒന്നും അറിയാതിരുന്നാലും വിഷമമില്ല, എല്ലാം അറിഞ്ഞാലും വിഷമമില്ല. വിഷമം വരുന്നത് പകുതിയറിയുമ്പോഴാണ്. പ്രകൃതി എല്ലാകാര്യത്തിലും കുറച്ചുവെളിവാക്കുകയും കുറച്ചുഭാഗം മറച്ചുവെയ്ക്കുകയും ചെയ്യുന്നതിനാലാണ് സംസാരം നടന്നുപോകുന്നതുതന്നെ. ഭഗവതിയുടെ പുതിയചന്ദ്രനേപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടം ഇതായിരിക്കാം വെളിവാക്കുന്നത്.
16. മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ
1. മുഖമാകുന്ന ചന്ദ്രന് കളങ്കം എന്നപോലെ ഉള്ള കസ്തൂരികൊണ്ട്
തൊടുകുറിയിട്ടവള്‍. ചന്ദ്രന്റെ കളങ്കത്തിന് സുഗന്ധം ഇല്ല. പക്ഷേ ഭഗവതിയുടെ ശോഭയുള്ള മുഖത്തെ ഈ കറുത്ത അടയാളത്തിന് സുഗന്ധമാണ്.
2. കസ്തൂരിമാന്‍ സുഗന്ധം പുറപ്പെടുന്നത് തന്നില്‍നിന്നുതന്നെ ആണെന്ന് മനസ്സിലാകാതെ ഓടി നടക്കുമത്രേ. സ്വന്തം കണ്ണിനു കാണാന്‍ പറ്റാത്തിടത്ത് കസ്തൂരീതിലകം തൊട്ടുകൊണ്ട് ഭഗവതി ഭക്തന്മാരോട് നിങ്ങള്‍ തിരയുന്നത് നിങ്ങളുടെ അടുത്തുതന്നെ ഉണ്ടെന്ന് ഉപദേശിയ്ക്കുകയാണെന്നു തോന്നും.
17. വദനസ്മരമാങ്ഗല്യഗൃഹതോരണചില്ലികാ
1. വദനമാകുന്ന സ്മരമാംഗല്യഗൃഹത്തിന് തോരണംപോലെ ഉള്ള ചില്ലികകള്‍ ഉള്ളവള്‍. കാമദേവന്റെ മാങ്ഗല്യഗൃഹം പോലെ സുന്ദരമാണ് ഭഗവതിയുടെ മുഖം. അതിന് ഭംഗിയായി രൂപപ്പെടുത്തിയ തോരണംപോലെ സുന്ദരമാണ് ഭഗവതിയുടെ പുരികക്കൊടികള്‍.
2. ദിവ്യപ്രേമത്തിന്റെ ഉന്നതമായ സ്ഥാനമാണ് ഭഗവതിയുടെ മുഖം. അവിടേയ്ക്കുള്ള ദ്വാരം ഭക്തര്‍ക്ക് വ്യക്തമാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരിയ്ക്കുന്ന തോരണമാണെന്നു തോന്നും ഭഗവതിയുടെ പുരികങ്ങള്‍ കണ്ടാല്‍.
18. വക്ത്രലക്ഷമീപരീവാഹചലന്മീനാഭലോചനാ
1. മുഖശ്രീയുടെ ഒഴുക്കില്‍ ചലിച്ചുകൊണ്ടിരിയുന്ന മത്സ്യങ്ങളാണോ എന്നു തോന്നുന്നവിധത്തിലുള്ളവയാണ് ഭഗവതിയുടെ കണ്ണുകള്‍
2. (കാണുന്നവസ്തുക്കളിലെല്ലാം അമ്മയുടെ അസ്തിത്വം അനുഭവിയ്ക്കുന്ന ഭക്തരുടെ) കണ്ണുകള്‍ മത്സ്യങ്ങളേപ്പോലെ എല്ലായിടത്തും കവിഞ്ഞൊഴുകുന്ന ഭഗവതിയുടെ മുഖശ്രീയില്‍ നീന്തിക്കൊണ്ടിരിയ്ക്കുന്നു. പരീവാഹത്തിന് വെള്ളപ്പൊക്കം എന്നര്‍ത്ഥമുണ്ട്.
3. ഭഗവതിയുടെ മുഖശ്രീപ്രവാഹത്തില്‍ പെട്ടുപോയ ശ്രീപരമേശ്വരന്റെ കണ്ണുകളും ജലത്തിലെ ഇരിപ്പുറയ്ക്കാത്ത മത്സ്യത്തിനേപ്പോലെ ആയ കഥ ഈ നാമം സ്മരിപ്പിയ്ക്കുന്നു. വ്യാപാരായമാസ വിലോചനാനി എന്നു കാളിദാസന്‍.
19. നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ
1. പുതിയ ചമ്പകപ്പൂവ്വിനേപ്പോലെ ഉള്ള നാസാദണ്ഡം കൊണ്ട് ശോഭിയ്ക്കുന്നവള്‍.
ചമ്പകപ്പൂവ്വിനെ നാസികയുടെ ഉപമാനമാക്കിപ്പറയാറുണ്ട്.
2. പുതിയ ചമ്പകപ്പൂപോലെ ഉള്ള നാസയാകുന്ന ദണ്ഡം കൊണ്ട്
ശോഭിയ്ക്കുന്നവള്‍. നാസാ എന്നതിന് ശബ്ദം എന്നര്‍ത്ഥമുണ്ട്.
പുതിയചമ്പകപ്പൂപോലെ മൃദുവും ആകര്‍ഷകവുമായ ശബ്ദമാകുന്ന ദണ്ഡെടുത്തുള്ളവള്‍. വാത്സല്യത്തോടുകൂടി ശബ്ദംതാഴ്ത്തി മക്കളെ ശാസിയ്ക്കുന്ന ഒരമ്മയുടെ ചിത്രം ഈ നാമത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
20. താരാകാന്തിതിരസ്കാരിനാസാഭരണഭാസുരാ
1. നക്ഷത്രങ്ങളുടെ പ്രകാശത്തെ തള്ളിക്കളയുന്ന മൂക്കുത്തികൊണ്ട് ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ വെറും മൂക്കുത്തിയ്ക്കുതന്നെ കോടാനുകോടി നക്ഷത്രങ്ങേക്കാള്‍ പ്രകാശമുണ്ട്.
2. താരാ എന്നതിന് കൃഷ്ണാമണി എന്നൊരര്‍ത്ഥമുണ്ട്. ഭഗവതിയുടെ കൃഷ്ണാമണിയുടെ ശോഭങ്കൊണ്ട് മുന്നെ പറഞ്ഞ മൂക്കുത്തിയുടെശോഭയും തിരസ്കരിയ്ക്കപ്പെടുന്നു.
21. കദംബമഞ്ജരീക്ല്പ്തകര്‍പൂരമനോഹരാ
1. കടമ്പിന്റെ മഞ്ജരി (മഞ്ജരി എന്നതിന് തളിര്‍ക്കുല, എന്നും പൂക്കുല എന്നും അര്‍ത്ഥമുണ്ട്.) കാതില്‍ വെച്ചതുകൊണ്ട് മനോഹരയായിരിയ്ക്കുന്നവള്‍.
2. അംബശബ്ദത്തിന് ശബ്ദം എന്നര്‍ത്ഥമുണ്ട്. അതിനാല്‍ കദംബം എന്നാല്‍ ക്ഷീണീച്ച ശബ്ദം എന്നാകും. ക്ഷീണീച്ചശബ്ദത്തെ തളിരുപോലെ കാതില്‍
നിറയ്ക്കുന്നതുകൊണ്ട് മനോഹരാ. പ്രാരാബ്ധകര്‍മ്മങ്ങള്‍കൊണ്ട് വലഞ്ഞ
ഭക്തരുടെ ക്ഷീണിച്ച ശബ്ദം കാതില്‍ തളിരുവെയ്ക്കുന്നപോലെ ശ്രദ്ധിച്ച്
കേള്‍ക്കുന്നതുകൊണ്ട് മനോഹരാ.
22. താടങ്കയുഗളീഭൂതതപനോഡുപമണ്ഡലാ
1. സൂര്യബിംബവും ചന്ദ്രബിംബവും ഭഗവതിയുടെ ഇരു കര്‍ണ്ണങ്ങളിലേയും ആഭരണങ്ങളാണ്. പ്രകൃതിയുടെ വിശാലതയില്‍ സൂര്യചന്ദ്രന്മാര്‍ക്ക് കടുക്കന്റെ
സ്ഥാനം തന്നെ കിട്ടിയത് അത്ഭുതമാണ്
2. കര്‍മ്മസാക്ഷികളായ സൂര്യനും ചന്ദ്രനും ഭഗവതിയുടെ കര്‍ണ്ണങ്ങളില്‍ എല്ലാകാര്യങ്ങളും പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ചിത്രം ഈ നാമത്തില്‍ ഒളിഞ്ഞിരയ്ക്കുന്നു.
3. ഉണ്‍ഷരശ്മിയായ സൂര്യനേയും ശീതരശ്മിയായ ചന്ദ്രനേയും പ്രകൃതീസ്വരൂപിണിയായ ഭഗവതി ഒരുപോലെ ആഭരണങ്ങളായണിയുന്നു. നമ്മളേ സൂര്യതാപത്തില്‍ വേവുകയും നിലാവില്‍ ആഹ്ലാദിയ്ക്കുകയും
ചെയ്യുന്നുള്ളൂ.
23. പദ്മരാഗശിലാദര്‍ശപരിഭാവികപോലഭൂഃ
1. പദ്മരാഗമെന്ന രത്നങ്കൊണ്ട് ഉണ്ടാക്കിയ കണ്ണാടിപോലെ ഉള്ള കവിള്‍ത്തടമുള്ളവള്‍. പദ്മരാഗം കുറഞ്ഞൊരു ചുവപ്പുള്ള രത്നമാണ്. ചുവപ്പുള്ളതും കണ്ണാടിപോലെ മിനുത്തതുമാണ് ഭഗവതിയുടെ കവിള്‍ത്തടം.
2. പദ്മരാഗങ്ങളുടെ ശിലനം കൊണ്ട് ആദര്‍ശപരിഭാവികളായിരിയ്ക്കുന്ന
കപോലങ്ങളുള്ളവള്‍ എന്നും ആകാം. പദ്മമെന്നത് വളരെ വലിയ ഒരു സംഖ്യയാണ്. അതായത് നിരവധി എന്നുതന്നെ അര്‍ത്ഥം. രാഗങ്ങള്‍ ആഗ്രഹങ്ങള്‍. ശിലനം ത്യജിയ്ക്കല്‍. ആദര്‍ശം ശരിയ്ക്കുകാണല്‍. പരിഭാവിയ്ക്കുക ധ്യാനിയ്ക്കുക. അന്തമില്ലാത്തിടത്തോളം ഉള്ള ആഗ്രഹങ്ങള്‍
ത്യജിച്ചാല്‍ നമുക്ക് ഭഗവതിയുടെ കവിളിണ ശരിയ്ക്കുകാണാനും തുടര്‍ന്ന് അതേ ധ്യനിയ്ക്കാനും കഴിയും.
24. നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ
1. നവങ്ങളായ വിദ്രുമത്തിന്റേയും ബിംബത്തിന്റേയും ശ്രീയെ ന്യക്കരിയ്ക്കുന്ന രദനച്ഛദങ്ങളുള്ളവള്‍. പുതിയ വിദ്രമത്തിന്റേയും ചെന്തൊണ്ടിപ്പഴത്തിന്റേയും
ശോഭയെ തള്ളിക്കളയുന്നതാണ് ഭഗവതിയുടെ ചുണ്ടുകള്‍.
2. ഒമ്പതിനാല്‍ (നവനിധിയാല്‍) അറിയപ്പെടുന്ന ദ്രുമന്റെ (കുബേരന്റെ) ബിംബമായ (തുല്യമായ) ശ്രീയെ ന്യക്കരിയ്ക്കുന്നവര്‍ക്ക് (ത്യജിയ്ക്കുന്നവര്‍ക്ക്)
രദനം ചെയ്യുന്ന (തകര്‍ത്തുകളയുന്ന) ഛദത്തോടു (മറവോടു) കൂടിയവള്‍. കുബേരന്റേതുപോലുള്ള ശ്രീയേക്കൂടി ത്യജിയ്ക്കുവാന്‍ സന്നദ്ധരായവര്‍ക്ക് എല്ലാ മറവുകളും നീക്കിക്കൊടത്ത് ഭഗവതി പ്രത്യക്ഷയാകുന്നു.
25. ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്ക്തിദ്വയോജ്വലാ
1. ശുദ്ധമായ വിദ്യകളുടെ അങ്കുരം പോലെ ശോഭയുള്ളതാണ് ഭഗവതിയുടെ ദന്തനിരകള്‍.
2. ശുദ്ധവിദ്യാങ്കുരാകാരദ്വിജനും പങ്ക്തിയും ആയ ദ്വയത്തില്‍ ഉജ്വലിയ്ക്കുന്നവള്‍. പ്രപഞ്ചസൃഷ്ടിയില്‍ ഉണ്‍മയും ഉണ്ട് എന്നതോന്നലും ആണത്രേ ആദ്യം ഉായത്. അവകള്‍ക്ക് യഥാക്രം ശിവന്‍ എന്നും ശക്തി എന്നും പേര്‍. പിന്നീട് അവ ഞാനുണ്ട് എന്നും ഞാനു് എന്നതോന്നലും ആയി പരിണമിച്ചു. അവ
യഥാക്രമം സദാശിവനും ശുദ്ധവിദ്യയും ആയി. അത് വീണ്ടും ഇതെല്ലാം ഞാനാണെന്നും ഇതെല്ലാം ഞാനാണെന്ന തോന്നലും ആയി പരിണമിച്ചു. അപ്പോള്‍ അവ യഥാക്രമം ഈശ്വരനും മായയും ആയിത്തീര്‍ന്നു. ഇതില്‍ ശിവന്റെ വൃത്തി അതായത് തോന്നല്‍ ആണ് ശക്തി. അതുപോലെ സദാശിവന്റെ വൃത്തിയാണ് ശുദ്ധവിദ്യ. ഈശ്വരന്റെ വൃത്തി മായ. ഞാനുണ്ട് എന്ന തോന്നലായ ശുദ്ധവിദ്യ പ്രകടമായവനും രാമതുായവനുമായ സദാശിവനിലും,
ഈശ്വരവൃത്തിയായ മായകൊണ്ടുായ പങ്ക്തിയിലും (പ്രപഞ്ചത്തിലും) ഒരുപോലെ ഉജ്വലിയ്ക്കുന്നവള്‍.
26. കര്‍പ്പൂരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ
1. കര്‍പ്പൂരവീടികയുടെ (മുറുക്കാന്‍ പാകത്തില്‍ കര്‍പ്പൂരമെല്ലാം ചേര്‍ത്ത് ചുരുട്ടിയ വെറ്റില) ആദോമങ്കൊണ്ട് (സുഗന്ധം കൊണ്ട്) ദിക്കുകളെ സമാകര്‍ഷിയ്ക്കുന്നവള്‍. ഭഗവതി മൂന്നുങ്കൂട്ടാന്‍ ഉപയോഗിയ്ക്കുന്ന വീടികയ്ക്കുതന്നെ എല്ലാ ദിക്കുകളേയും ആകര്‍ഷിയ്ക്കാന്‍ കഴിവുണ്ട്.
2. എല്ലാ ദിക്കുകളിലും ഭക്തന്മാര്‍ ഒരുക്കുന്ന താമ്പൂലം സ്വീകരിയ്ക്കാന്‍ ഭക്തവാത്സല്യം കാരണം ഭഗവതി ആകര്‍ഷിയ്ക്കപ്പെട്ട് എത്തിച്ചേരുന്നു.
27. നിജസന്‍ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ
1. നിജസന്‍ലാപത്തിന്റെ (ഭഗവതിപറയുന്നതിന്റെ) മാധുര്യം കൊണ്ട്
വിനിര്‍ഭത്സിതയായി കച്ഛപി (വീണ). ഭഗവതിയുടെ സ്വരമാധുര്യത്തിനോട് ഒക്കില്ല വീണയുടെ ശബ്ദംപോലും. ശ്രീശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ ‘വിപഞ്ച്യാ
ഗായന്തീ… ‘എന്നശ്ലോകത്തില്‍ ഭഗവതിയുടെ സ്വരമാധുര്യം കേട്ട് സരസ്വതി ലജ്ജിച്ച് വീണവായിയ്ക്കുന്നത് നിര്‍ത്തി പട്ടുകൊണ്ട് മൂടിവെച്ചു എന്നു പറയുന്നത് ഈ നാമം അനുസ്മരിച്ചുകൊണ്ടാകും.
2. നിജസന്‍ലാപന്മാരുടെ (ഭഗവതിയെ കുറിച്ചു പാടുന്നവരുടെ) മാധുര്യത്താല്‍ ഭര്‍ത്സിതമായ കച്ഛപിയോടുകൂടിയവള്‍. ഭഗവതിയെകുറിച്ചു പാടുന്ന ഭക്തന്മാരുടെ സ്വരം വീണയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും.
3. നിജസന്‍ലാപന്മാര്‍ക്ക് മാധുര്യത്താല്‍ വിനിര്‍ഭത്സിതമാകുന്നൂ കച്ഛപീ യാതൊരുവളാല്‍. കച്ഛപീ എന്നതിന് പെണ്ണാമ എന്നൊരു അര്‍ത്ഥം ഉണ്ട്. ആമയെ പ്രാണനായി അഥവാ പ്രകൃതിയായി പരിഗണിയ്ക്കാറുണ്ട്. അവയവങ്ങള്‍ ഉള്‍വലിയ്ക്കാനും പ്രത്യക്ഷമാക്കാനും ആമയ്ക്ക് ഉള്ള കഴിവാണ്
ഇതിനുകാരണം. ഭഗവതിയെ കുറിച്ച് പാടുന്നവര്‍ക്ക് അതിലുള്ള മാധുര്യം കൊണ്ട് പ്രാണനേയോ ചുറ്റുമുള്ള പ്രകൃതിയേയോ തള്ളിക്കളയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല.
28. മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസാ
1. മന്ദസ്മിതപ്രഭാപൂരത്തില്‍ (പുഞ്ചിരിയുടെ പ്രകാശധോരണിയില്‍) മജ്ജത്തായ (മുക്കിക്കൊണ്ടിരിയ്ക്കുന്ന) കാമേശമാനസത്തോടു (ശ്രീപരമേശ്വരന്റെ മനസ്സോട്) കൂടിയവള്‍ ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങിക്കൊണ്ടിരിയ്ക്കുകയാണത്രേ
കാമദേവനെ ജയിച്ചു എന്നഭിമാനിയ്ക്കുന്ന ശ്രീപരമേശ്വരന്‍.
2. ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങാന്‍ ആഗ്രഹിച്ചുകൊണ്ടിരിയ്ക്കുകയാണ് ശ്രീപരമേശ്വരന്റെ മനസ്സ് എന്നും അര്‍ത്ഥമാകാം.
3. മണ്ടന്‍ എന്നതിന് യമന്‍ എന്നൊരര്‍ത്ഥം ഉണ്ട്. കാമേശമാനസന്‍മാര്‍ എന്നതിന് മനസ്സിനെ അടക്കിവാഴുന്ന ആഗ്രഹങ്ങളുള്ളവര്‍ എന്നും അര്‍ത്ഥമാകാം. അപ്പോള്‍
ആഗ്രഹങ്ങള്‍ക്കടിമപ്പെട്ടവരെ യമന്റെ പുഞ്ചിരിയില്‍ കൊണ്ടു മുക്കിക്കളയുന്നവള്‍ എന്നും അര്‍ത്ഥം പറയാം. ആഗ്രഹങ്ങള്‍ ശമിച്ചാലേ മോക്ഷം കിട്ടുകയുള്ളൂ എന്ന്
പ്രസിദ്ധമാണ്.
29. അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
1. അനാകലിതസാദൃശ്യമായിരിയ്ക്കുന്ന (വേറൊന്നിനോട് സാദൃശ്യം ഇല്ലാത്ത) ചിബുകത്തിന്റെ (താടിയുടെ) ഭങ്ഗികൊണ്ട് ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ
താടിയ്ക്ക് ഉപമിയ്ക്കാവുന്ന ഒന്നും തന്നെ ഇല്ല.
30. കാമേശബദ്ധമാങ്ഗല്യസൂത്രശോഭിതകന്ധരാ
1. കാമേശനാല്‍ (ശ്രീപരമേശ്വരനാല്‍) ബദ്ധമായ മാങ്ഗല്യസൂത്രം കൊണ്ട് (താലിച്ചരടുകൊണ്ട്) ശോഭിതമായ കന്ധരമുള്ളവള്‍. ശ്രീപരമേശ്വരനാണ്
ഭഗവതിയുടെ കഴുത്തില്‍ താലികെട്ടിയത് എന്ന് പ്രസിദ്ധം.
2. കാമത്തിന് ആഗ്രഹം എന്നര്‍ത്ഥം വരാം. (ഭഗവതിയുടെ) ഇഷ്ടപ്രകാരം ശ്രീപരമേശ്വരന്‍ ഭഗവതിയെ വിവാഹം കഴിച്ചതാണെന്ന് പ്രസിദ്ധമാണ്.
3. കാമേശനില്‍ (ശ്രീപരമേശ്വരനില്‍) ബദ്ധമായ മാങ്ഗല്യസൂത്രമായ ശോഭിതകന്ധരത്തോടു (പ്രഭയുള്ള ദേഹത്തോടു) കൂടിയവള്‍. കത്തെ ധരിയ്ക്കുന്നത് കന്ധരം. കമെന്നാല്‍ ആത്മാവ് എന്നര്‍ത്ഥം. ആത്മാവിനെ
ധരിയ്ക്കുന്നത് ദേഹം. ശ്രീപരമേശ്വരന്‍ ഭഗവതിയുടെ കഴുത്തില്‍ താലിച്ചരടു കെട്ടിയപ്പോള്‍ ഭഗവതി ശ്രീപരമേശ്വരനെ തന്റെ ദേഹമാകുന്ന മാങ്ഗല്യസൂത്രം
ബന്ധിച്ചു.
32. രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ
1. രത്നഗ്രൈവേയമായ ചിന്താകത്തോടും ലോലമുക്താഫലത്തോടും കൂടിയവള്‍.
(കഴുത്തിലണിയുന്ന വിശിഷ്ടമായ ചിന്താമണിയോടും, ഇളകിക്കളിയ്ക്കുന്ന മുത്തുകളോടും കൂടിയവള്‍. ഭഗവതിയുടെ കഴുത്തില്‍ അണിയുന്ന ചിന്താമണി
എന്ന രത്നം ചിന്തിച്ചതെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതാണ്. മുത്ത് എന്നതിന്
സന്തോഷം എന്നര്‍ത്ഥമുണ്ട്. ഭഗവതിയുടെ അടുത്ത് ചെന്നാല്‍ ആഗ്രഹങ്ങലെല്ലാം സാധിയ്ക്കുകയും സന്തോഷം ഉണ്ടാകുകയും ചെയ്യും.
2. ഗ്രൈവേയചിന്തകന്മാര്‍ക്കും (മുകളിലും താഴത്തും അല്ലാത്ത ചിന്താഗതിയുള്ള മദ്ധ്യമന്മാര്‍) ലോലന്മാര്‍ക്കും മുക്തന്മാര്‍ക്കും ഉള്ള മുഴുവന്‍ ഫലവും കയ്യിലുള്ളവള്‍.
മദ്ധ്യമന്മാര്‍ക്കും അധമന്മാര്‍ക്കും ഉത്തമന്മാര്‍ക്കും വിശിഷ്ടമായ ഫലം കൊടുക്കുന്നത്
ഭഗവതിതന്നെ ആണ്.
33. കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ.
1. കാമേശ്വരന്റെ പ്രേമമാകുന്ന മണിയ്ക്ക് പ്രതിപണം സ്തനമുള്ളവള്‍. ശിവന്റെ പ്രേമമാകുന്ന രത്നത്തിന് പകരം തിരിച്ചു ധനം പോലെ ഉള്ള സ്തനമുള്ളവള്‍
ശിവന്റെ പ്രേമത്തിന് വേണ്ടുന്നതിലധികം പ്രതിഫലമായി സ്തനങ്ങളാണ് ഭഗവതി കൊടുക്കുന്നത്.
2. ആത്മാ വൈ പുത്രനാമാസി (ആത്മാവുതന്നെ ആണ് പുത്രനായ നീ) എന്നുണ്ട്.
ശ്രീപരമേശ്വരന്‍ തന്നെ ആണ് പ്രജാരൂപത്തില്‍ ജഗത്തുമുഴുവന്‍ വ്യാപിച്ചിരിയ്ക്കുന്നത്. അവര്‍ക്ക് അമ്മയോടുള്ള സ്നേഹത്തിന് വാത്സല്യത്തോടെ
പ്രതിഫലമായികൊടുക്കാനുള്ള സ്തനം ഉള്ളവള്‍.
34, നാഭ്യാലവാലരോമാളീലതാഫലകുചദ്വയീ
1. നാഭിയാകുന്ന ആലവാലത്തിലുള്ള രോമാളിയാകുന്ന ലതയുടെ ഫലം പോലുള്ള കുചമുള്ളവള്‍. നാഭിയാകുന്ന ചെടികള്‍ നനയ്ക്കാനുള്ള തടത്തിലുള്ള രോമാവലിയാകുന്ന വള്ളിയുടെഫലമെന്നപോലിരിയ്ക്കുന്ന സ്തനങ്ങളുള്ളവള്‍.
നാഭിയില്‍നിന്ന് ലതപോലെ മുകളിലേയ്ക്കുവരുന്ന രോമാവലിയുടെ ഫലമാണോ കുചങ്ങള്‍ എന്നു സംശയിക്കുന്നു.
2. നാഭിയാകുന്ന (ശിവനാകുന്ന) ആലവാലത്തിലെ (നനയ്ക്കാനുള്ള തടത്തിലെ) രോമത്തിന് (വെള്ളത്തിന്) ആളിയായ (വരമ്പായ) ലതയുടെ (സ്ത്രീയുടെ അഥവാ
പ്രകൃതിയുടെ) ഫലങ്ങളായ കു (ഭൂമി) ച (ആമ) എന്ന രണ്ടും ഉള്ളവള്‍. പരമശിവന്റെ
അമൃതസ്വഭാവത്തിന് തടയിടുന്ന പ്രകൃതിയായ ഭഗവതിയില്‍ നിന്ന് ഉണ്ടായതാണ്
ഭൂമിയും ആമ അഥവാ പ്രാണനും. സാങ്ഖ്യശാസ്ത്രപ്രകാരം പ്രപഞ്ചത്തിലെ
ഇരുപത്തിനാലു പ്രകൃതിസംബന്ധികളായ തത്വങ്ങളില്‍ ആദ്യത്തേത് പ്രാണനും
(പ്രകൃതി തന്നെ) അവസാനത്തേത് ഭൂമിയുമാണ്. ആദ്യത്തേതും അവസാനത്തേതും
പറഞ്ഞതുകൊണ്ട് ബാക്കി എല്ലാ തത്വങ്ങളും അതില്‍ ഉള്‍പ്പെടുന്നു എന്നു വരും.
പരമശിവന് തടയിടുന്ന ഭഗവതിയില്‍ ഫലരൂപത്തിലുണ്ടായതാണ് ഈ പ്രപഞ്ചം.
35. ലക്ഷ്യലോമലതാധാരതാസമുന്നേയമദ്ധ്യമാ
1. ലക്ഷ്യമായ ലോമലതയുടെ ആധാരതകൊണ്ട് സമുന്നേയമായിരിയ്ക്കുന്ന
(ചിന്തിച്ചെടുക്കാവുന്ന) മദ്ധ്യഭാഗത്തോടു കൂടിയവള്‍. അനുമാനിയ്ക്കപ്പെടേതായ
രോമവലിയാകുന്ന വള്ളിയുടെആധാരമാണ് എന്ന അവസ്ഥകൊണ്ട്
അനുമാനിയ്ക്കപ്പെടേതാണ് മദ്ധ്യഭാഗം യാതൊരുവളുടെ. ഉദരഭാഗത്ത് വളരെ
നേര്‍മ്മയുള്ള വള്ളിപോലെ രോമാവലി ഉള്ളതുകൊണ്ട് അതിന് ആധാരമായി
എന്തങ്കിലും ഉണ്ടാവാം എന്നതാണ് മദ്ധ്യഭാഗത്തിന്റെ അസ്തിത്വത്തിന്റെ ആധാരം.
അത്ര കൃശമാണ് മദ്ധ്യഭാഗം എന്നര്‍ത്ഥം.
36. സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയാ
1. സ്തനത്തിന്റെ ഭാരം കൊണ്ട് ദളത്തായ (പൊട്ടാവുന്ന) മദ്ധ്യത്തിന് പട്ടബന്ധം
(പട്ടുകൊണ്ടുള്ള കെട്ട്) പോലുള്ള വലിത്രയത്തോട് (ഉദരത്തിലുാകുന്ന മൂന്നു ചെറിയ
മടക്ക്) കൂടിയവള്‍. സ്തനത്തിന്റെ ഭാരം കൊണ്ട് നടുവൊടിഞ്ഞുപോകാതിരിയ്ക്കാന്‍
പട്ടുകൊണ്ട് കെട്ടിയതാണ് എന്നു തോന്നും ഉദരഭാഗത്തുള്ള ചെറിയമടക്കുകള്‍ കാല്‍.
37. അരുണാരുണകൗസുംഭ?വസ്ത്ര? ഭാസ്വത്കടീതടീ.
1. അരുണനേപ്പോലെ (അരുണമായ കൗസുംഭ വസ്ത്രങ്കൊണ്ട് ഭാസ്വത്തായ
കടീതടമുള്ളവള്‍ സൂര്യസാരഥിയായ അരുണനേപ്പോലെ) (ചുകന്ന) (കുയമ്പ് എന്ന
മരം വസ്ത്രം നിറംപിടിപ്പിയ്ക്കാനുപയോഗിയ്ക്കാറുണ്ട്. അങ്ങിനെ ചുകന്ന നിറം
പിടിപ്പിച്ച വസ്ത്രംകൊണ്ട് ശോഭിയ്ക്കുന്ന അരക്കെട്ടുള്ളവള്‍
2. അരുണനേപ്പോലും (സൂര്യസാരഥിയേപ്പോലും അരുണനാക്കുന്ന
(നിശ്ശബ്ദനാക്കുന്ന) കൗസുംഭ?വസ്ത്രകൊണ്ട് ശോഭിയ്ക്കുന്ന കടീതടത്തോടു
കൂടിയവള്‍ ഭഗവതിയുടെ വസ്ത്രത്തിന്റെ ചുകന്ന ശോഭ?അരുണനുപോലും ഇല്ല.
അരുണനെ അതിനാല്‍ തന്നെ നിശ്ശബ്ദമാക്കുന്നതും ആണ്.
38. രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതാ
1. രത്നകിങ്കിണികൊണ്ട് രമ്യമായിരിയ്ക്കുന്ന രശനാദാമങ്കൊണ്ട് ശോഭിയ്ക്കുന്നവള്‍. രത്നത്താലുള്ള ചെറിയ കുടമണികള്‍കൊണ്ട്
മനോഹരമായിരിയ്ക്കുന്ന അരഞ്ഞാണ്‍ ചരടുകൊ ശോഭിയ്ക്കുന്നവള്‍.
39.ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ
40.ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ
No comments:
Post a Comment