ഭാരതീയ അണുസിദ്ധാന്തം, ചലന സിദ്ധാന്തം, "പതന സിദ്ധാന്തം", ആകാശം, ദിശ, കാലം മുതലായവയും കുറിച്ചുള്ള ഒരു ചെറു കുറിപ്പ്.
അണുസിദ്ധാന്തം
ഭാരതീയ ഭൌതിക സങ്കല്പങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അണുസിദ്ധാന്തം . (ഇത് ഒരു ഭൌതികമോ രാസികമോ ആയ സങ്കല്പമല്ല മറിച്ച് കാര്യകാരണ വിചിന്തനത്തിന്റെ അടിസ്ഥാനത്തിലുള്ള അഭ്യൂഹം മാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നുമുണ്ട്). പ്രകൃതിയുടെ മൂല തത്വമായ അണുക്കള്‍ സംയോജിച്ച് സ്ഥൂല പദാര്‍ഥങ്ങള്‍ ആയിത്തീരുന്നു എന്നാണു നൈയ്യായികരും , വൈശേഷികരും ജൈനന്മാരും ബൌധന്മാരും കരുതുന്നത്. മൂലതത്വത്തെ അവര്‍ അണുവെന്നും പരമാണുവെന്നും വിളിച്ചു. തങ്ങളുടെ ദാര്‍ശനികാശയങ്ങളുടെ അടിസ്ഥാനത്തില്‍ ഭൌതിക ലോകത്തെ വ്യാഖ്യാനിക്കാന്‍ അണുവോ പരമാണുവോ ആവശ്യ യുക്തികഘടകമായി ഓരോ ദര്‍ശന പദ്ധതിയും കരുതി.
ന്യായ വൈശേഷിക അണുവാദം.
വൈശേഷികരും നൈയ്യായികരും പില്‍ക്കാല ന്യായ വൈശേഷികരും സുഘടിതമായി ഒരു അണുവാദത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു. അവയവ-അവയവി സങ്കല്പമായിരുന്നു ന്യായ വൈശേഷിക അണുവാദത്തിനു രൂപം കൊടുത്തത്. നേരത്തെ പ്രസ്താവിച്ചത് പോലെ കാര്യ രൂപത്തിലുള്ള ദ്രവ്യത്തെ ഉണ്ടാക്കുന്നത് അണുക്കളാകുന്നു. ന്യായ വൈശേഷിക സങ്കല്‍പം അനുസരിച്ച് അണുക്കള്‍ സദാ ചലിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കാരണം, ഓരോ ദ്രവ്യത്തിന്റെ രണ്ടണുക്കള്‍ തമ്മില്‍ സംയോജിക്കാനുള്ള സാധ്യത ഉണ്ടാകുന്നു. ഈ സംയോജനത്തിനു മറ്റു ദ്രവ്യങ്ങളുടെ അണുക്കള്‍ സഹായം നല്‍കുന്നുവെങ്കിലും രണ്ടു ദ്രവ്യങ്ങളുടെ അണുക്കള്‍ തമ്മില്‍ സംയോജിക്കുക സാധ്യമല്ല. പ്രിത്വിയുടെയും ജലത്തിന്റെയും അണുക്കള്‍ക്ക് ഒന്നിക്കാന്‍ കഴിയുകയില്ലെന്ന് സാരം.
പരിനാമമില്ലാത്ത രണ്ടണുക്കള്‍ ചേര്‍ന്നുണ്ടാകുന്ന ദ്വ്രുനുകം ന്യായ - വൈശേഷിക സങ്കല്‍പം അനുസരിച്ച് സ്ഥൂല വസ്തു ആകുന്നില്ല. ദൃഷ്ടി ഗോചരം ആകണമെങ്കില്‍ കുറഞ്ഞത് മൂന്നു ദ്വ്രുനുകം ഒന്നിച്ചു ചേരണം. ഇതിനെ ത്രുണ്‌കം എന്ന് വിളിക്കുന്നു. ആറ് അണുക്കള്‍ നേരിട്ട് ചേര്‍ന്ന് ഒരു ത്രുനുകം ഉണ്ടാകുന്നില്ല. മൂന്നു ദ്വ്രുനുകങ്ങള്‍ ചേര്‍ന്നാലേ ഏറ്റവും ചെറിയ സ്തൂലവസ്തു പോലും ഉണ്ടാകൂ. മൂന്നില്‍ കൂടുതല്‍ ദ്വ്രുനുകങ്ങള്‍ സംയോജിച്ചും സ്ഥൂല വസ്തുക്കള്‍ ഉണ്ടാകും. ഉദാഹരണത്തിന് നാല് ദ്വ്രുനുക്കള്‍ ചേര്‍ന്ന് ഒരു ചതുരണുകം ഉണ്ടാകുന്നു.
ആദ്യാണുക്കള്‍ എന്തിനു ഒത്തു ചേര്‍ന്ന് സ്ഥൂല പദാര്‍ഥങ്ങള്‍ ആയി തീരുന്നു? ഈ പ്രക്രിയക്ക് കാരണമായി ഒരു അദൃഷ്ട ശക്തി ഉണ്ടെന്നാണ് വൈശേഷികര്‍ ഇതിനു നല്‍കുന്ന വിശദീകരണം. ഭൌതിക ലോകത്തിന്റെ നിമിത്ത കാരണം അദൃഷ്ടവും ഉപാദാനകാരണം അണുക്കളും ആണെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
ബുദ്ധന്മാരുടെ അണു സിദ്ധാന്തമനുസരിച്ച് എട്ടു അണുക്കളുണ്ട്. നാല് മൌലികണുക്കളും, നാല് ഗൌനാണുക്കളും പ്രിത്വി, ജലം, അഗ്നി, വായു എന്നിവയുടെ മൌലികാണുക്കളും രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നിവയുടെത് ഗൌനാണുക്കളും ആകുന്നു. ഈ പദ്ധതി അനുസരിച്ച് ഗുണങ്ങള്‍ക്കും അണുസ്വഭാവമുണ്ട്.
സംയോഗവും വിഭാഗവും
വെവ്വേറെ നില്‍കുന്ന രണ്ടു വസ്തുക്കളെ ഒന്നിപ്പിക്കുന്നതിനെ ആണ് സംയോഗം എന്ന് പറയുന്നത്. ഏതെങ്കിലും ഒരു വസ്തുവിന്റെയോ അല്ലെങ്കില്‍ രണ്ടു വസ്തുക്കളുടെയോ പ്രവര്‍ത്തന ഫലം ആയാകം സംയോഗം ഉണ്ടാകുന്നത്. രണ്ടു വസ്തുക്കള്‍ക്കിടയില്‍ ഒഴിഞ്ഞ ഇടം ഇല്ലാതിരിക്കുമെന്നാണ് സംയോഗത്തിന്റെ അര്‍ഥം. രണ്ടു വസ്തുക്കള്‍ രണ്ടായി കഴിയുന്നില്ല എന്നും ഇത് സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഒരു പ്രത്യേക നിമിഷത്തില്‍ സംഭവിക്കുന്ന ഒന്നാണ് ഈ സംയോഗം. മര്‍ദ്ദവും ആഘാതവും രണ്ടു പ്രത്യേക തരത്തിലുള്ള സംയോഗം ആണെന്ന് കരുതപ്പെടുന്നു. ഒരു വസ്തു മറ്റൊന്നുമായി കൂട്ടി മുട്ടുന്നതിന്റെ ഫലമായി ചലനമുണ്ടാകുകയും രണ്ടു വസ്തുക്കളും ഒന്നിച്ചു ചലിക്കുകയും ചെയ്യുന്നിടത്തുള്ള സംയോഗം മര്‍ദ്ധനമാകുന്നു. അതായത് തുടര്‍ന്ന് നില്‍ക്കുന്ന സംയോഗ മര്‍ദ്ദം. നേരെമറിച്ച് ആഘാതത്തില്‍ സംയോഗത്തിന് ശേഷം വസ്തുക്കള്‍ പരസ്പരം വിട്ടു നില്‍ക്കുന്നു. സംയോഗത്തിനിടെ വിശ്ചേദം ഉണ്ടാകുകയാണ്. സംബന്ധക തത്വങ്ങള്‍ ആയാണ് സംയോഗവും വിഭാഗവും സങ്കല്പിക്കപ്പെട്ടിരിക്കുന്നത്.
ചലനം
ഭൌതിക ലോകത്തെ സംബന്ധിച്ച ഭാരതീയ വീക്ഷണത്തില്‍ ചലനം എന്ന ആശയത്തിന് മൌലികമായ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു മാത്രമല്ല അതിന്റെ സംഹാരത്തിനും ചലനം ആവശ്യമെന്ന് ഈ വീക്ഷണം കരുതി. ചലനത്തില്‍ അധിഷ്ടിതമായി വര്‍ത്തിക്കുന്ന ദ്രവ്യത്തില്‍ സംയോഗവും, വിഭാഗവും അന്തര്‍ലീനം ആയിരിന്നുവെന്നു സാരം. ന്യായ വൈശേഷിക ദര്‍ശനമനുസരിച്ച് ചലനത്തിന്റെ സവിശേഷതകള്‍ ഇങ്ങനെ ആണ്:
- ഒരു ദ്ര്യവ്യത്തില്‍ ഒരു സമയം ഒരു രീതിയിലുള്ള ചലനമേ സാധ്യമാകൂ.
- വെളിയില്‍ നിന്നാണ് ദ്രവ്യത്തിന് ചലനം അനുഭവപ്പെടുന്നത്
- ഏതാനും നിമിഷങ്ങള്‍ മാത്രമേ ചലനം നില നില്‍ക്കുന്നുള്ളൂ.
- പരിമിതമായ നിരവധി വസ്തുക്കളാല്‍ ചലനം സൃഷ്ടിക്കപ്പെടുന്നു.
- ചലനത്തിന് പ്രത്യേക ഗുണങ്ങളില്ല
- ഒരു പ്രത്യേക ദിശയില്‍ അത് സൃഷ്ടിക്കുന്ന പ്രഭാവം മൂലം അത് ഇല്ലതാക്കപ്പെടുന്നു. ചലനം അനിത്യമാനെന്നും കാര്യത്തിന്റെ കാരണത്തിന്റെയും സ്വഭാവം അതിനുണ്ടെന്നും സ്ഥിതി സ്ഥാപകത്വത്തിന്റെയും കാരണവുമാകുന്നു.
- വെളിയില്‍ നിന്നാണ് ദ്രവ്യത്തിന് ചലനം അനുഭവപ്പെടുന്നത്
- ഏതാനും നിമിഷങ്ങള്‍ മാത്രമേ ചലനം നില നില്‍ക്കുന്നുള്ളൂ.
- പരിമിതമായ നിരവധി വസ്തുക്കളാല്‍ ചലനം സൃഷ്ടിക്കപ്പെടുന്നു.
- ചലനത്തിന് പ്രത്യേക ഗുണങ്ങളില്ല
- ഒരു പ്രത്യേക ദിശയില്‍ അത് സൃഷ്ടിക്കുന്ന പ്രഭാവം മൂലം അത് ഇല്ലതാക്കപ്പെടുന്നു. ചലനം അനിത്യമാനെന്നും കാര്യത്തിന്റെ കാരണത്തിന്റെയും സ്വഭാവം അതിനുണ്ടെന്നും സ്ഥിതി സ്ഥാപകത്വത്തിന്റെയും കാരണവുമാകുന്നു.
അണു അവസ്ഥയിലും സ്തൂലാവസ്തയിലും ആന്തരികമായി ദ്രവ്യം നിശ്ചലം ആയിരിക്കുമെന്നാണ് വൈശേഷിക മതം. നിശ്ചലമായിരിക്കുന്ന ദ്രവ്യത്തിന് ചലനം നല്‍കുന്നത് അതില്‍ വര്‍ത്തിക്കുന്ന ഗുണങ്ങളാകുന്നു. ഉദാഹരണത്തിന് ദ്രവ്യത്തിന് ഗുരുത്വം ഉള്ളത് കൊണ്ടാണ് ഒരു വസ്തു നിപതിക്കുന്നത്. ദ്രവ്യത്യം ഉള്ളത് കൊണ്ട് ഒഴുകുന്നു. സംയോഗവും വിയോഗവും മൂലം ഗമനം ഉണ്ടാകുന്നു. പരമാണു രൂപത്തിലുള്ള ദ്രവ്യത്തിന്റെ കാര്യത്തില്‍ അല്പം വ്യത്യാസമുണ്ട്. പ്രപഞ്ചത്തിനു സര്‍വനാശം ഉണ്ടാകുംപോഴുള്ള സ്വതന്ത്ര അണുക്കള്‍ക്ക് മാത്രമേ ചലനമുള്ളൂ. ചലനത്തിന് കാരണം, അദൃഷ്ടമാകുന്നു. അത് കൊണ്ട് ന്യായ വൈശേഷിക ചലന സങ്കല്പത്തില്‍ അദൃഷ്ടത്തിനു വിശേഷാല്‍ പ്രാധാന്യമുണ്ട്. പ്രകൃതിയില്‍ സാധാരണ കാണുന്ന ചലനങ്ങള്‍ക്ക് പോലും, ഉദാഹരണത്തിന് കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നത്, കാറ്റ് വീശുന്നത്, സസ്യങ്ങള്‍ തണ്ടിലൂടെ ജലം മുകളിലേക്ക് പോകുന്നത് എല്ലാം ,അദൃഷ്ടം മൂലം ആണെന്ന് കരുതപ്പെടുന്നു.
സ്വതന്ത്രാണുക്കളില്‍ അദൃഷ്ടം മൂലം ഉണ്ടാകുന്ന ചലനമാണ് ഈ ഭൌതിക ലോകത്തിന്റെ ഉല്‍പ്പത്തിക്കു കാരണം. സ്വന്ത്രാണുക്കള്‍ക്ക് രണ്ടു തരം ചലനങ്ങളുണ്ട്. സര്ഗാത്കാമ ചലനവും, സര്‍ഗാത്മകമല്ലാത്ത ചലനവും. ആദ്യത്തെതു സംയോഗത്തിന് കാരണം ആകുകയും സ്തൂലവസ്തുക്കളെ ഉണ്ടാക്കുകയും ചെയ്യുന്നു. അണുക്കളെ ചിലപ്പോള്‍ ഒന്നിച്ചു കൂട്ടുവാന്‍ മാത്രമാണ് രണ്ടാമത്തെ വിധത്തിലുള്ള ചലനം പ്രയോജനപ്പെടുന്നത്.
"പതന" സിദ്ധാന്തം
ഒരു വസ്തു നിലം പതിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനത്തെ പറ്റി വൈശേഷികര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വസ്തുക്കള്‍ കുത്തനെ വീഴുന്നത് ഗുരുത്വവും വേഗവും ഒന്നിച്ചുണ്ടാകുന്നത് കൊണ്ടാണത്രേ. രണ്ടിന്റെയും ഒന്നിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ് വീഴ്ച ഉണ്ടാകുന്നത്. വൈശേഷിക ഗുരുത്വ സങ്കല്‍പം ഗുരുത്വാകര്‍ഷനവുമല്ല. വൈശേഷികരെ സംബന്ധിച്ച് ഗുരുത്വം ഒരു ഗുണം ആകുന്നു, പതനം എന്നാ കാരണത്തിന്റെ കാരണവും.
വേഗസിദ്ധാന്തം യൂറോപ്പില്‍ ആവിര്‍ഭവിച്ചത് AD പതിനാലാം ശതകത്തില്‍ മാത്രമായിരുന്നു. ഏതാണ്ട് ഇതേ രീതിയില്‍ ഉള്ള ഒരു വീക്ഷണ ഗതി ആറാം ശതകത്തില്‍ അലക്സാണ്ട്രിയയിലെ ജോണ്‍ ഫിലിപ്പോനാസ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ചാം നൂറ്റാണ്ടില്‍ വേഗ സിദ്ധാന്തം സ്പഷ്ടമായി തന്നെ അവതരിക്കപ്പെട്ടിട്ടുണ്ട്, പ്രശസ്തപാദ ഭാഷ്യത്തില്‍. ഈ സിദ്ധാത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ BC ഏഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വൈശേഷിക സൂത്രത്തിലും കാണാന്‍ കഴിയും.
ആകാശം ദിശ കാലം
ഭാരതീയ ഭൌതിക സങ്കല്പനങ്ങളുടെ കൂട്ടത്തില്‍ ആകാശം ദിശ, കാലം, എന്നിവയെ സംബന്ധിക്കുന്നവ പ്രത്യേക പരിഗണ അര്‍ഹിക്കുന്നു. ഈ മൂന്നു അഭൌതിക ദ്രവ്യങ്ങളില്‍ ആകാശത്തിനു മാത്രമാണ് പ്രത്യേക ഗുണമുള്ളത്. ഈ ഗുണം, ശബ്ദമാകുന്നു. ഒരു പ്രത്യേക നിമിഷത്തില്‍ സര്‍വ വ്യാപിയായ ആകാശത്തിന്റെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമേ ശബ്ദം വര്‍ത്തിക്കുന്നുള്ളൂ. അഭൌതികം ആണെങ്കിലും ആകാശത്തെ പഞ്ച ഭൂതങ്ങില്‍ ഒന്നായി അംഗീകരിച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. അതായതു സ്ഥൂല വസ്തുക്കളെ രൂപീകരിക്കാന്‍ അത് ശക്തമാണ്. ഏകവും സര്‍വ വ്യാപിയുമായ ആകഷവുമായി എല്ലാ സ്ഥൂല വസ്തുക്കളും നേരിട്ട് ബന്ധപ്പെടുന്നു. ശ്രവനെന്ദ്രിയത്തിനും ആകാശത്തിന്റെ സ്വഭാവം ആണുള്ളത്. എന്തെന്നാല്‍ ആകാശം ആധാരം ആയുള്ള ശബ്ദം എന്ന ഗുണം അറിയണമെങ്കില്‍ അതിനുള്ള ഇന്ദ്രിയത്തിന് ആകാശത്തിന്റെ സ്വഭാവം ഉണ്ടാകാതിരിക്കുക സാധ്യമല്ല. ദിശക്കും കാലത്തിനു പ്രത്യേക ഗുണങ്ങളില്ല.
പൂര്‍വ്വം, പശ്ചിമം, ഉത്തരം, ദക്ഷിണം, തുടങ്ങിയ ധാരണകള്‍ക്ക് കാരണമോ അടിസ്ഥാനമോ ആണ് ദിശ എന്നാണു ന്യായ വൈശേഷികര്‍ കരുതുന്നത്. ദിശയെപോലെ തന്നെ കാലവും യാതാര്ത്യമാണ്. സൃഷ്ടി, സ്ഥിതി, സംഹാരത്തിനു നിദാനമാണ് കാലം. ക്ഷണം, ലവം, കാഷ്ട, മാസം, ഋതു, യുഗം, കല്പം, പ്രളയം, മഹാപ്രളയം എന്നീ സങ്കല്പങ്ങള്‍ക്ക് ആധാരം കാലമാകുന്നു.
കാലത്തെ പറ്റി മറ്റു ചില സങ്കല്പങ്ങളുണ്ട്. ഉദാഹരണത്തിന് കാലത്തെ സര്‍വശക്തനായ ദൈവം എന്നാണു പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. മനസിനെ ആശ്രയിച്ചിരിക്കുന്ന രണ്ടു ആപേക്ഷിക ചിന്താ പ്രതിമകള്‍ ആയാണ് യോഗാവസിഷ്ടം കാലത്തെയും ദിശയും കണക്കാക്കുന്നത്. സൃഷ്ടി സ്ഥിതി സംഹാരങ്ങളെ നിയന്ത്രിക്കുന്ന ശക്തിയെന്നാണ് ചില താന്ത്രിക ഗ്രന്ഥങ്ങള്‍ കാലത്തെ വിശേഷിപ്പിക്കുന്നതും.
No comments:
Post a Comment