401) വിവിധാകാരാ = വിവിധ സ്വരൂപങ്ങളുള്ളവളേ
402) വിദ്യാവിദ്യാസ്വരൂപിണീ = വിദ്യയുടേയും അവിദ്യയുടേയും രൂപത്തിലുള്ള ദേവീ (മായയുടെ സ്വരൂപങ്ങളാണ് വിദ്യയും അവിദ്യയും)
403) മഹാകാമേശനയനകുമുദാഹ്ലാദകൌമുദീ = മഹാകാമേശനായ ശിവഭഗവാന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂക്കളെ ആഹ്ലാദിപ്പിക്കുന്ന ചന്ദ്രികയായ ദേവീ
404) ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാമുസന്തതിഃ = ഭക്തഹൃദയങ്ങളിലെ ഇരുട്ടകറ്റുന്ന സൂര്യകിരണങ്ങളായ ദേവിക്ക് നമസ്ക്കാരം
405) ശിവദൂതീ = ശുംഭനിശുംഭാസുരന്മാരും ദേവിയും തമ്മിലുള്ള യുദ്ധത്തില്‍ ശിവനെ ദൂതനാക്കിയ ദേവീ
406) ശിവാരാധ്യാ = ശിവനാല്‍ ആരാധിക്കപ്പെടുന്ന ദേവീ
407) ശിവമൂര്‍ത്തീ = മംഗളരൂപിണിയായ ദേവീ (ശിവനും ദേവിയും ഒന്നു തന്നെ എന്നും സാരം)
408) ശിവംകരീ = സര്‍വ്വമംഗളങ്ങളും നല്‍കുന്ന ദേവീ
409) ശിവപ്രിയാ = ശിവന് ഏറെ പ്രിയപ്പെട്ടവളേ
410) ശിവപരാ = ശിവനില്‍ അതീവ താല്പര്യമുള്ള ദേവീ
411) ശിഷ്ടേഷ്ടാ = ശിഷ്ടര്‍ക്ക് ഏറെ പ്രിയപ്പെട്ട ദേവീ
412) ശിഷ്ടപൂജിതാ = ശിഷ്ടരാല്‍ പൂജിക്കപ്പെടുന്ന ദേവീ
413) അപ്രമേയാ = ആരാലും അളക്കാനാവാത്ത മഹിമകളുള്ള ദേവീ
414) സ്വപ്രകാശാ = സ്വയം പ്രകാശസ്വരൂപിണിയായ ദേവീ
415) മനോവാചാമഗോചരാ = മനസ്സു കൊണ്ടും വാക്കു കൊണ്ടും അറിയാനാകാത്തവളേ
416) ചിച്ഛക്തി = ബോധസ്വരൂപമായി സര്‍വ്വതിലും വിളങ്ങുന്ന ദേവീ
417) ചേതനാരൂപാ = ചൈതന്യസ്വരൂപിണിയായ ദേവീ
418) ജഡശ്ശക്തീ = ജഡവസ്തുക്കളില്‍ ജീവനായി വര്‍ത്തിക്കുന്ന ദേവീ (പഞ്ചഭൂതനിര്‍മ്മിതമായ നമ്മുടെ ജഡശ്ശരീരത്തില്‍ ജീവനായി വര്‍ത്തിക്കുന്നത് ദേവിയാണെന്ന് സാരം)
419) ജഡാത്മികാ = ജഡപ്രപഞ്ചത്തിന്റെ രൂപത്തിലുള്ള ദേവീ
420) ഗായത്രീ = വേദമാതാവായ ഗായത്രിയാകുന്ന ദേവീ (ഗാനം ചെയ്യുന്നവനെ ത്രാണനം (രക്ഷ) ചെയ്യുന്നവളേ)
421) വ്യാഹൃതീ = വ്യാഹൃതിയായ ദേവീ (ആദ്യം അ,ഉ,മ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന പ്രണവവും(ഓം) അതില്‍ നിന്ന് മൂന്ന് വ്യാഹൃതികളും (ഭൂഃ, ഭുവഃ, സ്വഃ) അതില്‍ നിന്ന് മൂന്നു പാദങ്ങളുള്ള ഗായത്രിയും അതില്‍ നിന്ന് വേദങ്ങളും ഉണ്ടായി )
422) സന്ധ്യാ = സന്ധ്യയായ ദേവീ
423) ദ്വിജവൃന്ദനിഷേവിതാ = ബ്രാഹ്മണസമൂഹത്താല്‍ സേവിക്കപ്പെടുന്ന ദേവീ
424) തത്ത്വാസനാ = ഭൂമി മുതല്‍ ശിവന്‍ വരെയുള്ള 36 തത്ത്വങ്ങളെ ഇരിപ്പിടമാക്കിയ ദേവീ
താഴെ തത്ത്വമയീ എന്ന വാക്കിനെ മൂന്നായി മുറിക്കുന്നു തസ്മൈ, തുഭ്യം, അയീ
425) തസ്മൈ = അത് എന്ന വാക്കു കൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ദേവീ
426) തുഭ്യം = നീ എന്ന വാക്കു കൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ദേവീ
427) അയീ = അല്ലയോ എന്ന വാക്ക് കൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ദേവീ
428) പഞ്ചകോശാന്തരസ്ഥിതാ = ശരീരത്തില്‍ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്ന അഞ്ചു കോശങ്ങള്‍ക്കുള്ളില്‍ വര്‍ത്തിക്കുന്ന ആത്മാവാകുന്ന ദേവീ
429) നിഃസീമമഹിമാ = അളവില്ലാത്ത മഹിമയോട് കൂടിയ ദേവീ
430) നിത്യയൌവനാ = കാലത്തിനതീതയായി എന്നും യൌവനയുക്തയായിരിക്കുന്ന ദേവീ
431) മദശാലിനീ = ആനന്ദം കൊണ്ട് ശോഭിക്കുന്ന ദേവീ
432) മദഘൂര്‍ണ്ണിതരക്താക്ഷീ = മദം കൊണ്ട് ഭ്രമിക്കത്തക്കതും രക്തവര്‍ണമുള്ളതുമായ അക്ഷികളോട് കൂടിയവളേ
433) മദപാടലഗണ്ഡഭൂഃ = മദം കൊണ്ട് ഇളംചുവപ്പ് നിറത്തില്‍ ശോഭിക്കുന്ന കവിള്‍ത്തടങ്ങളോട് കൂടിയ ദേവീ
434) ചന്ദനദ്രവദിഗ്ദ്ധാംഗീ = ചന്ദനതൈലം പൂശിയ അവയവങ്ങളോട് കൂടിയവളേ
435) ചാമ്പേയ കുസുമപ്രിയാ = ചെമ്പകപുഷ്പങ്ങളോട് പ്രിയമുള്ളവളേ
436) കുശലാ = നല്ല സാമര്‍ത്ഥ്യമുള്ളവളേ
437) കോമളാകാരാ = മനോഹരമായ ആകാരത്തോട് കൂടിയവളേ
438) കുരുകുല്ലാ = അഹങ്കാരപ്രകാരത്തിനും ബുദ്ധിപ്രാകാരത്തിനും ഇടയ്ക്കുള്ള വിമര്‍ശം എന്നു പേരായ വാപിയുടെ അധിപതിയായ കുരുകുല്ലാ ദേവീ
439) കുലേശ്വരീ = കുലത്തിന് ഈശ്വരിയായിട്ടുള്ളവളേ (കൌളതന്ത്രത്തിന്റെ ഈശ്വരീ)
440) കുലകുണ്ഡാലയാ = കുലകുണ്ഡം എന്ന മൂലാധാരമധ്യത്തിലെ ദ്വാരത്തില്‍ കുണ്ഡലീനീ ശക്തിയായി സ്ഥിതിചെയ്യുന്നവളേ
441) കൌലമാര്‍ഗ്ഗതല്പരസേവിതാ = കൌളമാര്‍ഗത്തില്‍ താല്പര്യമുള്ളവളേ
442) കുമാരഗണനാഥാംബാ = സുബ്രഹ്മണ്യനും ഗണപതിക്കും അമ്മയായിട്ടുള്ളവളേ
443) തുഷ്ടിഃ = ജീവജാലങ്ങളില്‍ ആനന്ദം എന്ന വികാരമായി കുടികൊള്ളുന്നവളേ
444) പുഷ്ടിഃ = ജീവജാലങ്ങളില്‍ പുഷ്ടി (വളര്‍ച്ച)യ്ക്ക് കാരണമായി ഭവിക്കുന്നവളേ
445) മതി = ജീവജാലങ്ങളില്‍ ബുദ്ധിയായി വര്‍ത്തിക്കുന്നവളേ
446) ധൃതിഃ = ജീവജാലങ്ങളില്‍ ധൈര്യമായി വര്‍ത്തിക്കുന്നവളേ
447) ശാന്തി = വികാരങ്ങള്‍ക്ക് വശംവദമാകാതെ സമതുലമായ അവസ്ഥയായ ശാന്തിയായി ജീവജാലങ്ങളില്‍ വര്‍ത്തിക്കുന്നവളേ
448) സ്വസ്തിമതി = പാപം ഇല്ലാതാക്കി മോക്ഷം നല്‍കുന്നവള്‍
449) കാന്തിഃ = പരസ്പരമുള്ള ആഗ്രഹം ജനിപ്പിക്കുന്ന കാന്തിയായി വര്‍ത്തിക്കുന്നവളേ
450) നന്ദിനീ = സന്തോഷിപ്പിക്കുന്നവളേ
No comments:
Post a Comment