Thursday, August 25, 2016

ശ്രീ ലളിതാ സഹസ്രനാമം -451-500

451) വിഘ്നനാശിനീ = തടസ്സങ്ങളെ ഇല്ലാതാക്കുന്നവളേ

452) തേജോവതീ = തേജസ്സോട് കൂടിയവളേ


453) ത്രിനയനാ = മൂന്നു കണ്ണുകളോട് കൂടിയവള്‍


454) ലോലാക്ഷീ കാമരൂപിണീ = ലോലാക്ഷികളില്‍ കാമരൂപിണിയായി വര്‍ത്തിക്കുന്നവള്‍


455) മാലിനീ = മാല അണിഞ്ഞവളേ


456) ഹംസിനീ = ഹംസവാഹിനിയായവളേ


457) മാതാ = അമ്മേ


458) മലയാചലവാസിനീ = മലയാചലത്തില്‍ വസിക്കുന്നവളേ

459) സുമുഖീ = സുന്ദരമായ വദനത്തോട് കൂടിയവളേ


460) നളിനീ = താമരപ്പ പോലെ മൃദുലമായ ശരീരത്തോട് കൂടിയവളേ


461) സുഭ്രൂഃ = അഴകുള്ള പുരികക്കൊടികളോട് കൂടിയവളേ


462) ശോഭനാ = ശോബയോട് കൂടിയവളേ


463) സുരനായികാ = ദേവന്മാര്‍ക്ക് നായിക ആയവളേ


464) കാലകണ്ഠീ = കാളകണ്ഠന്റെ പത്നിയായിട്ടുള്ളവളേ


465) കാന്തിമതീ = അഴകുള്ളവളേ


466) ക്ഷോഭിണീ = ക്ഷോഭിപ്പിക്കുന്നവളേ


467) സൂക്ഷ്മരൂപിണീ = സൂക്ഷ്മമായ രൂപം ഉള്ളവളേ

468) വജ്രേശ്വരീ = ജാലാന്ധരപീഠസ്ഥയായ വജ്രേശ്വരി എന്ന നിത്യാദേവിയായവളേ


469) വാമദേവീ = വാമദേവനായ ശിവന്റെ പത്നീ


470) വയോവസ്ഥാ വിവര്‍ജ്ജിതാ = ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം തുടങ്ങിയ അവസ്ഥകളില്ലാത്ത ദേവീ


471) സിദ്ധേസ്വരീ = സിദ്ധന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവളേ


472) സിദ്ധവിദ്യാ = പഞ്ചദശീ മന്ത്രമായ സിദ്ധവിദ്യ മന്ത്രത്തിന്റെ രൂപത്തിലുള്ളവളേ


473) സിദ്ധമാതാ = സിദ്ധന്മാര്‍ക്ക് അമ്മയായിട്ടുള്ളവളേ


474) യശസ്വിനീ = യശസ്സുള്ളവളേ

475) വിശുദ്ധിചക്രനിലയാ = കണ്ഠസ്ഥാനത്തുള്ള വിശുദ്ധിചക്രത്തില്‍ വസിക്കുന്നവളേ


476) ആരക്തവര്‍ണ്ണാ = ഇളം ചുവപ്പ് നിറമുള്ള ദേവീ


477) ത്രിലോചനാ = മൂന്നു കണ്ണുകളോട് കൂടിയ ദേവീ


478) ഖട്വാംഗാദിപ്രഹരണാ = ഖട്വാംഗം, കത്തി, ശൂലം, മഹാചര്‍മ്മം എന്നിങ്ങനെയുള്ള ആയുധങ്ങള്‍ ധരിച്ചിരിക്കുന്ന വിശുദ്ധിചക്രത്തില്‍ വസിക്കുന്ന ഡാകിനി എന്ന ദേവീ


479) വദനൈകസമന്വിതാ = ഒരു മുഖമുള്ള ദേവിക്ക് നമസ്ക്കാരം

480) പായസാന്നപ്രിയാ = പായസം ഇഷ്ടഭോജ്യമായ ദേവീ


481) ത്വക്സ്ഥാ = സ്പര്‍ശേന്ദ്രിയമായ ത്വക്കില്‍ സ്ഥിതിചെയ്യുന്ന ദേവീ


482) പശുലോകഭയങ്കരീ = മൃഗതുല്യരായ അജ്ഞാനികള്‍ക്ക് ഭയമുണ്ടാക്കുന്ന ദേവീ


483) അമൃതാദിമഹാശക്തിസംവൃതാ = അമൃത മുതലായ മഹാശക്തികളാല്‍ ചുറ്റപ്പെട്ട ദേവീ


484) ഡാകിനീശ്വരീ = ഇപ്രകാരം വിശുദ്ധിചക്രത്തിലെ പദ്മത്തില്‍ ഡാകിനീ ദേവിയായി വസിക്കുന്ന ദേവിക്ക് നമസ്ക്കാരം

485) അനാഹതാബ്ജനിലയാ = അനാഹതം എന്ന ഹൃദയസ്ഥാനത്തുള്ള പദ്മത്തില്‍ വസിക്കുന്ന ദേവീ


486) ശ്യാമാഭാ = കറുത്ത നിറമുള്ള ദേവീ


487) വദനദ്വയാ = രണ്ട് മുഖങ്ങളുള്ള ദേവീ


488) ദംഷ്ട്രോജ്വലാ = ദംഷ്ട്രകളാല്‍ ശോഭിക്കുന്ന ദേവീ


489) അക്ഷമാലാദിധരാ = അക്ഷം (ജപമാല), ശൂലം, കപാലം, ഡമരു തുടങ്ങിയവ ധരിച്ചിരിക്കുന്ന ദേവീ 


490) രുധിരസംസ്ഥിതാ = രക്തത്തില്‍ വസിക്കുന്ന ദേവീ

491) കാളരാത്ര്യാദിശക്ത്യൌഘവൃതാ = കാളരാത്രി മുതലായ ശക്തിസമൂഹത്താല്‍ ചുറ്റപ്പെട്ട ദേവീ (ക മുതല്‍ ഠ വരെ അക്ഷരങ്ങളുള്ള 12 ദേവതമാരാണവര്‍ -കാളരാത്രി, ഖണ്ഡിത, ഗായത്രി, ഘണ്ടാകര്‍ണി, ങാര്‍ണാ, ചണ്ഡാ, ഛായാ, ജയാ, ഝങ്കാരിണി, ജ്ഞാനരൂപാ, ടങ്കഹസ്താ, ഠങ്കാരിണി)


492) സ്നിഗ്ദ്ധൌദനപ്രിയാ = നെയ്യ് ചേര്‍ത്തുണ്ടാക്കിയ അന്നം ഇഷ്ടപ്പെടുന്ന ദേവീ


493) മഹാവീരേന്ദ്രവരദാ = മഹാവീരന്മാര്‍ക്ക് വരം കൊടുക്കുന്ന ദേവീ


494) രാകിണ്യംബാ സ്വരൂപിണീ = അങ്ങനെയുള്ള അനാഹതം എന്ന പദ്മത്തില്‍ വസിക്കുന്ന രാകിണീ ദേവിക്ക് നമസ്ക്കാരം

495) മണിപൂരാബ്ജനിലയാ = നാഭിയിലുള്ള മണിപൂര പദ്മത്തില്‍ അധിവസിക്കുന്ന (ലാകിനീ) ദേവീ


496) വദനത്രയസംയുതാ = മൂന്ന് മുഖങ്ങളുള്ള ദേവീ


497) വജ്രാദികായുധോപേതാ = വജ്രം,ശക്തി,ദണ്ഡം, അഭയമുദ്ര മുതലായ ആയുധങ്ങള്‍ ധരിച്ച ദേവീ


498) ഡാമര്യാദിഭിരാവൃതാ = ഡാമരി ആദിയായ ദേവിമാരാല്‍ ചുറ്റപ്പെട്ട ദേവീ. മണിപൂരപദ്മത്തില്‍ പത്ത് ഇതളുകളുണ്ട്. അവിടെ ഡ മുതല്‍ ഫ വരെയുള്ള അക്ഷരങ്ങളും അതിന്റെ ദേവിമാരായ ഡാമരി, ഢക്കാരിണി, ണാര്‍ണാ, താമസീ, സ്ഥാണ്വി, ദാക്ഷായിണി, ധാത്രി, നാരി, പാര്‍വതി, ഫഡ്കാരിണി എന്നീ ദേവതമാരും വസിക്കുന്നു

499) രക്തവര്‍ണ്ണാ = ചുവപ്പ് നിറമുള്ള ദേവിക്ക് നമസ്ക്കാരം


500) മാംസനിഷ്ഠാ = മാംസം എന്ന ധാതുവില്‍ വര്‍ത്തിക്കുന്ന ദേവീ

No comments:

Post a Comment