Wednesday, August 3, 2016

എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും.!!!!



ബലി തര്‍പ്പണാദികളുടെ സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ.... എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് ക്രിയ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....?

മഹാസങ്കൽപ്പം

//അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ .......അയനേ (ദക്ഷിണായനേ/ഉത്തരായനേ )
.........ഋതേ, .....മാസേ, ......പക്ഷേ, ......ശുഭതിഥൗ, .....വാസര യുക്തായാം ....നക്ഷത്ര യുക്തായാം .....................//

സങ്കല്പത്തിലെ കാലഗണന

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.

എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.

ദേശവർണ്ണന

പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.

ഭാരതവർഷ
കേതുമൂലവർഷ
ഹരിവർഷ
ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!
കുരു വർഷ,
ഹിരണ്യക വർഷ,
രമ്യകവർഷ,
കിമ്പുരുഷ വർഷ,
ഭദ്രസ്വ വർഷ

ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമുദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു.

ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.

കാശ്മീർ
നേപ്പാൾ
കോസലം
കംബോജം
പാഞ്ചാലം
സിംഹളം
അംഗം
കലിംഗം
കാമരൂപം
സൗവീരം
കുരു
ഭോജം
വിദേഹം
വാത്മീകം
ഹേഹയം
വംഗം
സൗരാഷ്ട്രം
പുന്നാഗം
ചപർപരം
കുലന്ത
സൗരസേനം
ദൻഗന
മാർത്താ
സൈന്ധവം
പുരുഷാരം
പാന്തരം
സലിവം
കുടക്
നിഷധം
ദുർഗ
മർദ
പൗണ്ഡ്രം
മഗധം
ഛേദി
മഹാരാഷ്ട്രം
ഗുൻഡ്ര
കർണാടകം
ദ്രവിഡം
കുക്കുടം
;ലാടം
മാളവം
മാഗരം
ദെശാർണം
ഒഡിയ
ബാക്കു
യവന
ഗുവാനി
കൊങ്കണം
കാശ്യപം
ദുങ്ങുണ
കഛം
ചോള
പാണ്ഡ്യ
ചേര
കേരള

(അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം).

ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം..

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള
ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള
വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള
അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള
കലിയുഗേ - കലിയുഗത്തിലെ
പ്രഥമ പാദേ - പ്രഥമപാദത്തിൽ
ജംബുദ്വീപേ - ജംബുദ്വീപിലുള്ള
ഭാരതവർഷേ - ഭാരതവർഷത്തിലുള്ള
ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള
മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള
അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ
.1191.....നാമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്)
അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ
ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)
(കര്‍ക്കിടക)മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)
(കൃഷ്ണ)പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം) അമാവാസി
ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)
(ഭൗമ/ കുച)വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു(രവി), സോമ(മംഗല), ഭൗമ(കുച), സൗമ്യ(ബുധ), ഗുരു, ഭൃഗു(ശുക്ര) സ്ഥിര(ശനി)
നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.

ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയുസുള്ള അചിന്ത്യവും അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്രവും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.

എല്ലാവർക്കും നന്മവരട്ടെ!

(ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കരക്ഷേത്രേ..............എന്നിങ്ങനെ ആകും )

ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി.................
. ..അറിവുകൾക്കായി പിന്തുടരുക 👉
ഈ ബ്ലോഗ് http://mygodglobalhindu.blogspot.com/
വാട്ട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് +919048482924 നമ്പരിലേക്ക് നിങ്ങളുടെ വാട്ട്സാപ്പിൽ നിന്നും "നമസ്തേ" ( നമസ്കാരം )എന്ന് റിക്വാസ്റ്റ് നൽകുവാന്നതാണ്*
(മൈഗോഡ്.കോം വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിബന്ധനകൾക്ക്‌ വിധേയം ആയെ ഗ്രൂപ്പിൽ അംഗത്വം സ്വികരിക്കു )
നന്ദി🙏🏻

No comments:

Post a Comment