നാഗാരാധന ഭാരതസംസ്‌കാരത്തിന്റെ ഒരു ഭാഗമായി അന്നും ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. ഭൂമിയില്‍ ജീവനുള്ള ദൈവങ്ങള്‍ നാഗങ്ങള്‍ മാത്രമാണ്. എല്ലാ ശാസ്‌ത്രങ്ങളിലും നാഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ നിത്യജീവിതവുമായി നാഗങ്ങള്‍ പലതരത്തിലും ബന്ധപ്പെട്ടു കിടക്കുന്നു. സാധാരണ ഹിന്ദുമത വിശ്വാസത്തിലുള്ള ദേവന്മാരും ദേവിമാരും പ്രസാദിക്കുന്നതില്‍ കൂടുതല്‍; വിധിയാംവണ്ണം പരിചരിച്ചാല്‍ നാഗദൈവങ്ങള്‍ പ്രസാദിക്കുന്നുണ്ട്.
കുടുംബത്തില്‍ ഇന്നു കണ്ടുവരുന്ന ഭൂരിഭാഗം ദോഷങ്ങളും നാഗദോഷംതന്നെയാണ്. സന്താനനാശം, മംഗല്യദോഷം, വൈധവ്യം മനോരോഗം, ത്വക്ക്‌രോഗം, കാളസര്‍പ്പയോഗം തുടങ്ങിയവ ഇതില്‌പെടുന്നു. ഇവയ്‌ക്ക് പരിഹാരമായി സ്വയം ചില കര്‍മ്മങ്ങള്‍കൂടിയുണ്ടെന്ന് അറിയുക. നാഗദോഷങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. അവ ശൈവനാഗ ദോഷമെന്നും വൈഷ്‌ണവനാഗദോഷമെന്നും പറയാം. ഇതില്‍ ഏതില്‍നിന്നാണ് ദോഷം സംഭവിച്ചതെന്ന് കുടുംബപ്രശ്‌നത്താല്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ ചെയ്യുക.
കുടുംബത്തില്‍ ഇന്നു കണ്ടുവരുന്ന ഭൂരിഭാഗം ദോഷങ്ങളും നാഗദോഷംതന്നെയാണ്. സന്താനനാശം, മംഗല്യദോഷം, വൈധവ്യം മനോരോഗം, ത്വക്ക്‌രോഗം, കാളസര്‍പ്പയോഗം തുടങ്ങിയവ ഇതില്‌പെടുന്നു. ഇവയ്‌ക്ക് പരിഹാരമായി സ്വയം ചില കര്‍മ്മങ്ങള്‍കൂടിയുണ്ടെന്ന് അറിയുക. നാഗദോഷങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. അവ ശൈവനാഗ ദോഷമെന്നും വൈഷ്‌ണവനാഗദോഷമെന്നും പറയാം. ഇതില്‍ ഏതില്‍നിന്നാണ് ദോഷം സംഭവിച്ചതെന്ന് കുടുംബപ്രശ്‌നത്താല്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ ചെയ്യുക.
മംഗല്യദോഷത്തിനായി നാഗരാജ്‌ഞിയുടെ പ്രതിഷ്‌ഠയ്‌ക്ക് ഇളനീര്‍, പാലഭിഷേകം മുതലായവ ജന്മനക്ഷത്രത്തില്‍ ചെയ്യുക. നാഗദോഷമുള്ള കുടുംബത്തില്‍ ഭാഗവതത്തിലും നാരായണീയത്തിലുമുള്ള കാളിയമര്‍ദ്ദനഭാഗം ദിവസവും വായിക്കുക. സര്‍പ്പദംശത്താല്‍ മരിച്ചയാളിന് ഒരുവര്‍ഷംവരെ വിധിപ്രകാരമുളള കര്‍മ്മങ്ങളും എല്ലാമാസവും പഞ്ചമിതിഥിയില്‍ വ്രതം അനുഷ്‌ഠിച്ച് നാഗപ്രീതി വരുത്തുകയും ചെയ്യുക. ഇത് മരണം നടന്ന ദിവസവും നക്ഷത്രവും തിഥിയും സമയവും എല്ലാം അനുസരിച്ചായിരിക്കണം. ജ്യോതിഷത്തില്‍ സര്‍പ്പദോഷങ്ങള്‍ക്കും സര്‍പ്പശാപങ്ങള്‍ക്കും പ്രത്യേകവിധി പ്രകാരമുള്ള പരിഹാരങ്ങളാണ് ചെയ്യുന്നത്. ജാതകത്തില്‍ ചന്ദ്രാല്‍ 8-ല്‍ രാഹു/കേതു നില്‍ക്കുക, ലഗ്നാധിപനുമായി രാഹു യോഗം ചെയ്‌തു നില്‍ക്കുക, വ്യാഴത്തോടുകൂടി രാഹു നില്‍ക്കുക, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന രാഹുവിന് ചൊവ്വ ദൃഷ്‌ടി, ലഗ്നാല്‍ 6, 7, 8 ഭാവങ്ങളില്‍ രാഹു നില്‍ക്കുക തുടങ്ങിയവയാണ് സാധാരണ ഗ്രഹനിലയില്‍ കാണുന്നത്. കുടുംബക്കാവുകളില്‍ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ (സര്‍പ്പക്കാവ് ഇരുന്ന സ്‌ഥലം കൈമാറ്റം ചെയ്യുക, കാവ് അശുദ്ധിപ്പെടുത്തുക, നാഗങ്ങളുടെ വാസസ്‌ഥാനം നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, നാഗശിലകള്‍ നശിപ്പിക്കുക, നാഗമരം വെട്ടിനശിപ്പിക്കുക, മുറിവേല്‍പ്പിക്കുക, നിത്യപൂജകള്‍ മുടക്കുക മുതലായവ) ഉത്തമ പരിഹാരങ്ങള്‍ ചെയ്യണം. നാഗശാപങ്ങള്‍ക്കും നാഗദോഷങ്ങള്‍ക്കും പരിഹാരങ്ങള്‍ വ്യത്യസ്‌തമായിരിക്കും.
പുരാതന തറവാടുകളിലെല്ലാം നാഗാരാധന ഉണ്ടായിരുന്നു. ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിനും പരിഷ്‌കൃത സമൂഹം അത്ര താല്‌പര്യം കാണിക്കുന്നില്ല. എല്ലാം അന്ധവിശ്വാസത്തില്‍ കെട്ടിവയ്‌ക്കുന്നു. പുറ്റുകള്‍ കാണുന്ന ഭൂമി, നാഗഭൂമി ഇവ ഗൃഹനിര്‍മ്മാണത്തിന് യോജിച്ചതല്ല. ഗൃഹത്തില്‍ ആര്‍ക്കെങ്കിലും സര്‍പ്പദോഷങ്ങള്‍ ഉണ്ടെങ്കില്‍ ഗൃഹനിര്‍മ്മാണത്തിനായി ഭൂമി തെരഞ്ഞെടുക്കുന്നതിനു മുമ്പായി ഉത്തമനായ ആചാര്യന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്ന നിലയില്‍ നാഗങ്ങളെ നാം നിത്യജീവിതത്തില്‍ കാണണം. കുടുംബദോഷങ്ങള്‍ വരാതെ കാവുകള്‍ സംരക്ഷിക്കുക. ചിങ്ങമാസത്തിലെ പഞ്ചമിയാണ് നാഗപഞ്ചമിയായി ആഘോഷിക്കുന്നത്. ഇത് ഭാരതത്തില്‍ എല്ലാ സ്‌ഥലങ്ങളിലും ആഘോഷിക്കുന്നുണ്ട്. നാഗങ്ങളുടെ ശത്രുവായ ഗരുഡനും നാഗങ്ങളും ഒരു ദിവസം രമ്യതയിലാകുന്നുണ്ട്. അതാണ് ‘നാഗപഞ്ചമി’. നാഗപഞ്ചമി ദിവസം വ്രതം അനുഷ്‌ഠിക്കുന്നതും എരുക്കിന്‍പൂവും കൂവളത്തിലയും ചേര്‍ത്തുകെട്ടി നാഗക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതും കൂടുതല്‍ ഗുണകരം. നാഗാരാധന എന്നും മനുഷ്യ നന്മയ്‌ക്കു മാത്രമായിരിക്കും.
No comments:
Post a Comment