Tuesday, August 9, 2016

അരയാലും പേരാലും

ദേവവൃക്ഷം എന്നും,ബുദ്ധിയുടെ വൃക്ഷം എന്നും അറിയപ്പെടുന്ന അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ബ്രഹ്മാവും, മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ മഹാവിഷ്ണുവും, അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ശിവനും ആണെന്നാണ് വിശ്വാസം. അരയാലിന്റെ വധുവായി
ആര്യവേപ്പിനെ സങ്കൽപ്പിക്കുന്നു. അരയാൽ വൃക്ഷചുവട്ടിൽ് പത്മാസനത്തിലിരുന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ സമാധിയായത്. തിങ്കളാഴ്ചയും അമാവാസിയും ചേർന്നു വരുന്ന ദിവസം അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്. സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന്
വിധിയില്ല..
അരയാൽ
ഗൃഹത്തിന്റെ പടിഞ്ഞാറു വശത്താണ് വച്ചുപിടിപ്പിക്കാൻ ഉത്തമം. ശനിയാഴ്ചകളിൽ് അരയാൽ പ്രദക്ഷിണത്തിന്
ദിവ്യത്വം കല്പിക്കപ്പെടുന്നു.അതിനെപ്പറ്റി ഒരു
കഥയുണ്ട്. പാലാഴിമഥനത്തിൽ ജ്യേഷ്ഠാഭഗവതി ഉയർന്നു വന്നപ്പോൾ് ത്രിമൂർ്ത്തികൾ ആ ദേവതയെ കാണുകയും ആൽവൃക്ഷത്തിന്റെ മൂലത്തിൽ് വസിച്ചുകൊള്ളാന്‍ അവർ് ജ്യേഷ്ഠാഭഗവതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാൻ് അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാൽ് ശനിയാഴ്ച മാത്രമേ ആൽമരത്തെ സ്പർശിക്കാൻ പാടുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. അരയാൽ്ച്ചുവട്ടിൽ വെച്ച് അസത്യം പറയുകയോ അശുഭകർമ്മങ്ങൾ ചെയ്യുകയോ പാടില്ല എന്നാണ്.
ശനിദോഷശാന്തിയ്ക്കായി അരയാൽ് പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ് വിധി.
"യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം"
എന്ന പ്രാര്ത്ഥനയോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്.
അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം എന്നിവയാണ്. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് വടക്ഷീരം (അരയാൽക്കറ) ആണെന്ന് രാമായണത്തിൽ പറയുന്നു.
പേരാൽ ഹിന്ദുക്കളുടെ മറ്റൊരു പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ ഇലയിലാണ് കൃഷ്ണൻ വിശ്രമിക്കുന്നത്. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കളുടെ വിശ്വാസo. ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ് ജ്ഞാനോപദേശം നൽകിയത്. പേരാലിന്റെ ചുവട്ടിൽ വച്ച് പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ് ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്. എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു. വീടിന്റെ പൂർവ്വഭാഗത്ത് പേരാൽ ശുഭലഷണമാണ്. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ! മൃത്യുജ്ഞയ ഹോമത്തിന് പേരാൽ്
വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്.

No comments:

Post a Comment