പ്രധാനവാതിൽ പണിയുമ്പോൾ ശാസ്ത്രവിധിപ്രകാരം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
ഒരു വീട് പണിയുമ്പോൾ അതിൽ ദർശനം അനുസരിച്ച് നിശ്ചയിക്കുന്ന വാതിൽ ആണ് പ്രധാനവാതിൽ ആയികണക്കാക്കുന്നത്. പിന്നെ മറ്റു വാതിലുകളെ അപേക്ഷിച്ച് വലിപ്പത്തിലും പണിത്തരത്തിലും വ്യത്യാസപ്പെടുത്തി ഭംഗിയായി ഈ വാതിൽ പണിയാം.
ശാസ്ത്രവിധിപ്രകാരം പ്രധാനവാതിൽ പണിയുന്നതിന്
ഏകജാതി തരുഭിപ്രകല്പിതം
ദ്വാരപാദഫലകാദികംശുഭം
അന്യഥായദിവധുകുശീലതാ
സംഭവഭീതി വദതികേചന
ഏകജാതി തരുഭിപ്രകല്പിതം
ദ്വാരപാദഫലകാദികംശുഭം
അന്യഥായദിവധുകുശീലതാ
സംഭവഭീതി വദതികേചന
എന്ന ശ്ലോകപ്രകാരം ഒരു ജാതി മരം കൊണ്ട് തന്നെ കട്ടിളക്കാൽ, പടികൾ,കതക് മുതലായവ ചെയ്യണമെന്നും അല്ലാതെ പലജാതിമരം കൊണ്ട് ചെയ്യുകയാണെങ്കിൽ അവിടെയുള്ള സ്ത്രീകൾ ദുസ്വഭാവികളായിതീരുമെന്നാണ് പറയുന്നത്. എന്നാൽ ഇതിന് ഒരു ശാസ്ത്രീയഅടിത്തറ ഇല്ലാതില്ല. ഈ ശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്ന മിക്കകാര്യങ്ങളും ഗൃഹപണിയുടെ നന്മയ്ക്ക് വേണ്ടിയായി കരുതിയാൽ പലജാതിമരം ഉപയോഗിച്ച് ഉദാഹരണം കട്ടിളപടി ഒരിനംമരം, വാതിൽ മറ്റൊരിനം മരംആണെങ്കിൽ ഈ രണ്ട് മരത്തിന്റേയും ചുരുങ്ങൾ ഒന്നുപോലെ ആയിരിക്കില്ല. അപ്പോൾ അത്തരം വാതിലുകൾ കാലാന്തരത്തിൽ വികസിക്കുകയും അത് വാതിലിന്റെ നിലനില്പിന് ദോഷമായി വരികയും ചെയ്യും. കൂടാതെ ഒരിനം മരംതന്നെ വെവ്വേറെ മരത്തിൽ നിന്നാണ് എങ്കിലും മരത്തിന്റെ പ്രായത്തിന് അനുസരിച്ച് മേല്പറഞ്ഞ തകരാർ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു മരത്തിൽതന്നെയുള്ള മരം കൊണ്ട് വാതിൽ പണിയണം എന്ന് ശാസ്ത്രവിധി പറയുന്നത്.
No comments:
Post a Comment