പാമ്പ് കടിക്കാനുള്ള കാരണം
പാമ്പുകള്‍ താമസിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോഴും ഭീതികൊണ്ടും മദംകൊണ്ടും വിശപ്പുകൊണ്ടും ദാഹം അധികരിച്ചാലും സന്താനനാശം വരുത്തുന്നുവെന്നു കരുതിയും മുട്ടയിട്ടു കിടക്കുമ്പോഴും ഏതു വിധേനയും ചവുട്ടിയാലും ഭക്ഷണമാണെന്നു കരുതിയും വിഷം വര്‍ധിക്കുന്ന നേരത്തും ജന്മാന്തരദോഷമുള്ളവരെയും ഏതെങ്കിലും വിധത്തില്‍ കോപമുള്ളപ്പോഴും കടിക്കാവുന്നതാണ്.
വിഷം ക്ഷയിപ്പാനുള്ള കാരണം
വെള്ളത്തില്‍ വീണ് ക്ഷീണിച്ച പാമ്പിനും പേടിച്ചതിനും ക്രീഡകൊണ്ട് തളര്‍ന്നവയ്ക്കും വളരെയധികം ഓടിയതിനും ശത്രുവിനോടു തോറ്റതിനും എലി, തവള എന്നിവയെ തിന്നുന്ന നേരത്തും വിഷശാന്തി വരുത്തുന്ന മരം, വള്ളിച്ചെടി എന്നിവിടങ്ങളില്‍ അധികനേരം കിടന്നാലും വിഷം ക്ഷയിക്കും.
വിഷദന്തവിവരണം
പാമ്പുകള്‍ക്ക് പല്ലുകള്‍ അധികമുണ്ടെങ്കിലും വിഷമുള്ളവ നാലെണ്ണം മാത്രമേയുള്ളൂ. അവ കുറഞ്ഞൊന്ന് അകത്തേക്കു നീങ്ങി, താഴത്തും മുകളിലുമായി മാംസംകൊണ്ടു മറഞ്ഞിരിക്കുന്നതും കടിക്കുന്ന സമയത്ത് മാര്‍ജാരനഖംപോലെ പുറത്തേക്കു വരികയും കടിച്ചുകഴിഞ്ഞാല്‍ ഉള്‍വലിയുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ ഭക്ഷണാദികളില്‍ ഒട്ടും സ്പര്‍ശിക്കാതെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നാലു പല്ലുകള്‍ക്കും പ്രത്യേകം ഉറകളുമുണ്ട്.
എട്ടെട്ടു ദിവസം കൂടുമ്പോള്‍ വിഷസഞ്ചിയില്‍ വിഷം നിറയുകയും പാമ്പിന് അസ്വസ്ഥത അനുഭവപ്പെടുകയും അപ്പോള്‍ എവിടെയെങ്കിലും കടിച്ച് വിഷം ഒഴിവാക്കുകയും ചെയ്യുന്നു.
പാമ്പുവിഷം അതിന്റെ പല്ലില്‍നിന്നു പുറത്തുവരുമ്പോള്‍ പൈങ്ങ (മൂക്കാത്ത ഇളയ അടയ്ക്ക) നീരുപോലെയും ഉടന്‍ നീലനിറമാവുകയും ചെയ്യുന്നു.
പല്ലുകളുടെ പേരുകള്‍
1. കരാളി 2. മകരി 3. കാളരാത്രി 4. യമദൂതി.
നാലിന്റെയും വിഷവൃദ്ധി
1. കരാളിപ്പല്ല് തറച്ചാല്‍ പശുവിന്റെ കുളമ്പാകൃതിയും വ്രണത്തില്‍ കാരകിലിന്റെ ഗന്ധവും കുറഞ്ഞ വിഷവും മാത്രമേ ഉണ്ടാവുകയുള്ളൂ.
2. മകരിപ്പല്ല് തറച്ചാല്‍ കുലവില്ലിനു തുല്യമായ അടയാളവും കുഴമ്പിന്റെ ഗന്ധവും ഉണ്ടാവും. ഈ പല്ലു തറച്ചാല്‍ വിഷം വേഗം ഇറക്കുവാന്‍ കഴിയും.
3. കാളരാത്രിപ്പല്ല് തറച്ചാല്‍ പുള്ള് എന്ന പക്ഷിയുടെ പാദംപോലെയുള്ള അടയാളവും ചന്ദനത്തിന്റെ ഗന്ധവും ആയിരിക്കും. ഇത് തറച്ചാല്‍ ഉണ്ടാവുന്ന വിഷം കുറെ അധികം വിഷമിച്ചാല്‍ മാത്രമേ ഇറക്കാന്‍ കഴിയുകയുള്ളൂ.
4. യമദൂതി. ഈ പല്ല് തറച്ചാല്‍ അതിയായ വീക്കവും പാലിന്റെ ഗന്ധവും നീലച്ച രക്തവും കാണാം. ഈ വിഷം ഇറക്കുവാന്‍ സാധ്യമല്ല. പേരുതന്നെ യമദൂതി എന്നാണല്ലോ. അപ്പോള്‍ യമന്റെ ദൂതന്‍ കൊണ്ടുപോകുന്നു. മരണം നിശ്ചയം.
സവിഷലക്ഷണം
തരിപ്പ്, വീക്കം, ചൂട്, ചൊറിച്ചില്‍, വ്രണത്തില്‍ കനം ഇവയെല്ലാം അനുഭവപ്പെടുകയാണെങ്കില്‍ വിഷം വല്ലാതെ ഏറ്റിട്ടുണ്ടാകുമെന്നും ഇവയൊന്നും കാണുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ വിഷം ദേഹത്തില്‍ ഏറ്റിട്ടില്ലെന്നും കണക്കാക്കണം.
പിന്നെ ദേഹമെല്ലാം കനം തോന്നുകയും രോമങ്ങളെല്ലാം എഴുന്നുനില്ക്കുകയും രോമാഞ്ചവും ഉറക്കവും അംഗങ്ങള്‍ക്കു തളര്‍ച്ചയും കാണുകയാണെങ്കില്‍ വിഷം ദേഹത്തില്‍ മുഴുവനും ബാധിച്ചിട്ടുണ്ടെന്നു കണക്കാക്കണം.
സപ്തധാതുക്കളും വിഷവും
ചര്‍മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് സപ്തധാതുക്കള്‍.
സപ്തം = ഏഴ്.
വിഷം ചര്‍മത്തിലാകുമ്പോള്‍ രോമാഞ്ചം അനുഭവപ്പെടും. രക്തത്തില്‍ വിഷമെത്തിയാല്‍ ദേഹം മുഴുവനും നല്ല വിയര്‍പ്പുണ്ടാകും. വിഷം മാംസത്തിലെത്തിയാല്‍ ദേഹത്തിനു ചൂടും നിറപ്പകര്‍ച്ചയും കാണും. മേദസ്സില്‍ വിഷമെത്തിയാല്‍ ഛര്‍ദിയും വിറയലും അനുഭവപ്പെടും. അസ്ഥിയില്‍ വിഷമെത്തിയാല്‍ കണ്ണ് കാണാതാവുക, കഴുത്തു കുഴയുക എന്നിവ അനുഭവപ്പെടും. വിഷം മജ്ജയിലെത്തുമ്പോള്‍ ദീര്‍ഘനിശ്വാസം, എക്കിട്ട എന്നിവയും ഉണ്ടാകും. വിഷം ശുക്ലത്തിലെത്തുമ്പോള്‍ മോഹാലസ്യവും മരണവും സംഭവിക്കുന്നു.
സര്‍പ്പം കടിച്ച ഉടനെത്തന്നെ ദഷ്ടന്‍ മോഹാലസ്യപ്പെട്ടുപോയാല്‍ വേഗത്തില്‍ ചികിത്സിക്കണമെന്നും മരിച്ചിട്ടില്ല, ജീവന്‍ ഉള്ളിലടങ്ങിയിരിപ്പുണ്ടെന്ന ും കരുതുകയും ഉടനെത്തന്നെ വേണ്ടതു ചെയ്യുകയും വേണം.
വിഷത്തിന്റെ ഗതി കൂടുകയും ജീവന്റെ ഗതി മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ കര്‍മഫലമാണെങ്കില്‍ക്കൂടി ജീവഹാനി സംഭവിക്കുന്നു.
ആ സമയങ്ങളില്‍ കൂടക്കൂടെ വിയര്‍പ്പ്, ജാള്യത, വിറയല്‍, സന്ധിതളര്‍ച്ച, മുഖം വരളുക, ദീര്‍ഘനിശ്വാസം, നെഞ്ചുവേദന, വിഭ്രാന്തി, ചിത്തഭ്രമം, കഫവും പിത്തനീരും ഛര്‍ദിക്കല്‍, നഖവും പല്ലും നീലനിറമാവുക, ചുണ്ടും നാവും കറുക്കുക, മൂക്കിലൂടെ സംസാരം, കണ്ണ് ചോരനിറമാവുക, കടിവായ് നീലച്ച് വിങ്ങുക കക്ഷത്തിലും ചെവിക്കീഴിലും കഴലയ്ക്കിറങ്ങുക, പല ഗോഷ്ഠികള്‍ കാണിക്കുക, രോമകൂപങ്ങളില്‍നിന്ന് രക്തം വരിക, വിരിച്ചതില്‍ കിടക്കാതിരിക്കുക, ഉരുളുക, തല അങ്ങോട്ടുമിങ്ങോട്ടുമിട്ടടി ക്കുക, കിടക്കുകയും പെട്ടെന്ന് എഴുന്നേല്ക്കുകയും, അധരം മലര്‍ക്കുക, പിച്ചും പേയും പറയുക, പകച്ചുനോക്കുക, ഉടുത്തതെല്ലാം പിടിച്ചുവലിച്ചെറിയുക, അതിസാരം, മൂത്രസ്തംഭനം, ലിംഗം ചുരുങ്ങുക ഇവയെല്ലാം മുഴുവനായോ ഭാഗികമായോ കാണിച്ചുകൊണ്ടിരിക്കും.
ഇതിനുള്ള ഒറ്റമൂലി
നീല അമരിവേര് അതിന്റെ ഇലതന്നെ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ അരച്ച് താന്നിക്കവലിപ്പത്തിലുരുട്ട ി, നിഴലിലുണക്കി സൂക്ഷിച്ചത് മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ഒരു ഗുളികയെടുത്ത് പശുവിന്റെ പാലിലരച്ചു കൊടുക്കുക. അത് ഛര്‍ദിക്കുകയാണെങ്കില്‍ അറ്റകൈക്കെന്നവണ്ണം (അവസാനപ്രയോഗം) ചികിത്സിച്ചുനോക്കാം. ഛര്‍ദിച്ചില്ലെങ്കില്‍ പിന്നെ മറ്റൊന്നും ചെയ്യേണ്ടതില്ല. മരണം നിശ്ചയം.
വിഷവും പ്രഥമചികിത്സയും
വിഷപ്പാമ്പുകളോ മറ്റിഴജന്തുക്കളോ കടിച്ചാല്‍ അന്ധാളിപ്പോ ഭയമോ പരിഭ്രമമോ കാട്ടാതെ ധൈര്യം കൈവിടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ മേല്‍പ്പറഞ്ഞവയ്ക്ക് അടിമപ്പെട്ടുപോയാല്‍ വളരെ വിഷം കുറഞ്ഞഅല്ലെങ്കില്‍ വിഷം തീരേ ഇല്ലാത്തതായാല്‍പ്പോലും അപകടം വരുത്തിവെക്കും.
കഴിയുമെങ്കില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക. അതിനും രണ്ടഭിപ്രായക്കാരുണ്ട്. അല്ലെങ്കില്‍ കല്ലോ കോലോ (അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തുമാവാം) എടുത്ത് ഇത് എന്നെ കടിച്ച പാമ്പാണെന്നു കരുതി കടിക്കുക. എന്നാല്‍ വിഷം പകുതി കുറയുമെന്ന് ചില ഗ്രന്ഥങ്ങളിലും, പാമ്പിനെ പിടിച്ചു കടിച്ചാല്‍ അത് രണ്ടാമതും കടിക്കുമെന്നും അപ്പോള്‍ വിഷം വീണ്ടും ദേഹത്തില്‍ കയറുന്നതുകൊണ്ട് പിടിച്ചു കടിക്കാന്‍ പാടില്ലെന്ന് ചില ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. രണ്ടിലും ശാസ്ത്രീയവശമുണ്ടെന്നും പറയുന്നുണ്ട്.
പിന്നെ അപ്പോള്‍ അവിടെവെച്ചുതന്നെ സ്വന്തം ചെവിയിലെ ചെവിച്ചെപ്പിയെടുത്ത് സ്വന്തം തുപ്പലില്‍ ചാലിച്ച് കടിവായില്‍ വെക്കുക. ഇത് വിഷത്തിനുള്ള ഒരു പ്രതിരോധമരുന്നാണ്.
മറ്റൊന്ന്, കടിവായ് ബ്ലെയ്‌ഡോ കത്തിയോ മുള്ളോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള എന്തെങ്കിലും എടുത്ത് കീറി രക്തം ഒഴിവാക്കുന്നത് ഏറ്റവും നല്ലതാകുന്നു. തീവെച്ച് കടിവായ് പൊള്ളിക്കുക നല്ലതാണെങ്കിലും മണ്ഡലിയാണ് കടിച്ചതെന്നുറപ്പുണ്ടെങ്കില ് പൊള്ളിക്കരുതെന്നാണ് പ്രമാണം
കഥയോ കവിതയോ എഴുതുവാനുള്ള കഴിവൊന്നും ഇല്ല. കാലിക പ്രസക്തിയുള്ള ചില കാര്യങ്ങള്‍, 'ഭഗവദ്ഗീത' യുടെയും അതുപോലുള്ള ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ താരതമ്യം ചെയ്യുന്ന എന്റെ മനസ്സിനെ പകര്‍ത്തി വയ്ക്കുന്നു ഇവിടെ. അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി.
പാമ്പുകള്‍ താമസിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോഴും ഭീതികൊണ്ടും മദംകൊണ്ടും വിശപ്പുകൊണ്ടും ദാഹം അധികരിച്ചാലും സന്താനനാശം വരുത്തുന്നുവെന്നു കരുതിയും മുട്ടയിട്ടു കിടക്കുമ്പോഴും ഏതു വിധേനയും ചവുട്ടിയാലും ഭക്ഷണമാണെന്നു കരുതിയും വിഷം വര്‍ധിക്കുന്ന നേരത്തും ജന്മാന്തരദോഷമുള്ളവരെയും ഏതെങ്കിലും വിധത്തില്‍ കോപമുള്ളപ്പോഴും കടിക്കാവുന്നതാണ്.
വിഷം ക്ഷയിപ്പാനുള്ള കാരണം
വെള്ളത്തില്‍ വീണ് ക്ഷീണിച്ച പാമ്പിനും പേടിച്ചതിനും ക്രീഡകൊണ്ട് തളര്‍ന്നവയ്ക്കും വളരെയധികം ഓടിയതിനും ശത്രുവിനോടു തോറ്റതിനും എലി, തവള എന്നിവയെ തിന്നുന്ന നേരത്തും വിഷശാന്തി വരുത്തുന്ന മരം, വള്ളിച്ചെടി എന്നിവിടങ്ങളില്‍ അധികനേരം കിടന്നാലും വിഷം ക്ഷയിക്കും.
വിഷദന്തവിവരണം
പാമ്പുകള്‍ക്ക് പല്ലുകള്‍ അധികമുണ്ടെങ്കിലും വിഷമുള്ളവ നാലെണ്ണം മാത്രമേയുള്ളൂ. അവ കുറഞ്ഞൊന്ന് അകത്തേക്കു നീങ്ങി, താഴത്തും മുകളിലുമായി മാംസംകൊണ്ടു മറഞ്ഞിരിക്കുന്നതും കടിക്കുന്ന സമയത്ത് മാര്‍ജാരനഖംപോലെ പുറത്തേക്കു വരികയും കടിച്ചുകഴിഞ്ഞാല്‍ ഉള്‍വലിയുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ ഭക്ഷണാദികളില്‍ ഒട്ടും സ്പര്‍ശിക്കാതെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നാലു പല്ലുകള്‍ക്കും പ്രത്യേകം ഉറകളുമുണ്ട്.
എട്ടെട്ടു ദിവസം കൂടുമ്പോള്‍ വിഷസഞ്ചിയില്‍ വിഷം നിറയുകയും പാമ്പിന് അസ്വസ്ഥത അനുഭവപ്പെടുകയും അപ്പോള്‍ എവിടെയെങ്കിലും കടിച്ച് വിഷം ഒഴിവാക്കുകയും ചെയ്യുന്നു.
പാമ്പുവിഷം അതിന്റെ പല്ലില്‍നിന്നു പുറത്തുവരുമ്പോള്‍ പൈങ്ങ (മൂക്കാത്ത ഇളയ അടയ്ക്ക) നീരുപോലെയും ഉടന്‍ നീലനിറമാവുകയും ചെയ്യുന്നു.
പല്ലുകളുടെ പേരുകള്‍
1. കരാളി 2. മകരി 3. കാളരാത്രി 4. യമദൂതി.
നാലിന്റെയും വിഷവൃദ്ധി
1. കരാളിപ്പല്ല് തറച്ചാല്‍ പശുവിന്റെ കുളമ്പാകൃതിയും വ്രണത്തില്‍ കാരകിലിന്റെ ഗന്ധവും കുറഞ്ഞ വിഷവും മാത്രമേ ഉണ്ടാവുകയുള്ളൂ.
2. മകരിപ്പല്ല് തറച്ചാല്‍ കുലവില്ലിനു തുല്യമായ അടയാളവും കുഴമ്പിന്റെ ഗന്ധവും ഉണ്ടാവും. ഈ പല്ലു തറച്ചാല്‍ വിഷം വേഗം ഇറക്കുവാന്‍ കഴിയും.
3. കാളരാത്രിപ്പല്ല് തറച്ചാല്‍ പുള്ള് എന്ന പക്ഷിയുടെ പാദംപോലെയുള്ള അടയാളവും ചന്ദനത്തിന്റെ ഗന്ധവും ആയിരിക്കും. ഇത് തറച്ചാല്‍ ഉണ്ടാവുന്ന വിഷം കുറെ അധികം വിഷമിച്ചാല്‍ മാത്രമേ ഇറക്കാന്‍ കഴിയുകയുള്ളൂ.
4. യമദൂതി. ഈ പല്ല് തറച്ചാല്‍ അതിയായ വീക്കവും പാലിന്റെ ഗന്ധവും നീലച്ച രക്തവും കാണാം. ഈ വിഷം ഇറക്കുവാന്‍ സാധ്യമല്ല. പേരുതന്നെ യമദൂതി എന്നാണല്ലോ. അപ്പോള്‍ യമന്റെ ദൂതന്‍ കൊണ്ടുപോകുന്നു. മരണം നിശ്ചയം.
സവിഷലക്ഷണം
തരിപ്പ്, വീക്കം, ചൂട്, ചൊറിച്ചില്‍, വ്രണത്തില്‍ കനം ഇവയെല്ലാം അനുഭവപ്പെടുകയാണെങ്കില്‍ വിഷം വല്ലാതെ ഏറ്റിട്ടുണ്ടാകുമെന്നും ഇവയൊന്നും കാണുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ വിഷം ദേഹത്തില്‍ ഏറ്റിട്ടില്ലെന്നും കണക്കാക്കണം.
പിന്നെ ദേഹമെല്ലാം കനം തോന്നുകയും രോമങ്ങളെല്ലാം എഴുന്നുനില്ക്കുകയും രോമാഞ്ചവും ഉറക്കവും അംഗങ്ങള്‍ക്കു തളര്‍ച്ചയും കാണുകയാണെങ്കില്‍ വിഷം ദേഹത്തില്‍ മുഴുവനും ബാധിച്ചിട്ടുണ്ടെന്നു കണക്കാക്കണം.
സപ്തധാതുക്കളും വിഷവും
ചര്‍മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് സപ്തധാതുക്കള്‍.
സപ്തം = ഏഴ്.
വിഷം ചര്‍മത്തിലാകുമ്പോള്‍ രോമാഞ്ചം അനുഭവപ്പെടും. രക്തത്തില്‍ വിഷമെത്തിയാല്‍ ദേഹം മുഴുവനും നല്ല വിയര്‍പ്പുണ്ടാകും. വിഷം മാംസത്തിലെത്തിയാല്‍ ദേഹത്തിനു ചൂടും നിറപ്പകര്‍ച്ചയും കാണും. മേദസ്സില്‍ വിഷമെത്തിയാല്‍ ഛര്‍ദിയും വിറയലും അനുഭവപ്പെടും. അസ്ഥിയില്‍ വിഷമെത്തിയാല്‍ കണ്ണ് കാണാതാവുക, കഴുത്തു കുഴയുക എന്നിവ അനുഭവപ്പെടും. വിഷം മജ്ജയിലെത്തുമ്പോള്‍ ദീര്‍ഘനിശ്വാസം, എക്കിട്ട എന്നിവയും ഉണ്ടാകും. വിഷം ശുക്ലത്തിലെത്തുമ്പോള്‍ മോഹാലസ്യവും മരണവും സംഭവിക്കുന്നു.
സര്‍പ്പം കടിച്ച ഉടനെത്തന്നെ ദഷ്ടന്‍ മോഹാലസ്യപ്പെട്ടുപോയാല്‍ വേഗത്തില്‍ ചികിത്സിക്കണമെന്നും മരിച്ചിട്ടില്ല, ജീവന്‍ ഉള്ളിലടങ്ങിയിരിപ്പുണ്ടെന്ന
വിഷത്തിന്റെ ഗതി കൂടുകയും ജീവന്റെ ഗതി മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ കര്‍മഫലമാണെങ്കില്‍ക്കൂടി ജീവഹാനി സംഭവിക്കുന്നു.
ആ സമയങ്ങളില്‍ കൂടക്കൂടെ വിയര്‍പ്പ്, ജാള്യത, വിറയല്‍, സന്ധിതളര്‍ച്ച, മുഖം വരളുക, ദീര്‍ഘനിശ്വാസം, നെഞ്ചുവേദന, വിഭ്രാന്തി, ചിത്തഭ്രമം, കഫവും പിത്തനീരും ഛര്‍ദിക്കല്‍, നഖവും പല്ലും നീലനിറമാവുക, ചുണ്ടും നാവും കറുക്കുക, മൂക്കിലൂടെ സംസാരം, കണ്ണ് ചോരനിറമാവുക, കടിവായ് നീലച്ച് വിങ്ങുക കക്ഷത്തിലും ചെവിക്കീഴിലും കഴലയ്ക്കിറങ്ങുക, പല ഗോഷ്ഠികള്‍ കാണിക്കുക, രോമകൂപങ്ങളില്‍നിന്ന് രക്തം വരിക, വിരിച്ചതില്‍ കിടക്കാതിരിക്കുക, ഉരുളുക, തല അങ്ങോട്ടുമിങ്ങോട്ടുമിട്ടടി
ഇതിനുള്ള ഒറ്റമൂലി
നീല അമരിവേര് അതിന്റെ ഇലതന്നെ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ അരച്ച് താന്നിക്കവലിപ്പത്തിലുരുട്ട
വിഷവും പ്രഥമചികിത്സയും
വിഷപ്പാമ്പുകളോ മറ്റിഴജന്തുക്കളോ കടിച്ചാല്‍ അന്ധാളിപ്പോ ഭയമോ പരിഭ്രമമോ കാട്ടാതെ ധൈര്യം കൈവിടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ മേല്‍പ്പറഞ്ഞവയ്ക്ക് അടിമപ്പെട്ടുപോയാല്‍ വളരെ വിഷം കുറഞ്ഞഅല്ലെങ്കില്‍ വിഷം തീരേ ഇല്ലാത്തതായാല്‍പ്പോലും അപകടം വരുത്തിവെക്കും.
കഴിയുമെങ്കില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക. അതിനും രണ്ടഭിപ്രായക്കാരുണ്ട്. അല്ലെങ്കില്‍ കല്ലോ കോലോ (അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തുമാവാം) എടുത്ത് ഇത് എന്നെ കടിച്ച പാമ്പാണെന്നു കരുതി കടിക്കുക. എന്നാല്‍ വിഷം പകുതി കുറയുമെന്ന് ചില ഗ്രന്ഥങ്ങളിലും, പാമ്പിനെ പിടിച്ചു കടിച്ചാല്‍ അത് രണ്ടാമതും കടിക്കുമെന്നും അപ്പോള്‍ വിഷം വീണ്ടും ദേഹത്തില്‍ കയറുന്നതുകൊണ്ട് പിടിച്ചു കടിക്കാന്‍ പാടില്ലെന്ന് ചില ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. രണ്ടിലും ശാസ്ത്രീയവശമുണ്ടെന്നും പറയുന്നുണ്ട്.
പിന്നെ അപ്പോള്‍ അവിടെവെച്ചുതന്നെ സ്വന്തം ചെവിയിലെ ചെവിച്ചെപ്പിയെടുത്ത് സ്വന്തം തുപ്പലില്‍ ചാലിച്ച് കടിവായില്‍ വെക്കുക. ഇത് വിഷത്തിനുള്ള ഒരു പ്രതിരോധമരുന്നാണ്.
മറ്റൊന്ന്, കടിവായ് ബ്ലെയ്‌ഡോ കത്തിയോ മുള്ളോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള എന്തെങ്കിലും എടുത്ത് കീറി രക്തം ഒഴിവാക്കുന്നത് ഏറ്റവും നല്ലതാകുന്നു. തീവെച്ച് കടിവായ് പൊള്ളിക്കുക നല്ലതാണെങ്കിലും മണ്ഡലിയാണ് കടിച്ചതെന്നുറപ്പുണ്ടെങ്കില
കഥയോ കവിതയോ എഴുതുവാനുള്ള കഴിവൊന്നും ഇല്ല. കാലിക പ്രസക്തിയുള്ള ചില കാര്യങ്ങള്‍, 'ഭഗവദ്ഗീത' യുടെയും അതുപോലുള്ള ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ താരതമ്യം ചെയ്യുന്ന എന്റെ മനസ്സിനെ പകര്‍ത്തി വയ്ക്കുന്നു ഇവിടെ. അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി.
No comments:
Post a Comment