നമുക്ക് ആദ്മബോധം മനസ്സിലാക്കി തരുന്ന ശക്തിയാണ് മന്ത്രങ്ങള്‍.
മന്ത്രങ്ങളുടെ ഉപാസനയാണ് ജപം. തുടര്‍ച്ചയായ ജപം കൊണ്ട് നാം വൈരാഗി ആയി മാറുകയും പഞ്ചേന്ദ്രിയങ്ങളാല്‍ പ്രചോതിതമായ മിഥ്യയെ മറികടക്കുകയും ഈശ്വരീയതയിലേക്ക് അടുക്കുക്കയും ചെയ്യും.
ശരീരത്തിന്റെ വെളിയില്‍ ഉള്ളവയെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന വാതായനങ്ങളത്രെ പഞ്ചേന്ദ്രിയങ്ങള്‍. അവയെല്ലാം കൊട്ടിയടച്ചിട്ടു അകത്തേക്കു ശ്രദ്ധിച്ചു തുടങ്ങാന്‍ പറ്റുമ്പോള്‍ ഈശ്വരനിലേക്കുള്ള പാത കണ്ടു തുടങ്ങും. കണ്ണടച്ചു പ്രാര്ധിക്കുന്നത് അതിന്റെ ഒരു പ്രാരംഭ നടപടിയാണ്.
ഏറെ ജപാധ്യാനാദികള്‍ ചെയ്തിട്ടും ഈശ്വരകൃപ ലഭിക്കുന്നില്ലല്ലോ?
സെന്‍ബുദ്ധമതക്കാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കഥയുണ്ട്.
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
"ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?"
സെന്‍ ഗുരു ഒരു ചോദ്യം തൊടുത്തു.
"സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?"
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു, "എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?"
"അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി."
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്. ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ. അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.
മന്ത്ര ജപത്തിനു മൂന്നു രീതികള്‍ ഉണ്ട്
1) വൈഖരി—ഉറക്കെയുള്ള ജപത്തിനു വൈഖരി എന്നു പറയുന്നു
2) ഉപാംസു—-ചുണ്ടുകള്‍ അനക്കി മാത്രം ജപിക്കല്‍.
3) മാനസി —മനസ്സില്‍ നിരന്തരം ജപിച്ചുകൊണ്ട് മറ്റു കര്‍മങ്ങളില്‍ വ്യാപരിക്കുക, ഇതാണ് ശരിയായ ജപം. ജപ സംഖ്യ ലക്ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മില്‍ സൃഷ്ട്ടിക്കപ്പെടുന്ന ഊര്‍ജ ശക്തിയെ ശരിയായ ദിശയില്‍ തിരിച്ചുവിടുന്നതിന് ഒരു ഗുരു അത്യന്താപേക്ഷിതമാണ്.
അതിനാലാണ് ഗുരൂപദേശം ഇല്ലാതെ മന്ത്രോപാസന ചെയ്യരുത് എന്നു പറയുന്നത്.
ദിവസവും കുറച്ചു സംഖ്യകള്‍ മാത്രം ജപിച്ചുകൊണ്ട് ധ്യാനശ്ലോകങ്ങള്‍
ചൊല്ലുകയും മറ്റും ചെയ്യുന്നതുകൊണ്ട് ദോഷമില്ല.

No comments:
Post a Comment