Tuesday, August 16, 2016

വാസ്തുശാസ്ത്രം: പ്രകൃതിയോട് തൊട്ടിണങ്ങി

ഒരു വീട് ഐശ്വര്യപൂർണമാകുന്നത് അതിന്റെ പരിസരവും പ്രകൃതിയോട് ഇണങ്ങുമ്പോഴാണ്. അതിന് വീടിന്റെ പരിസരത്ത് ഉദ്യാനവും അതിനോട് ചുറ്റും വൃക്ഷങ്ങളും കൂടി ആകുമ്പോഴാണ്. ഇതിൽ ഔഷധ ചെടികളും ഫലവൃക്ഷങ്ങളും ഉൾപ്പെടും. ഒരു ഫലവൃക്ഷമെങ്കിലും വീട്ടുവളപ്പിൽ ഉണ്ടാവണമെന്നാണ് പഴമക്കാർ പറയുന്നത്. പഴയകാലത്ത് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും ഒരു വീടിരിക്കുന്ന പറമ്പിൽ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ധാരാളം വൃക്ഷങ്ങൾ നടാൻ സ്ഥലമുണ്ടായിരുന്നു. ഓരോ വീടിന്റെയും ഏതെല്ലാം വശങ്ങളിൽ ഏതെല്ലാം വൃക്ഷങ്ങൾ നടണമെന്നതിനെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് അല്പം അകലം വിട്ടുവേണം മരങ്ങൾ നടാൻ. മരം വളർന്നാൽ ഉണ്ടാകുന്ന ഉയരത്തിന്റെ ഇരട്ടിയെങ്കിലും വീടും വൃക്ഷങ്ങളും തമ്മിൽ വേണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.

അതായത് കാറ്റ് , പ്രകൃതിദുരന്തങ്ങൾ ഇവ ഉണ്ടാകുമ്പോൾ മരം വീടിന്മുകളിൽ വീഴില്ല എന്നു ഉറപ്പ് വരുത്തുന്ന രീതിയിലുള്ള അകലമുണ്ടാകണം. ഇതിന് ഒരു ശാസ്ത്രീയ അടിത്തറ തന്നെയുണ്ട്. സൂര്യപ്രകാശം, കാറ്റ് എന്നിവയുമായി മരങ്ങളുടെ സ്ഥാനത്തിന് അഭേദ്യമായ ബന്ധമാണ് ഉള്ളത്. മാത്രമല്ല, എല്ലാ വസ്തുക്കൾക്കും ഉള്ളതുപോലെ ചെടികൾക്കും മരങ്ങൾക്കും ഓരോ ഊർജ്ജനിലകളുണ്ട്. ചില ചെടികൾ നെഗറ്റീവ് ഊർജ്രവും മറ്റു ചിലവ പോസിറ്റീവ് ഊർജ്ജവും പ്രസരിപ്പിക്കുന്നു. താമസക്കാരുടെ ശരീരവും മനസുമായി ഈ ഊർജ്ജനിലകൾ പ്രവർത്തിക്കുന്നതിലാകാം ഓരോ മരത്തിനും ഓരോ സ്ഥാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
പൂർവസ്യാംബകുളോവടശ്ചശുഭദോട
വാച്യാം തഥോദ്യംബര
ശ്ചിഞ്ചാചാംബുപതൌതു പിപ്പല തരു
സപ്തച്ഛദോപിസ്മൃത:
കൗബേർയ്യാംദിശിനാഗസംജ്ഞിത തരു:
പ്ലക്ഷശ്ചസംശോഭതോ:
പ്രാച്യദൌതുവിശേഷത: പനസപൂഗാകേര
ചൂതാക്രമാൽ
എന്ന ശ്ലോകത്തിൽ നിന്ന് ഇലഞ്ഞിയും പേരാലും കിഴക്കും അത്തിയും പുളിയും തെക്കും അരയാലും ഏഴിലം പാലയും പടിഞ്ഞാറും ഇത്തിയും നാഗമരവും വടക്കും ഉത്തമമാണ്.

എന്നാൽ കിഴക്ക് പ്ലാവും തെക്ക് കമുകും പടിഞ്ഞാറ് തെങ്ങും വടക്ക് മാവും വിശേഷണങ്ങളാണ്. ഗൃഹാന്തർഭാഗത്ത് പ്രഭാതവെളിച്ചം കുറച്ചെങ്കിലും പതിക്കുന്ന രീതിയിലാകണം കിഴക്ക് വശത്ത് മരങ്ങൾ വയ്ക്കുവാൻ. പുളി വയ്ക്കുവാൻ ഏറ്റവും ഉത്തമം തെക്ക് ഭാഗമാണ്. നമ്മുടെ കാലാവസ്ഥയനുസരിച്ച് ഏറ്റവും ശക്തമായ വെയിൽ പതിക്കുന്നത് തെക്ക് പടിഞ്ഞാറാണ്. ആ വെയിലിനെ തടയാൻ ചെറുതും നിരവധി ഇലകളുള്ളതും കാറ്റിലോ മഴയിലോ ഒടിഞ്ഞ് വീഴാതെ നിൽക്കുന്നതുമായ പുളിപോലെ വേറെ മരമില്ല തന്നെ. കൂടാതെ സൂര്യരശ്മിയിലെ അൾട്രാവയലറ്റ് രശ്മികളെ നിർവീര്യമാക്കാൻ പുളിയിലെ അമ്ലത്തിന് കഴിയും.

പുളി കൂടാതെ അത്തി, കമുക് എന്നിവയും വീടിന്റെ തെക്ക് വശത്ത് വയ്ക്കാം. അരയാൽ, തെങ്ങ്, പാല തുടങ്ങിയ മരങ്ങൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് വരേണ്ടത്. പുന്ന, ഇത്തി, മാവ്തുടങ്ങിയ മരങ്ങൾ വടക്കാണ് ഉത്തമം. മാവ്, തെങ്ങ്, കമുക് എന്നീ മരങ്ങൾ വീടിന്റെ ഏതു ഭാഗത്തും വയ്ക്കാം.

പറമ്പിൽ ചില മരങ്ങൾ വളരെ നല്ലതാണ് എന്നുപറയുന്നവയിൽ കൂവളം, കണിക്കൊന്ന, വെറ്റിലകൊടി, അശോകം, ചെമ്പകം, ചന്ദനം ഇവയെല്ലാം നല്ലതാണ്. ഈ മരങ്ങൾ പാടില്ല എന്ന്ചില അബദ്ധ ധാരണ തെറ്റാണ്. എന്നാൽ കാഞ്ഞിരം, വയ്യങ്കതാ നറുവേലിതാന്നി,പീലു, ആര്യവേപ്പ്, കള്ളിച്ചെടി, മുള്ളുള്ള മരം എന്നിവയൊന്ന് വീടിന്റെ പരിസരത്ത് വരാതിരിക്കുന്നതാണ് നല്ലതെന്ന് വാസ്തുശാസ്ത്രം പറയുന്നു. എന്നാൽ ബോൺസായിഇന്റീരിയറിൽ വയ്ക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ചെടികളുടെ വളർച്ച മുരടിപ്പിക്കുന്നത് ശരിയല്ല എന്നതുതന്നെ.

No comments:

Post a Comment