വാസ്തുവിന് നിര്‍മ്മിതിയുമായി മാത്രമാണോ ബന്ധമുള്ളത്? വാസ്തുവും വീടിന്‍റെ ചുറ്റുപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെ വാസ്തുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് സംശയങ്ങള്‍ ഉണ്ടായേക്കാം. വാസ്തുവിന് വീടിന്‍റെ ചുറ്റുപാടുകളുമായും ബന്ധമുണ്ട്. ഉദാഹരണത്തിന്, വാസ്തുവും വൃക്ഷങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ:
പുരാതന നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവില്‍ വൃക്ഷലതാദികള്‍ക്കും ചില സ്ഥാനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. പ്രകൃതിയും നിര്‍മ്മിതിയും തമ്മിലുള്ള യഥാര്‍ത്ഥ സന്തുലനത്തെ നില നിര്‍ത്താന്‍ വാസ്തുവിനുള്ളിലെ വൃക്ഷങ്ങള്‍ക്കും പങ്കുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്ലാവ് പോലെ ഉള്ളില്‍ കാതലുള്ള അന്തസാര വൃക്ഷങ്ങള്‍, തെങ്ങ് പോലെ പുറമെ കാതലുള്ള ബഹിസാര വൃക്ഷങ്ങള്‍, തേക്ക് പോലെ അകത്തും പുറത്തും കാതലുള്ള സര്‍വസാര വൃക്ഷങ്ങള്‍, പാല പോലെയുള്ള കാതല്‍ ഇല്ലാത്ത നിസാര വൃക്ഷങ്ങള്‍ എന്നിങ്ങനെയാണ് വൃക്ഷങ്ങളെ തരം തിരിച്ചിരിക്കുന്നത്.
അന്തസാര കാതലുള്ള വൃക്ഷങ്ങള്‍ വാസ്തു മധ്യത്തിലാവണം. സര്‍വസാര വൃക്ഷങ്ങളുടെ സ്ഥാനം അതിനു പുറമെയും ബഹിസാര വൃക്ഷങ്ങള്‍ സര്‍വസാര വൃക്ഷങ്ങള്‍ക്ക് പുറമെയും ആയിരിക്കണം. നിസാര വൃക്ഷങ്ങളുടെ സ്ഥാനം ഇതിനൊക്കെയും പുറമെ ആയിരിക്കും.
നിസാര വൃക്ഷങ്ങള്‍ ഗൃഹത്തിനോട് അടുത്ത് നിന്നാല്‍ ഗൃഹനാശം, ധനനാശം എന്നിവ ഫലമാണ്. അതേസമയം, വീടിന് വടക്ക് വശത്ത് മാവും തെക്ക് വശത്ത് കവുങ്ങും പടിഞ്ഞാറ് വശത്ത് തെങ്ങും കിഴക്ക് വശത്ത് പ്ലാവും ഉണ്ടാവുന്നത് അത്യുത്തമമായി കരുതുന്നു.
സ്ഥാനം തെറ്റിയുള്ള വൃക്ഷങ്ങള്‍ ദോഷ ഫലത്തെ ഉണ്ടാക്കിയേക്കാം. അത്തരത്തില്‍ ഉള്ള വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞ് ശരിയായ സ്ഥാനത്ത് ശരിയായ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നത് വാസ്തു ജീവനത്തെ സഹായിക്കും.

No comments:
Post a Comment