ഋഗ്വേദത്തിന്‍റെ നിന്നെടുത്തിട്ടുള്ള ഗദ്യരൂപത്തിലുള്ള സ്തുതികള്‍ തന്നെയാണ് യജുര്‍വ്വേദത്തിന്‍റെയും ഉള്ളടക്കം. യജ്ഞപ്രധാനമാകയാല്‍ സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആ കാഴ്ചപ്പാടിലായിരിന്നു. ഈ വേദം ഭാഗികമായി ഗദ്യരൂപത്തിലും ഭാഗികമായി പദ്യരൂപത്തിലുമാണ് ഋഗ്വേദ സൂക്തങ്ങളെ പുനരവതരിപ്പിച്ചിരിക്കുന്നത
2 അഥര്‍വ്വവേദത്തിലെ പ്രതിപാദ്യമെന്ത്?
മറ്റ് മൂന്നു വേദങ്ങളില്‍ നിന്ന് ഭിന്നമായി യജ്ഞസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്ത വേദമാണ് അഥര്‍വ്വവേദം. രോഗങ്ങള്‍, പീഡകള്‍, ശത്രുക്കള്‍, പിശാചുക്കള്‍ എന്നിവയെ തുരത്താനുള്ള മന്ത്രങ്ങളും ആഭിചാരകര്‍മ്മങ്ങളുമാണ് അഥര്‍വ്വവേദത്തിന്‍റെ ഉള്ളടക്കം. കുടുംബത്തിന്‍റെയും നാടിന്‍റെയും ക്ഷേമം, ദീര്‍ഘായുസ്സ്, ആരോഗ്യം, പുരോഗമനം തുടങ്ങിയ ശുഭകാര്യങ്ങള്‍ക്കായുള്ള മന്ത്രങ്ങളും അതിലുണ്ട്. യുദ്ധം, രാജ്യതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിജയിക്കുന്നതിനുള്ള മന്ത്രങ്ങളടങ്ങിയതിനാല്‍ അഥര്‍വ്വവേദം രാജാക്കന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പ്രധാനമാണ്. ശോനകം, പിപ്പലാദം എന്നീ രണ്ടു ശാഖകളിതിനുണ്ട്. ശോനകശാഖയില്‍ 730 ശ്ലോകങ്ങളും 6000 ഖണ്ഡങ്ങളുമായുള്ള ഇരുപത് ഗ്രന്ഥങ്ങളാണുള്ളത്. ഇതില്‍ 1200 ഖണ്ഡങ്ങളോളം ഋഗ്വേദത്തില്‍ നിന്നുള്ളവ തന്നെയാണ്. പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡുക്യോപനിഷത്ത് എന്നിവ അഥര്‍വ്വവേദത്തിന്‍റെ പ്രധാന ഉപനിഷത്തുകളാണ്
No comments:
Post a Comment